നിർ​ണാ​യ​ക സൂ​ച​ന​ക​ൾ ല​ഭി​ച്ച​താ​യി വി​വ​രം
Wednesday, June 16, 2021 10:38 PM IST
പ​ത്ത​നാ​പു​രം:​ പാ​ട​ത്ത് ജ​ലാ​റ്റി​ൻ​സ്റ്റി​ക്ക് ഉ​ൾ​പ്പെ​ടെ സ്ഫോ​ട​ക​വ​സ്തു​ക്ക​ൾ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ നി​ർ​ണാ​യ​ക സൂ​ച​ന​ക​ൾ ല​ഭി​ച്ച​താ​യി വി​വ​രം.​ സ്ഫോ​ട​ക വ​സ്തു​ക്ക​ൾ ഉ​പേ​ക്ഷി​ച്ച് മൂ​ന്നാ​ഴ്ച പി​ന്നി​ട്ട​താ​യാ​ണ് നി​ഗ​മ​നം.​
ബാ​റ്റ​റി​ക​ളി​ലെ തു​രു​മ്പി​ന്‍റെ സാ​ന്ദ്ര​ത, സ്ഫോ​ട​ക വ​സ്തു​ക്ക​ളു​ടെ സ​മീ​പ​ത്തെ പു​ല്ലു​ക​ളു​ടെ വ​ള​ർ​ച്ച തു​ട​ങ്ങി​യ​വ പ​രി​ശോ​ധി​ച്ചാ​ണ് ഇ​വ ഉ​പേ​ക്ഷി​ച്ച​ത് മൂ​ന്നാ​ഴ്ച മു​മ്പാ​യി​രി​ക്കാ​മെ​ന്ന നി​ഗ​മ​ന​ത്തി​ൽ അ​ന്വേ​ഷ​ണ സം​ഘം എ​ത്തി​ചേ​ർ​ന്ന​ത്. ജ​ലാ​റ്റി​ൻ സ്റ്റി​ക്ക് നി​ർ​മ്മി​ച്ച​ത് ത​മി​ഴ്നാ​ട് തി​രു​ച്ചി​യി​ലെ സ്വ​കാ​ര്യ ക​മ്പ​നി​യി​ൽ വെ​ട്രി​വേ​ൽ എ​ക്സ്പ്ലോ​സീ​വ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് എ​ന്ന ക​മ്പ​നി​യി​ലാ​ണെ​ന്ന് അ​ന്വേ​ഷ​ണ സം​ഘം ക​ണ്ടെ​ത്തി​യ​താ​യും വി​വ​ര​മു​ണ്ട് .
ഉ​ഗ്ര​ശേ​ഷി കു​റ​ഞ്ഞ സ്ഫോ​ട​ക വ​സ്തു​വാ​ണ്. കേ​സി​ൽ പോ​ലീ​സി​ന്‍റേ​യും സം​സ്ഥാ​ന തീ​വ്ര​വാ​ദ വി​രു​ദ്ധ സ്ക്വാ​ഡി​ന്‍റേയും നേ​തൃ​ത്വ​ത്തി​ലു​ള്ള സം​യു​ക്ത പ​രി​ശോ​ധ​ന തു​ട​രു​ക​യാ​ണ്. ക​ശു​വ​ണ്ടി തോ​ട്ട​ത്തി​ൽ സ്ഫോ​ട​ക വ​സ്തു​ക്ക​ൾ ഉ​പേ​ക്ഷി​ച്ചി​ട്ട് മൂ​ന്നാ​ഴ്ച പി​ന്നി​ട്ട​താ​യാ​ണ് നി​ഗ​മ​നം. എ​ന്നാ​ൽ ജ​ലാ​റ്റി​ൻ സ്റ്റി​ക്കി​ൽ ബാ​ച്ച് ന​മ്പ​ർ ഇ​ല്ലാ​ത്ത​തി​നാ​ൽ ആ​ർ​ക്കാ​ണ് വി​റ്റ​ത് എ​ന്ന് ക​ണ്ടെ​ത്താ​ൻ സാ​ധി​ച്ചി​ട്ടി​ല്ല. മൂ​ന്ന് ത​ര​ത്തി​ലു​ള്ള നി​ഗ​മ​നം​വെ​ച്ചാ​ണ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​ത്.
