നി​ല​നി​ല്‍​പ്പി​നാ​യു​ള്ള പോ​രാ​ട്ട​മാ​യി​രു​ന്നു ക​ട​യ്ക്ക​ല്‍ പ്ര​ക്ഷോ​ഭം: ​അ​സി.​ക​ള​ക്ട​ര്‍
Friday, July 23, 2021 10:34 PM IST
കൊല്ലം: സ്വാ​ത​ന്ത്ര്യ​സ​മ​ര പോ​രാ​ട്ട​ങ്ങ​ളി​ല്‍ സാ​മ്പ​ത്തി​ക ചൂ​ഷ​ണ​ത്തി​നെ​തി​രെ ന​ട​ത്തി​യ സ​മ​ര​മെ​ന്ന​താ​ണ് ക​ട​യ്ക്ക​ല്‍ പ്ര​ക്ഷോ​ഭ​ത്തി​ന്‍റെ സ​വി​ശേ​ഷ​ത​യെ​ന്ന് അ​സി​സ്റ്റ​ന്‍റ് ക​ള​ക്ട​ര്‍ ഡോ. ​അ​രു​ണ്‍ എ​സ്. നാ​യ​ര്‍. സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ 75 വ​ര്‍​ഷ​ങ്ങ​ള്‍ ആ​ഘോ​ഷി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സ് കൊ​ട്ടി​യം എ​ന്‍.​എ​സ്.​എ​സ് കോ​ള​ജി​ലെ ഗാ​ന്ധി​യ​ന്‍ പ​ഠ​ന​കേ​ന്ദ്ര​വു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​ത്തി​യ ച​രി​ത്ര വെ​ബി​നാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു ക​ട​യ്ക്ക​ല്‍ സ്വ​ദേ​ശി കൂ​ടി​യാ​യ അ​സി​സ്റ്റ​ന്‍റ് ക​ള​ക്ട​ര്‍. സ​മൂ​ഹ​ത്തി​ലെ സാ​മ്പ​ത്തി​ക അ​ന്ത​രം കൂ​ടു​ത​ല്‍ വ്യാ​പി​ക്കു​ന്ന ഇ​ന്ന​ത്തെ ലോ​ക​ക്ര​മ​ത്തി​ല്‍ സ്വാ​ത​ന്ത്ര്യ സ​മ​ര​ച​രി​ത്ര​ത്തി​ന് പ്ര​ത്യേ​ക പ്രാ​ധാ​ന്യ​മു​ണ്ടെ​ന്നും അ​തു തി​രി​ച്ച​റി​യാ​ന്‍ പു​തു​ത​ല​മ​റ മു​ന്നോ​ട്ട് വ​ര​ണ​മെ​ന്നും അ​ദ്ദേ​ഹം ഓ​ര്‍​മി​പ്പി​ച്ചു.
കൊ​ട്ടി​യം എ​ന്‍എ​സ്എ​സ്. കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ.​ഇ.​എ​ന്‍ സ​തീ​ഷ് അ​ധ്യ​ക്ഷ​നാ​യി. ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ എ​സ്.​എ​സ്.​അ​രു​ണ്‍, ച​വ​റ സ​ര്‍​ക്കാ​ര്‍ കോ​ള​ജി​ലെ ച​രി​ത്ര വി​ഭാ​ഗം അ​ധ്യാ​പ​ക​ന്‍ കെ.​എ​ച്ച്. രാ​ഗേ​ഷ്, കൊ​ട്ടി​യം എ​ന്‍.​എ​സ്. എ​സ്.​കോ​ള​ജ് ഇം​ഗ്ലി​ഷ് വി​ഭാ​ഗം മേ​ധാ​വി ഡോ.​കി​ഷോ​ര്‍ റാം, ​അ​ധ്യാ​പി​ക കെ. ​ജി. മീ​ര, വി​ദ്യാ​ര്‍​ഥി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.