കു​ള​ത്തൂ​പ്പു​ഴ മൃ​ഗാ​ശു​പ​ത്രി​യി​ല്‍ ഡോ​ക്ട​റി​ല്ല; ക്ഷീ​ര​ക​ർ​ഷ​ക​ർ വ​ല​യു​ന്നു
Monday, June 21, 2021 11:22 PM IST
കു​ള​ത്തൂ​പ്പു​ഴ: കു​ള​ത്തൂ​പ്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ മൃ​ഗാ​ശു​പ​ത്രി​യി​ല്‍ ഡോ​ക്ട​റു​ടെ സേ​വ​ന​മി​ല്ലാ​താ​യി​ട്ട് നാ​ളു​ക​ളേ​റെ​യാ​യി. കോ​വി​ഡ് കാ​ല​മാ​യ​തോ​ടെ മൃ​ഗ​ങ്ങ​ള്‍​ക്ക് അ​വ​ശ്യം വേ​ണ്ട ചി​കി​ത്സ ല​ഭി​ക്കാ​തെ വ​രി​ക​യും പ​ല​രു​ടെ​യും വ​ള​ര്‍​ത്തു മൃ​ഗ​ങ്ങ​ള്‍​ക്ക് ജീ​വ​ന്‍ ന​ഷ്ട​പ്പെ​ടു​ക​യും ചെ​യ്തു. ആ​റ്റി​നു കി​ഴ​ക്കേ​ക്ക​ര ഇ​ട​ക്കു​ന്നി​ല്‍ വീ​ട്ടി​ല്‍ ശോ​ഭ​യു​ടെ ആ​ടു​ക​ളി​ലൊ​ന്ന് പ്ര​സ​വ​ത്തോ​ടെ യ​ഥാ​സ​മ​യം ചി​കി​ത്സ കി​ട്ടാ​തെ ച​ത്തു.
പ്ര​സ​വ​സം​ബ​ന്ധ​മാ​യ ബു​ദ്ധി​മു​ട്ടി​നെ തു​ട​ര്‍​ന്ന് അ​വ​ശ​യാ​യ ആ​ടി​ന് പ​രി​ച​ര​ണ​ത്തി​നാ​യി കു​ള​ത്തൂ​പ്പു​ഴ മൃ​ഗാ​ശു​പ​ത്രി​യു​ടെ സേ​വ​നം ആ​വ​ശ്യ​പ്പെ​ട്ട​ങ്കി​ലും ചി​കി​ത്സ ല​ഭി​ച്ചി​ല്ല. ഇ​തി​നി​ടെ മൃ​ഗ സം​ര​ക്ഷ​ണ​വ​കു​പ്പ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റോ​ട് ത​ങ്ങ​ളു​ടെ ആ​ടി​ന്‍റെ ദു​രി​താ​വ​സ്ഥ ഫോ​ണി​ലൂ​ടെ വി​വ​രി​ച്ചെ​ങ്കി​ലും അ​നു​കൂ​ല​മാ​യ മ​റു​പ​ടി കി​ട്ടി​യ​തു​മി​ല്ല. ഇ​തോ​ടെ​യാ​ണ് സം​ഭ​വം മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് മ​ന്ത്രി ചി​ഞ്ചു​റാ​ണി​യു​ടെ ശ്ര​ദ്ധ​യി​ല്‍ കൊ​ണ്ടു​വ​രി​ക​യും മ​ന്ത്രി അ​ടി​യ​ന്തി​ര​മാ​യി ഇ​ട​പെ​ട്ട് കു​ള​ത്തൂ​പ്പു​ഴ കെ​എ​ല്‍​ഡി ബോ​ര്‍​ഡി​ല്‍ നി​ന്നും ഡോ​ക്ട​റെ ഏ​ര്‍​പ്പെ​ടു​ത്തു​ക​യും ചെ​യ്ത​ത്.