നോ​ൺ ഇ​ല​ക്ട്രി​ക് വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ന്ന ഡി​റ്റ​നേ​റ്റ​ർ ബോം​ബ് നി​ർ​മാ​ണം പ​രി​ശീ​ലി​പ്പി​ക്കാ​ൻ ഉ​പ​യോ​ഗി​ച്ച​ത് ആ​ണെ​ന്ന് ക​രു​തു​ന്നു. അ​തി​നാ​ൽ ആ​യു​ധ പ​രി​ശീ​ല​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് തീ​വ്ര​വാ​ദ സം​ഘ​ട​ക​ൾ​ക് ഇ​തി​ൽ ബ​ന്ധ​മു​ണ്ടോ, ഒ​പ്പം ല​ഭി​ച്ച ബാ​റ്റ​റി​ക​ൾ ഉ​പ​യോ​ഗി​ച്ച് സ്ഫോ​ട​നം ന​ട​ത്താ​ൻ ക​ഴി​യി​ല്ലെ​ന്ന മ​റ്റൊ​രു നി​ഗ​മ​ന​വും എ ​റ്റി എ​സി​നു​ണ്ട്.
പാ​റ​പൊ​ട്ടി​ക്കു​ന്ന​തി​നും മൃ​ഗ​വേ​ട്ട​ക്കും ക​ണ്ടെ​ത്തി​യ ത​ര​ത്തി​ലെ സ്ഫോ​ട​ക​വ​സ്തു​ക്ക​ൾ ഉ​പ​യോ​ഗി​ക്കാ​റു​ണ്ട്. അ​ങ്ങ​നെ​യെ​ങ്കി​ൽ മ​റ്റാ​രെ​ങ്കി​ലും ആ​ണോ സ്ഫോ​ട​ക​വ​സ്തു​ക്ക​ൾ ഉ​പേ​ക്ഷി​ച്ച​ത്, എ​ന്തെ​ങ്കി​ലും മു​ന്ന​റി​യി​പ്പ് ന​ൽ​കാ​നാ​ണൊ,ബോ​ധ​പൂ​ർ​വം സ​മാ​ധാ​ന അ​ന്ത​രീ​ക്ഷം ത​ർ​ക്കാ​നാ​ണൊ തു​ട​ങ്ങി​യ ചോ​ദ്യ​ങ്ങ​ളും ഉ​യ​ർ​ത്തി​യു​ള്ള അ​ന്വേ​ഷ​ണ​വും ന​ട​ക്കു​ന്നു​ണ്ട്.
കേ​ര​ള വ​നം വി​ക​സ​ന കോ​ർ​പ്പ​റേ​ഷ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലെ 10.6 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ വി​സ്തൃ​തി​യു​ള്ള ക​ശു​മാ​വി​ൻ തോ​ട്ട​മാ​കെ പ​രി​ശോ​ധി​ക്കാ​നാ​ണ് തീ​രു​മാ​നം.​ പോ​ലീ​സ്, വ​നം​വ​കു​പ്പ് സം​യു​ക്ത റെ​യി​ഡ് തു​ട​രും.​എ​റ്റി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ സ​മീ​പ പ്ര​ദേ​ശ​ത്തു​ള്ള​വ​രെ ക​ണ്ട് അ​ന്വേ​ഷ​ണം ന​ട​ത്തി.​ പാ​ടം മേ​ഖ​ല​യി​ലെ ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷം മു​ത​ലു​ള്ള ഫോ​ൺ​കോ​ളു​ക​ളും പ​രി​ശോ​ധി​ച്ചു വ​രു​ന്നു. അ​സി​സ്റ്റ​ന്‍റ് എ​സ് പി ​ബി​ജി​മോ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ക്കു​ന്ന​ത്.