ഐആ​ർഇ ക​മ്പ​നി പ​ടി​ക്ക​ൽ സ​മ​രം ന​ട​ത്തി
Friday, July 23, 2021 11:46 PM IST
ച​വ​റ : ഐആ​ർഇ ക​മ്പ​നി പ​ടി​ക്ക​ൽ ആ​ർ എ​സ് പി - ​യു റ്റി ​യു സി ​നേ​തൃ​ത്വ​ത്തി​ൽ സ​മ​രം ന​ട​ത്തി. ഐ​ആ​ര്‍ഇ ലോ​ഡിം​ഗ്, അ​ണ്‍​ലോ​ഡിം​ഗ് ആൻഡ് ക​ണ്‍​സ്ട്ര​ക്ഷ​ന്‍ വ​ര്‍​ക്കേ​ഴ്സ് യൂ​ണി​യ​ന്‍ യുറ്റിയുസി​യു​ടെ​യും ആ​ര്‍എ​സ്പി ക​രി​ത്തു​റ ബ്രാ​ഞ്ച് ക​മ്മി​റ്റി​യു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ല്‍ ലോ​ഡിം​ഗ്, അ​ണ്‍​ലോ​ഡിം​ഗ് മേ​ഖ​ല​യി​ല്‍ പ്ര​ദേ​ശ​വാ​സി​ക​ളാ​യ പു​തി​യ തൊ​ഴി​ലാ​ളി​ക​ളെ നി​യ​മി​ക്കു​ക, വ​ര്‍​ക്ക​ര്‍, ടെ​ക്നീ​ഷ്യ​ന്‍ ത​സ്തി​ക​യി​ല്‍ സ്ഥി​ര നി​യ​മ​നം ന​ട​ത്തു​ക, ഖ​ന​ന പ്ര​ദേ​ശ​ത്ത് പു​ന​ര​ധി​വാ​സം ഉ​ള്‍​പ്പെ​ടെ​യു​ള്ള പ്ര​ശ്ന​ങ്ങ​ള്‍​ക്ക് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചാണ് സ​മ​ര ന​ട​ന്ന​ത്.
പാ​ര്‍​ട്ടി മ​ണ്ഡ​ലം ക​മ്മി​റ്റി​യം​ഗം വി.​വെ​ല്ലിം​ഗ്ട​ണ്‍ അ​ധ്യക്ഷ​ത​ വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം സി.​പി.​സു​ധീ​ഷ്കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ർഎ​സ്പി ച​വ​റ വെ​സ്റ്റ് ലോ​ക്ക​ല്‍ ക​മ്മി​റ്റി സെ​ക്ര​ട്ടി ഡി.​സു​നി​ല്‍​കു​മാ​ര്‍, ച​വ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്.​തു​ള​സീ​ധ​ര​ന്‍​പി​ള്ള, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സോ​ഫി​യ സ​ലാം, ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി ബെ​യ്സി​ല്‍, പാ​ര്‍​ട്ടി മ​ണ്ഡ​ലം ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ എം.​പി.​ശ്രീ​കു​മാ​ര്‍, ക​രി​ത്തു​റ വ​ര്‍​ഗീ​സ്, ഐ​ക്യ​മ​ഹി​ളാ​സം​ഘം നേ​താ​ക്ക​ളാ​യ റോ​സ​മ്മ ജോ​ണ്‍​സ​ണ്‍, അ​ല്‍​ഫോ​ണ്‍​സ, എ​ന്‍.​സോ​ള​മ​ന്‍, ജോ​ഷ്വാ, ജി​ജോ ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.