കു​ണ്ട​റ​യി​ൽ പോ​ലീ​സ് സ്റ്റേ​ഷ​ൻ മാ​ർ​ച്ചി​നെ​തി​രെ ജ​ല​പീ​ര​ങ്കി പ്ര​യോ​ഗം
Wednesday, July 21, 2021 10:52 PM IST
കു​ണ്ട​റ: കു​ണ്ട​റ​യി​ൽ യു​വ​തി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച പ്ര​തി​യെ ഉ​ട​ൻ അ​റ​സ്റ്റ് ചെ​യ്യു​ക, പീ​ഡ​ന കേ​സ് ഒ​ത്തു​തീ​ർ​പ്പാ​ക്കാ​ൻ ശ്ര​മി​ച്ച മ​ന്ത്രി എ​ൻ.​കെ ശ​ശീ​ന്ദ്ര​നെ​തി​രേ കേ​സെ​ടു​ക്കു​ക, അ​ന്വേ​ഷ​ണ​ത്തി​ൽ അ​നാ​സ്ഥ കാ​ട്ടി​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു യു​വ​മോ​ർ​ച്ച നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് സ്റ്റേ​ഷ​ൻ മാ​ർ​ച്ച്‌ ന​ട​ത്തി.

സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ബി.​എ​ൽ അ​ജേ​ഷ് മാ​ർ​ച്ച്‌ ഉ​ദ്ഘാ​ട​നം ചെ​യ്തു. കു​ണ്ട​റ ആ​ശു​പ​ത്രി മു​ക്കി​ൽ നി​ന്നും ആ​രം​ഭി​ച്ച യു​വ​മോ​ർ​ച്ച പോ​ലീ​സ് സ്റ്റേ​ഷ​ൻ മാ​ർ​ച്ച് ഇ​ള​മ്പ​ള്ളൂ​രി​ൽ പോ​ലീ​സ് ത​ട​ഞ്ഞു. പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്തേ​ക്ക് ത​ള്ളി​ക്ക​യ​റാ​ൻ ശ്ര​മി​ച്ച​വ​ർ​ക്ക് നേ​രെ പോ​ലീ​സ് ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ചു.

കേ​ര​ള​ത്തി​ൽ സ്ത്രീ​ക​ൾ​ക്ക് റോ​ഡി​ൽ ഇ​റ​ങ്ങി ന​ട​ക്ക​ണ​മെ​ങ്കി​ൽ ആ​യു​ധം കൈ​യി​ൽ ക​രു​തേ​ണ്ടു​ന്ന അ​വ​സ്ഥ​യാ​ണെ​ന്ന് എ​ൽ അ​ജേ​ഷ് പ​റ​ഞ്ഞു. സ്ത്രീ​സു​ര​ക്ഷ​യാ​ണ് സ​ർ​ക്കാ​രി​ന്‍റെ മു​ഖ​മു​ദ്ര എ​ന്ന് പ​റ​യു​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ക്കു​ക​ളി​ൽ ആ​ത്മാ​ർ​ഥ​ത​യു​ണ്ടെ​ങ്കി​ൽ പീ​ഡ​ന​കേ​സ് പ്ര​തി​യെ സം​ര​ക്ഷി​ക്കാ​ൻ ശ്ര​മി​ച്ച മ​ന്ത്രി എ.​കെ ശ​ശീ​ന്ദ്ര​ന്‍റെ രാ​ജി ആ​വ​ശ്യ​പെ​ട​ണ​മെ​ന്ന് അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

കേ​ര​ള​ത്തി​ൽ നി​ർ​ബാ​ധം ന​ട​ന്നു വ​രു​ന്ന സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കെ​തി​രെ​യു​ള്ള അ​ക്ര​മ​ങ്ങ​ൾ ആ​ഭ്യ​ന്ത​ര​വ​കു​പ്പി​ന്‍റെ പി​ടി​പ്പു​കേ​ടാ​ണ് വെ​ളി​വാ​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. കു​ണ്ട​റ നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സ​ന​ൽ മു​ക​ളു​വി​ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി​ഷ്ണു പ​ട്ട​ത്താ​നം, ജ​ന​റ​ൽ​സെ​ക്ര​ട്ട​റി പി. ​അ​ഖി​ൽ, ബി​ജെ​പി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഇ​ട​വ​ട്ടം വി​നോ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

യു​വ​മോ​ർ​ച്ച ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ ജ​മു​ൻ ജ​ഹാം​ഗീ​ർ, ബ​ബു​ൽ​ദേ​വ്, ഗോ​കു​ൽ. ബി, ​ദീ​പു​രാ​ജ്, ജി​ല്ലാ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ഗോ​പ​കു​മാ​ർ, ജി​ജേ​ഷ്, വി​നീ​ത്, ഇ​ര​വി​പു​രം മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സ​ന്ദീ​പ് സ​ജീ​വ്, ചാ​ത്ത​ന്നൂ​ർ മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ദ​ർ​ശ്, ജി​ല്ലാ ഐ​ടി സെ​ൽ ക​ൺ​വീ​ന​ർ അ​ർ​ജു​ൻ മോ​ഹ​ൻ, മീ​ഡി​യ സെ​ൽ ക​ൺ​വീ​ന​ർ ദി​നേ​ശ് പ്ര​ദീ​പ് എ​ന്നി​വ​ർ മാ​ർ​ച്ചി​ന് നേ​തൃ​ത്വം ന​ൽ​കി. മ​ണ്ഡ​ലം നേ​താ​ക്ക​ളാ​യ ശ​ര​ത് മാ​മ്പു​ഴ, വി​ഷ്ണു രാ​ജ്, സ​ച്ചു​പ്ര​സാ​ദ്, ബാ​ലു, ശ​ര​ത്, രാ​ഹു​ൽ, ആ​ദ​ർ​ശ്, വി​ഷ്ണു അ​യ​ത്തി​ൽ, ഉ​ണ്ണി, സ​ജി​ത്ത്, സ്മി​ജു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.