മ​രം​കൊ​ള്ള​ക്കെ​തി​രെ ബി​ജെ​പി 100 കേ​ന്ദ്ര​ങ്ങ​ളി​ൽ ധ​ർ​ണ ന​ട​ത്തി
Wednesday, June 16, 2021 10:41 PM IST
ചാ​ത്ത​ന്നൂ​ർ:​ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ അ​റി​വോ​ടു കൂ​ടിയാണ് മ​രം കൊ​ള്ള​
ന‌ടന്നതെന്നാരോപിച്ച് ബി​ജെ​പി ന​ട​ത്തി​യ സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി ചാ​ത്ത​ന്നൂ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ നൂ​റി​ൽ​പരം കേ​ന്ദ്ര​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തി. ചാ​ത്ത​ന്നൂ​ർ​ സി​വി​ൽ സ്റ്റേ​ഷ​നു മു​ന്നി​ൽ ന​ട​ന്ന ധ​ർ​ണ നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ​സ്.​പ്ര​ശാ​ന്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഒ​ന്നാം പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ അ​വ​സാ​ന നാ​ളു​ക​ളി​ൽ ന​ട​ത്തി​യ കോ​ടി​ക​ണ​ക്കി​ന് രൂ​പ​യു​ടെ അ​ഴി​മ​തി ആ​ണ് വ​നം കൊ​ള്ള​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ന്ന​തെ​ന്ന് ഉ​ദ്ഘാ​ട​ക​ൻ ആ​രോ​പി​ച്ചു. സി ​പി ഐ ​യു​ടെ കൊ​ല്ലം ജി​ല്ല​ക്കാ​ര​നാ​യ മ​ന്ത്രി ആ​ണ് വ​നം വ​കു​പ്പ് കൈ​കാ​ര്യം ചെ​യ്തി​രു​ന്ന​ത്. ഈ ​വി​ഷ​യ​ത്തെ സം​ബ​ന്ധി​ച്ച് സി​പി​ഐ യു​ടെ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യു​ടെ മൗ​നം ദു​രൂ​ഹ​മാ​ണ്. വ​നം​കൊ​ള്ള​ക്കെ​തി​രെ ഉ​ന്ന​ത​ത​ല അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും എ​സ്.​പ്ര​ശാ​ന്ത് ആ​വ​ശ്യ​പ്പെ​ട്ടു.
ചാ​ത്ത​ന്നൂ​ർ പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ധ​ർ​ണ ന​ട​ത്തി. സ​ബ്ട്ര​ഷ​റി​ക്കു മു​ന്നി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ​ത്തി​ന് ബി​ജെ​പി സ​ഹ​ക​ര​ണ സെ​ൽ ക​ൺ​വീ​ന​ർ എ​സ്.​വി.​അ​നി​ത്ത് കു​മാ​ർ, ജം​ഗ്ഷ​നി​ൽ ക​ർ​ഷ​ക​മോ​ർ​ച്ച ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്.​സു​രേ​ഷ് കു​മാ​ർ, മ​ഹി​ളാ മോ​ർ​ച്ചാ ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ബീ​നാ​രാ​ജ​ൻ, മീ​നാ​ട് - പ​ഞ്ചാ​യ​ത്ത് സ​മി​തി പ്ര​സി​ഡ​ന്‍റ് പ്ര​സാ​ദ്, കി​ഴ​ക്കും​ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ ശ​ര​ത്ച​ന്ദ്ര​ൻ എ​ന്നി​വ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

മ​റ്റ് സ്ഥ​ല​ങ്ങ​ളി​ൽ മ​ഹി​ളാ മോ​ർ​ച്ചാ ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ത​ങ്ക​മ​ണി അ​മ്മ, യു​വ​മോ​ർ​ച്ച മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ആ​ർ കൃ​ഷ്ണ​രാ​ജ്, പ​ഞ്ചാ​യ​ത്ത് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ർ.​സ​ന്തോ​ഷ്, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അം​ഗം മീ​രാ ഉ​ണ്ണി, ബി​ജു കൊ​ച്ച​മ്പ​നാ​ട്, സു​ജി​കു​മാ​ർ, എ​സ്.​പ്ര​തി​ഷ്, സ്മി​ജു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.