പുനലൂരിൽ ഓ​ണ്‍​ലൈ​ന്‍ പ​ഠ​ന​ സൗ​ക​ര്യ​മൊ​രു​ക്കി റോ​ട്ട​റി ക്ല​ബ്
Friday, July 23, 2021 10:34 PM IST
പൂ​ന​ലൂ​ർ: റോ​ട്ട​റി ക്ല​ബ് ഓ​ഫ് പു​ന​ലൂ​രി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​ന്‍റെ ഗ്രാ​മം പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ഒ​രു വ​ർ​ഷം നീ​ണ്ട് നി​ൽ​ക്കു​ന്ന ബൃഹ​ത്താ​യ പ​രി​പാ​ടി​ക​ൾ ന​ട​പ്പി​ലാ​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പത്രസ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
ക​ര​വാ​ളൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ന​രി​ക്ക​ൽ പ്ര​ദേ​ശ​ത്താ​ണ് എ​ന്‍റെ ഗ്രാ​മം പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടുത്തി വി​വി​ധ പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്കു​ന്ന​ത്.
കി​ണ​റു​ക​ള്‍ ന​വീ​ക​രി​ക്കു​ക, കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തു​ക, സ്കൂ​ൾ കു​ട്ടി​ക​ൾ​ക്ക് ഓ​ണ്‍​ലൈ​ന്‍ വി​ദ്യാ​ഭ്യാ​സ സ​ഹാ​യം, കൗ​ണ്‍​സ​ലിം​ഗ് ക്ലാ​സു​ക​ള്‍, വാ​യ​നാ​ശീ​ലം വ​ള​ര്‍​ത്തു​ക, വയോജ​ന​ങ്ങ​ളു​ടെ​യും സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും ആ​രോ​ഗ്യ​സം​ര​ക്ഷ​ണം ഉ​റ​പ്പ് വ​രു​ത്തു​ക, മ​ഴ​വെ​ള്ള സം​ഭ​ര​ണി​ക​ള്‍, ജൈ​വ പ​ച്ച​ക്ക​റി​കൃ​ഷി​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക, എ​ക്‌​സി​ബി​ഷ​നു​ക​ള്‍ തു​ട​ങ്ങി​യ ബൃ​ഹ​ത്താ​യ പ​ദ്ധ​തി​ക​ളാ​ണ് ഒ​രു വ​ർ​ഷം ന​ട​പ്പി​ലാ​ക്കു​ന്ന​ത്.
റോ​ട്ട​റി ക്ല​ബ് പ്ര​സി​ഡ​ന്‍റ് എ​സ്.​എ​ബി കൈ​ര​ളി, സെ​ക്ര​ട്ട​റി ഷി​ബു ശ​ശീ​ന്ദ്ര​ൻ, ജോയിന്‍റ് ​സെ​ക്ര​ട്ട​റി ജി​ജി ക​ട​വി​ൽ, ട്ര​ഷ​റ​ർ ഷാ​ജി മോ​ൻ ചാ​ക്കോ, പി.​പ്ര​താ​പ​ൻ, ര​ജ്ഞി.പി ​ബേ​ബി തു​ട​ങ്ങി​യ​വ​ർ പത്രസ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.