കാറ്റും മഴയും ശക്തമായി
Saturday, July 24, 2021 10:44 PM IST
കൊ​ല്ലം: ജി​ല്ല​യി​ൽ കാ​റ്റും മ​ഴ​യും ശ​ക്ത​മാ​യി. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി​യു​ണ്ടാ​യ ശ​ക്ത​മാ​യ കാ​റ്റി​ലും കൊ​ല്ലം ന​ഗ​ര​ത്തി​ല​ട​ക്കം വ്യാ​പ​ക നാ​ശം ഉ​ണ്ടാ​യി. മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. ചി​ല​യി​ട​ങ്ങ​ളി​ൽ വൈ​ദ്യു​തി ബ​ന്ധ​വും വിഛേ​ദി​ക്ക​പ്പെ​ട്ടു.

കാ​റ്റ് ശ​ക്ത​മാ​യി വീ​ശി​യ​ടി​ച്ച​ത് രാ​ത്രി ആ​യ​തി​നാ​ൽ പ​ല​രും നാ​ശ​ന​ഷ്ട​ങ്ങ​ളു​ടെ വി​വ​രം അ​റി​ഞ്ഞ​ത് ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ്. അ​തി​നു​ശേ​ഷ​വും ശ​ക്ത​മാ​യ കാ​റ്റും മ​ഴ​യും ഉ​ണ്ടാ​യി. പ​ല​യി​ട​ത്തും ഇ​ട​റോ​ഡു​ക​ളി​ൽ അ​ട​ക്കം വെ​ള്ളം ക​യ​റി കാ​ൽ​ന​ട യാ​ത്ര പോ​ലും ദു​ഷ്ക​ര​മാ​യി.

കൊ​ല്ലം ബീ​ച്ചി​നു​സ​മീ​പം കൂ​റ്റ​ൻ​മ​രം കാ​റ്റി​ൽ റോ​ഡി​ലേ​യ്ക്ക് ച​രി​ഞ്ഞു. സ​മീ​പ​ത്തെ പ​ര​സ്യ​ബോ​ർ​ഡും നി​ലം​പൊ​ത്തി.​ആ​ള​പാ​യ​മൊ​ന്നു​മി​ല്ല. ജി​ല്ലാ ആ​ശു​പ​ത്രി​ക്ക് സ​മീ​പം താ​ത്ക്കാ​ലി​ക മ​റ​യാ​യി സ്ഥാ​പി​ച്ചി​രു​ന്ന ഷീ​റ്റു​കൊ​ണ്ടു​ള്ള വേ​ലി​യും റോ​ഡി​ൽ പ​തി​ച്ചു.

ജി​ല്ല​യി​ൽ ഏ​താ​നും ദി​വ​സം​കൂ​ടി ശ​ക്ത​മാ​യ മ​ഴ​യും കാ​റ്റും തു​ട​രു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥാ പ്ര​വ​ച​നം. ഇ​തു​കാ​ര​ണം മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളി​ൽ ന​ല്ലൊ​രു പ​ങ്കും ക​ട​ലി​ൽ പോ​യി​ല്ല. പോ​യ​വ​രി​ൽ പ​ല​രും കാ​ലാ​വ​സ്ഥ പ്ര​തി​കൂ​ല​മാ​യ​തി​നാ​ൽ തി​രി​കെ എ​ത്തി. ഇ​തു​കാ​ര​ണം ര​ണ്ടു​ദി​വ​സ​മാ​യി മ​ത്സ്യ​ല​ഭ്യ​ത​യും കു​റ​വാ​ണെ​ന്ന് തൊ​ഴി​ലാ​ളി​ക​ൾ പ​റ​ഞ്ഞു. ട്രോ​ളിം​ഗ് നി​രോ​ധ​നം ന​ട​ക്കു​ന്ന​തി​നാ​ൽ വ​ള്ള​ത്തി​ൽ മാ​ത്ര​മാ​ണ് തൊ​ഴി​ലാ​ളി​ക​ൾ മീ​ൻ പി​ടി​ക്കാ​ൻ പൊ​യ്ക്കൊ​ണ്ടി​രു​ന്ന​ത്.