തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യും ഓ​ണ്‍​ലൈ​ന്‍ പ​ഠ​ന​വും സു​ശ​ക്ത​മാ​ക്കാ​ന്‍ ദി​ശ
Wednesday, July 21, 2021 11:06 PM IST
കൊല്ലം: കോ​വി​ഡ് കാ​ല​ത്തെ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​ക​ളു​ടെ ന​ട​ത്തി​പ്പു കൂ​ടു​ത​ല്‍ മെ​ച്ച പ്പെ​ടു​ത്താ​ന്‍ നി​ര്‍​ദ്ദേ​ശി​ച്ച് ദി​ശ യോ​ഗം. ജി​ല്ല​യി​ലെ കി​ഴ​ക്ക​ന്‍ മ​ല​യോ​ര മേ​ഖ​ല​യി​ലെ പ​ട്ടി​ക​വ​ര്‍​ഗ കോ​ള​നി​ക​ളി​ലെ കു​ട്ടി​ക​ളു​ടെ ഓ​ണ്‍​ലൈ​ന്‍ വി​ദ്യാ​ഭ്യാ​സം സം​വി​ധാ​ന​വും വി​ല​യി​രു​ത്തി. കേ​ന്ദ്രാ​വി​ഷ്‌​കൃ​ത പ​ദ്ധ​തി​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന പു​രോ​ഗ​തി വി​ല​യി​രു ത്തു​ന്ന സ​മി​തി ഓ​ണ്‍​ലൈ​നാ​യി ചേ​ര്‍​ന്നാ​ണ് വി​വി​ധ വ​കു​പ്പു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ങ്ങ​ള്‍ വി​ല​യി​രു​ത്തി​യ​ത്.
പ​ട്ടി​ക​ജാ​തി പ​ട്ടി​ക​വ​ര്‍​ഗ്ഗ വി​ഭാ​ഗ​ങ്ങ​ള്‍​ക്ക് സ്‌​പെ​ഷല്‍ ഡ്രൈ​വി​ലൂ​ടെ കൂ​ടു​ത​ല്‍ തൊ​ഴി​ല്‍ ദി​ന​ങ്ങ​ള്‍ ഉ​റ​പ്പാ​ക്കാ​നും ഗ്രാ​മീ​ണ റോ​ഡു​ക​ളു​ടെ പു​ന​രു​ദ്ധാ​ര​ണം തൊ​ഴി ലു​റ​പ്പ് പ​ദ്ധ​തി വ​ഴി ന​ട​പ്പി​ലാ​ക്കി പി​ന്നാ​ക്ക വി​ഭാ​ഗ​ങ്ങ​ളു​ടെ സാ​മ്പ​ത്തി​ക ശാ​ക്തീ​ക​ര ണം ​ഉ​റ​പ്പു​വ​രു​ത്താ​നും എ​ന്‍.​കെ.​പ്രേ​മ​ച​ന്ദ്ര​ന്‍ എം.​പി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ തീ​രു​മാ​ന​മാ​യി. ടി.​പി.​ആ​ര്‍ നി​ര​ക്ക് കു​റ​ഞ്ഞ പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ അ​ടി​യന്ത​ര​മാ​യി തൊ​ഴി​ല്‍​ദി​ന​ങ്ങ​ള്‍ വ​ര്‍​ധി​പ്പി​ക്കാ​നും തീ​രു​മാ​നി​ച്ചു.
