വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ക്ക​ശ​മാ​ക്കി പോ​ലീ​സ്
Saturday, July 24, 2021 11:21 PM IST
കൊ​ട്ടാ​ര​ക്ക​ര: വാ​രാ​ന്ത്യ ലോ​ക്ഡൗ​ണി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ക്ക​ശ​മാ​ക്കി കൊ​ല്ലം റൂ​റ​ൽ പോ​ലീ​സ്. അ​നാ​വ​ശ്യ യാ​ത്ര​ക്കാ​രെ പ​ര​മാ​വ​ധി പി​ടി​കൂ​ടു​ക​യും പി​ഴ ഈ​ടാ​ക്കു​ക​യും ചെ​യ്തു.
ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ലോ​ക് ഡൗ​ൺ നി​യ​ന്ത്ര​ണ​ങ്ങ​ളി​ലു​ണ്ടാ​യി​രു​ന്ന ഇ​ള​വു​ക​ൾ അ​വ​സ​ര​മാ​ക്കി അ​നാ​വ​ശ്യ യാ​ത്ര​ക​ൾ​ക്കി​റ​ങ്ങി​യ​വ​ർ​ക്കാ​ണ് പി​ടി വീ​ണ​ത്. 500 രൂ​പ മു​ത​ൽ 2000 രൂ​പ വ​രെ​യാ​ണ് ഇ​വ​രി​ൽ നി​ന്നും പി​ഴ​യി​ന​ത്തി​ൽ ഈ​ടാ​ക്കി​യ​ത്.
ലോ​ക്ഡൗ​ണി​ലെ പ​തി​വു പ​രി​ശോ​ധ​ന​ക്കു പു​റ​മേ പ്ര​ത്യേ​ക പ​ട്രോ​ളിം​ഗ് സം​ഘ​വും എ​ല്ലാ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​ക​ളി​ലു​മു​ണ്ടാ​യി​രു​ന്നു.
പ്ര​ധാ​ന റോ​ഡു​ക​ളോ​ടൊ​പ്പം ഗ്രാ​മീ​ണ റോ​ഡു​ക​ളി​ലും ഇ​ട​റോ​ഡു​ക​ളി​ലു​മെ​ല്ലാം പോ​ലീ​സി​ന്‍റെ സാ​ന്നി​ധ്യ​മു​ണ്ടാ​യി​രു​ന്നു. മെ​ഡി​ക്ക​ൽ സേ​വ​ന​ങ്ങ​ൾ​ക്കും അ​വ​ശ്യ​സ​ർ​വീ​സു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്കും മാ​ത്ര​മാ​യി​രു​ന്നു യാ​ത്രാ​നു​മ​തി. പൊ​തു​ഗ​താ​ഗ​തം പൂ​ർ​ണ​മാ​യി നി​ല​ച്ചി​രു​ന്നു. അ​വ​ശ്യ​മേ​ഖ​ല​ക്കാ​യി കെ​എ​സ്ആ​ർ​റ്റി​സി ബ​സു​ക​ൾ സ​ർ​വീ​സ് ന​ട​ത്തി.
പൊ​തു​ക​മ്പോ​ള​ങ്ങ​ളി​ലും വ്യാ​പാ​ര മേ​ഖ​ല​ക​ളി​ലും റ​വ​ന്യു വ​കു​പ്പും സെ​ക്ട്ര​ൽ മ​ജി​സ്ട്രേ​റ്റു​മാ​രും പ​രി​ശോ​ധ​ന ന​ട​ത്തി. അ​നു​വ​ദ​നീ​യ​മ​ല്ലാ​തെ തു​റ​ന്നു പ്ര​വ​ർ​ത്തി​ച്ച സ്ഥാ​പ​ന​ങ്ങ​ൾ അ​ട​പ്പി​ക്കു​ക​യും പി​ഴ ചു​മ​ത്തു​ക​യും ചെ​യ്തു.
ലോ​ക് ഡൗ​ൺ ക​ർ​ശ​ന​മാ​യി ന​ട​പ്പാ​ക്കു​ന്ന​തി​ൻ്റെ ഭാ​ഗ​മാ​യി ഉ​ന്ന​ത​ങ്ങ​ളി​ൽ നി​ന്നു​ള്ള നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് പോ​ലീ​സ് വാ​ഹ​ന പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി​യ​ത്. ഇ​ന്നും ക​ർ​ശ​ന പ​രി​ശോ​ധ​ന തു​ട​രു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. അ​നാ​വ​ശ്യ യാ​ത്ര​ക്കാ​ർ​ക്ക് താ​ക്കീ​തോ ഉ​പ​ദേ​ശ​മോ ഇ​നി ഉ​ണ്ടാ​കി​ല്ല. ന​ട​പ​ടി മാ​ത്ര​മാ​യി​രി​ക്കു​മെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.