സ്പോ​ർ​ട്സ് സ്കൂ​ളാ​ക്കി പ്ല​സ് ടു ​അ​നു​വ​ദി​ക്ക​ണം
Saturday, July 24, 2021 11:21 PM IST
ചാ​ത്ത​ന്നൂ​ർ: ക​ല്ലു​വാ​തു​ക്ക​ൽ പ​ഞ്ചാ​യ​ത്ത് ഹൈ​സ്കൂ​ളി​നെ സ്പോ​ർ​ട്സ് സ്കൂ​ളാ​ക്കി ഉ​യ​ർ​ത്തി പ്ല​സ് ടു ​കോ​ഴ്സ് അ​വ​ദി​ക്ക​ണ​മെ​ന്ന് റി​ട്ട.​ഹെ​ഡ്മാ​സ്റ്റ​ർ കെ.​മു​ര​ളീ​ധ​ര​ക്കു​റു​പ്പ് ആ​വ​ശ്യ​പ്പെ​ട്ടു. വി​സ്തൃ​ത​മാ​യ ക​ളി​സ്ഥ​ല​മു​ള്ള സ്കൂ​ളി​ൽ ക​ബ​ഡി, ക്രി​ക്ക​റ്റ്, ഫു​ട്ബോ​ൾ, ടെ​ന്നീ​സ്, സ്കേ​റ്റിം​ഗ് തു​ട​ങ്ങി​യ​വ​യു​ടെ പ​രി​ശീ​ല​ന​ത്തി​നാ​വ​ശ്യ​മാ​യ സം​വി​ധാ​ന​മൊ​രു​ക്ക​ണം. ഇ​തി​നാ​വ​ശ്യ​മാ​യ ഉ​പ​ക​ര​ണ​ങ്ങ​ളൂം ഭൗ​തി​ക സാ​ഹ​ച​ര്യ​ങ്ങ​ളും ഒ​രു​ക്കി സ്കൂ​ളി​ന്‍റെ നി​ല​വി​ലു​ള്ള സ്ഥി​തി​ക്ക് പ​രി​ഹാ​രം കാ​ണ​ണം.
ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ ക​ബ​ഡി അ​ക്കാ​ഡ​മി ഈ ​സ്കൂ​ൾ ഗ്രൗ​ണ്ടി​ലാ​ണ് സ​ജ്ജ​മാ​ക്കി​യി​ട്ടു​ള്ള​ത്. ഇ​തി​ന്‍റെ പ്ര​വ​ർ​ത്ത​നം സ​ജീ​വ​മാ​ക്ക​ണം ക​ബ​ഡി അ​ക്കാ​ദ​മി​യി​ലെ​ത്തു​ന്ന കു​ട്ടി​ക​ൾ​ക്ക് ഹോ​സ്റ്റ​ൽ സൗ​ക​ര്യം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഒ​രു​ക്ക​ണം.
ഹ​യ​ർ സെ​ക്ക​ൻ​ഡ​റി അ​നു​വ​ദി​ച്ച് ക​ബ​ഡി ഹോ​സ്റ്റ​ലി​ലെ കു​ട്ടി​ക​ൾ​ക്ക് കു​ടി ഇ​വി​ടെ പ്ര​വേ​ശ​നം ന​ല്കി​യാ​ൽ സ്കു​ളി​ന്‍റെ പു​രോ​ഗ​തി​ക്ക് ഉ​പ​ക​രി​ക്കു​മെ​ന്നും നാ​ട്ടു​കാ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.