ഇ​തി​നി​ടെ പ്രാ​ദേ​ശി​ക​മാ​യ ഇ​ട​പെ​ട​ലു​ക​ള്‍​ക്കൊ​ടു​വി​ല്‍ ച​ണ്ണ​പ്പെ​ട്ട മൃ​ഗാ​ശു​പ​ത്രി​യി​ല്‍ നി​ന്നും ഡോ​ക്ട​ര്‍ ജ​യിം​സ് ഫ്രാ​ന്‍​സി​സ് എ​ത്തി ആ​ടി​നു വേ​ണ്ടു​ന്ന ചി​കി​ത്സ ആ​രം​ഭി​ച്ചി​രു​ന്നു. മ​ന്ത്രി​യു​ടെ ശ​ക്ത​മാ​യ ഇ​ട​പെ​ട​ലു​ണ്ടാ​യ​തോ​ടെ ര​ണ്ടു ഡോ​ക്ട​ർ​മാ​ര്‍ ഒ​രേ സ​മ​യം സേ​വ​ന​ത്തി​യ​തെ​ന്നാ​ണ് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്ന​ത്. ദി​വ​സങ്ങൾക്ക് മു​മ്പ് കു​ള​ത്തൂ​പ്പു​ഴ മൃ​ഗാ​ശു​പ​ത്രി​യി​ല്‍ നി​ന്നും ലൈ​വ്സ്റ്റോ​ക്ക് ഇ​ന്‍​സ്പെ​ക​ട​ര്‍ എ​ത്തി ആ​ടി​നെ പ​രി​ശോ​ധി​ച്ച് വ​യ​റ്റി​ല്‍ നി​ന്നും ര​ണ്ട് ആ​ട്ടി​ന്‍ കു​ട്ടി​ക​ളെ ജീ​വ​നി​ല്ലാ​തെ പു​റ​ത്തെ​ടു​ത്തെ​ങ്കി​ലും കൂ​ടു​ത​ല്‍ ചി​കി​ത്സ​യോ ആ​ടി​ന്‍റെ നി​ല​വി​ലെ അ​വ​സ്ഥ​യെ കു​റി​ച്ചോ ഉ​ട​മ​യെ ധ​രി​പ്പി​ച്ച​തു​മി​ല്ല.
ര​ണ്ടു​ദി​വ​സം ക​ഴി​ഞ്ഞ് രാ​വി​ലെ ച​ത്ത നി​ല​യി​ല്‍ മ​റ്റൊ​രു​കു​ട്ടി പു​റ​ത്തു വ​രു​ക​യും ആ​ട് കു​ഴ​ഞ്ഞു വീ​ഴു​ക​യു​മാ​യി​രു​ന്നു. തു​ട​ക്ക​ത്തി​ൽ മ​തി​യാ​യ ചി​കി​ത്സ കി​ട്ടി​യി​രു​ന്ന​ങ്കി​ൽ ആ​ട് ഇ​ത്ര അ​വ​ശ​ത​യി​ലാ​കി​ല്ലാ​യി​രു​ന്നെ​ന്നും കു​ട്ടി​ക​ളെ ജീ​വ​നോ​ടെ ര​ക്ഷി​ക്കാ​മാ​യി​രു​ന്നെ​ന്നു​മാ​ണ് ഉ​ട​മ ശോ​ഭ പ​റ​യു​ന്ന​ത്.
കു​ള​ത്തൂ​പ്പു​ഴ മൃ​ഗാ​ശു​പ​ത്രി​യെ പോ​ളി ക്ലീ​നി​ക്കാ​യി ഉ​യ​ര്‍​ത്തി​യെ​ന്നു​ള്ള സ​ര്‍​ക്കാ​ര്‍ പ്ര​ഖ്യാ​പ​നം വ​രി​ക​യും ഇ​രു​പ​ത്തി​നാ​ലു മ​ണി​ക്കൂ​റും ര​ണ്ട് ഡോ​ക​ട​റു​ടെ സേ​വ​നം ല​ഭ്യ​മാ​ക്കു​മെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പി​നു മു​മ്പ് അ​ധി​കൃ​ത​ര്‍ ന​ല്‍​കി​യ ഉ​റ​പ്പി​നു മു​ന്നി​ലാ​ണ് ക്ഷീ​ര ക​ര്‍​ഷ​ക​രു​ടെ ഈ ​നി​സ​ഹാ​യാ​വ​സ്ഥ.
ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പ് ക​ല്ലു​വെ​ട്ടാം​കു​ഴി സൗ​മ്യാ ഭ​വ​നി​ല്‍ സി​ന്ധു​വി​ന്‍റെ മൂ​ന്നു ആ​ടു​ക​ള്‍ ചി​കി​ത്സാ പി​ഴ​വു​മൂ​ലം കൊ​ല്ല​പ്പെ​ട്ട​താ​യുള്ള അ​രോ​പ​ണത്തിന് പി​ന്നാ​ലെ​യാ​ണ് ഇ​പ്പോ​ഴ​ത്തെ സം​ഭ​വം.