കി​ണ​ര്‍ റീ​ചാ​ര്‍​ജി​ങ്, മ​ഴ​ക്കു​ഴി നി​ര്‍​മ്മാ​ണം എ​ന്നി​വ​യും തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി യു​ടെ ഭാ​ഗ​മാ​ക്ക​ണം എ​ന്ന് കെ. ​സോ​മ​പ്ര​സാ​ദ് എം.​പി നി​ര്‍​ദ്ദേ​ശി​ച്ചു. ഹ​രി​ത​കേ​ര​ളം മി​ഷ​നു​മാ​യി ചേ​ര്‍​ന്നു​കൊ​ണ്ട് വ​ര​ള്‍​ച്ച ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളു​ടെ ക​ണ​ക്കെ​ടു​പ്പ് ന​ട​ത്തി തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ലേ​ക്ക് വ്യാ​പി​പ്പി​ക്കാ​നും നി​ര്‍​ദ്ദേ​ശ​മു​ണ്ട്. അം​ഗ​ന്‍​വാ​ടി​ക​ളു ടെ​യും ഗ്രാ​മീ​ണ റോ​ഡു​ക​ളു​ടെ​യും നി​ര്‍​മ്മാ​ണം വേ​ഗ​ത്തി​ല്‍ പൂ​ര്‍​ത്തീ​ക​രി​ക്കാ​നു​ള്ള അ​ടി​യ​ന്ത​ര ശ്ര​ദ്ധ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഭാ​ഗ​ത്തു​നി​ന്നും ഉ​ണ്ടാ​ക​ണ​മെ​ന്ന് എ.എം. ആ​രി​ഫ് എം​പി പ​റ​ഞ്ഞു.
മൊ​ബൈ​ല്‍ ഫോ​ണ്‍ റേ​ഞ്ച് ല​ഭ്യ​മ​ല്ലാ​ത്ത കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ലെ 14 കോ​ള​നി​ക​ളി​ല്‍ ട​വ​ര്‍ സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള സ​ഹാ​യം ട്രൈ​ബ​ല്‍ ഡെ​വ​ല​പ്‌​മെ​ന്‍റ് ഓ​ഫീ​സ​ര്‍ അ​ഭ്യ​ര്‍​ഥി​ച്ചു. സ്വ​ച്ഛ് ഭാ​ര​ത് മി​ഷന്‍റെ ഭാ​ഗ​മാ​യി സു​നാ​മി ഫ്‌​ളാ​റ്റു​ക​ളി​ല്‍ പ്ര​ത്യേ​ക ടോ​യ്‌​ല​റ്റു​ക​ള്‍ നി​ര്‍​മി​ച്ചു ന​ല്‍​കാ​നും പി​എം​ജി​എ​സ് വൈ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വേ​ഗ​ത്തി​ല്‍ ന​ട​പ്പാ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ചു അ​ടി​യ​ന്തി​ര യോ​ഗം വി​ളി​ക്കാ​നും തീ​രു​മാനി​ച്ചു. ജി​ല്ലാ വ്യ​വ​സാ​യ വ​കു​പ്പ് വ​ഴി ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​ക​ള്‍​ക്ക് പ​ര​മാ​വ​ധി അ​പേ​ക്ഷക​ള്‍ അ​നു​വ​ദി​ച്ച് ന​ല്‍​ക​ണ​മെ​ന്നും ലീ​ഡ് ബാ​ങ്ക് മാ​നേ​ജ​രോ​ട് ആ​വ​ശ്യപ്പെ​ട്ടു. വി​വി​ധ കേ​ന്ദ്രാ​വി​ഷ്‌​കൃ​ത പ​ദ്ധ​തി​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന പു​രോ​ഗ​തി​യും വി​ല​യിരു​ത്തി.
ജി​ല്ലാ വി​ക​സ​ന ക​മ്മീ​ഷ​ണ​ര്‍ ആ​സി​ഫ് കെ. ​യൂ​സ​ഫ്, അ​സി​സ്റ്റ​ന്‍റ് ക​ള​ക്ട​ര്‍ ഡോ. ​അ​രു​ണ്‍.​എ​സ്.​നാ​യ​ര്‍, കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം​പിയു​ടെ പ്ര​തി​നി​ധി പി.​ഹ​രി കു​മാ​ര്‍, ലീ​ഡ് ബാ​ങ്ക് മാ​നേ​ജ​ര്‍ റീ​നാ ചാ​ക്കോ, ദി​ശ കോ​ര്‍​ഡി​നേ​റ്റ​ര്‍ ടി.​കെ.​സ​യൂ​ജ, എം.​ജി. എ​ന്‍.​ആ​ര്‍.​ഇ.​ജി.​എ​സ്. ജി​ല്ലാ ജോ​യിന്‍റ് പ്രോ​ഗ്രാം കോ​ഡി​നേ​റ്റ​ര്‍ എ. ​ലാ​സ​ര്‍, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​മാ​ര്‍, വ​കു​പ്പ് ത​ല ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.