മു​ഴു​വ​ന്‍ വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളും സ്മാ​ര്‍​ട്ട് ആ​ക്കു​മെ​ന്ന് മ​ന്ത്രി കെ. ​രാ​ജ​ന്‍
Wednesday, July 21, 2021 11:06 PM IST
അ​ഞ്ച​ല്‍ : സം​സ്ഥാ​ന​ത്തെ മു​ഴു​വ​ന്‍ വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളും സ്മാ​ര്‍​ട്ട് വി​ല്ലേ​ജ് ഒ​ഫീ​സു​ക​ളാ​യി മാ​റ്റു​മെ​ന്നും സ​ര്‍​ക്കാ​രി​ന്‍റെ നൂ​റു​ദി​ന ക​ര്‍​മ പ​രി​പാ​ടി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി പ​ര​മാ​വ​ധി വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളി​ല്‍ ഡി​ജി​റ്റ​ല്‍ സേ​വ​ന​ങ്ങ​ള്‍ ഉ​റ​പ്പാ​ക്കു​മെ​ന്നും മ​ന്ത്രി കെ ​രാ​ജ​ന്‍ പ​റ​ഞ്ഞു.
കേ​ര​ള​ത്തി​ല്‍ എ​ല്ലാ​വ​ര്‍​ക്കും ഭൂ​മി, എ​ല്ലാ​വ​ര്‍​ക്കും ഭൂ​മി​യു​ടെ രേ​ഖ, വി​ല്ലേ​ജ് ഓ​ഫീ​സു​ക​ള്‍ സ്മാ​ര്‍​ട്ടാ​ക്കി മാ​റ്റു​ക തു​ട​ങ്ങി മൂ​ന്നു പ്ര​ധാ​ന മി​ഷ​നി​ലൂ​ന്നി​യാ​ണ് റ​വ​ന്യു വ​കു​പ്പ് മു​ന്നോ​ട്ട് പോ​കു​ന്ന​ത്. സം​സ്ഥാ​ന​ത്ത് കൂ​ടു​ത​ല്‍ ആ​ളു​ക​ള്‍ സേ​വ​നം തേ​ടി​യെ​ത്തു​ന്ന വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളി​ല്‍ ആ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളോ​ട് കൂ​ടി​യ സൗ​ക​ര്യ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തും. സം​സ്ഥാ​ന​ത്ത് ഡി​ജി​റ്റ​ല്‍ റീ​സ​ര്‍​വേ ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ചു​ക​ഴി​ഞ്ഞു. ഇ​തു​കൂ​ടി പൂ​ര്‍​ത്തി​യാ​കു​ന്ന മു​റ​ക്ക് വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളു​ടെ സേ​വ​ന​ങ്ങ​ള്‍ പൂ​ര്‍​ണ​മാ​യും ഡി​ജി​റ്റ​ല്‍ രീ​തി​യി​ലേ​ക്ക് മാ​റു​മെ​ന്നും മ​ന്ത്രി രാ​ജ​ന്‍ പ​റ​ഞ്ഞു. ചി​ത​റ പ​ഞ്ചാ​യ​ത്തി​ലെ മാ​ങ്കോ​ട് വി​ല്ലേ​ജ് ഓ​ഫീ​സി​നോ​ട് ചേ​ര്‍​ന്ന് അ​നു​ബ​ന്ധ​മാ​യി നി​ര്‍​മ്മി​ച്ച പു​തി​യ കെ​ട്ടി​ടം ഓ​ണ്‍​ലൈ​ന്‍ വ​ഴി ഉ​ദ്ഘ​ടാ​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.
മ​ന്ത്രി ജെ ​ചി​ഞ്ചു റാ​ണി ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ഡീ​ഷ​ണ​ല്‍ ജി​ല്ല മ​ജി​സ്ട്രേ​റ്റ് സാ​ജി​ത ബീ​ഗം, ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സാം ​കെ ഡാ​നി​യേ​ല്‍, പു​ന​ലൂ​ര്‍ ആ​ര്‍ ഡി ​ഒ ബി ​ശ​ശി​കു​മാ​ര്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ല​തി​ക വി​ദ്യാ​ധ​ര​ന്‍, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് എം ​എ​സ് മു​ര​ളി, വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ര്‍ എം ​ര​ജി​ത, ജി​ല്ല പ​ഞ്ചാ​യ​ത്ത് അം​ഗം ജെ ​ന​ജീ​ബ​ത്ത്, വാ​ര്‍​ഡ്‌ മെ​മ്പ​ര്‍ സാ​രം​ഗി ജോ​യി, സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ക​ര​കു​ളം ബാ​ബു കൊ​ട്ടാ​ര​ക്ക​ര ത​ഹ​സീ​ല്‍​ദാ​ര്‍ ജി ​നി​ര്‍​മ​ല്‍ കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.