മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ൾ​ക്ക് കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ ഇ​ന്ന്
Saturday, July 24, 2021 11:21 PM IST
ച​വ​റ: മ​ത്സ്യ​തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ർ​ഡി​ൽ അം​ഗ​ത്വ​മു​ള്ള തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ ന​ട​ത്തു​ന്നു. ച​വ​റ, പ​ന്മ​ന പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ച​വ​റ ഗ​വ. കോ​ളേ​ജി​ലും , നീ​ണ്ട​ക​ര പ​ഞ്ചാ​യ​ത്തി​ലെ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പു​ത്ത​ൻ​തു​റ എ ​എ​സ് എ​ച്ച് എ​സ് എ​സി​ലും ഇന്ന് രാ​വി​ലെ ഒന്പത് മു​ത​ൽ വാ​ക്സി​ൻ ന​ൽ​കു​ന്ന​താ​ണ് .
ഹാ​ജ​രാ​ക്കേ​ണ്ട​വ​ർ മ​ത്സ്യ​തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി പാ​സ് ബു​ക്ക്, ആ​ധാ​ർ കാ​ർ​ഡ്, മൊ​ബൈ​ൽ ന​മ്പ​ർ എ​ന്നീ രേ​ഖ​ക​ളു​മാ​യി എ​ത്ത​ണ​മെ​ന്ന് ച​വ​റ എംഎ​ൽ എ ​ഓ​ഫീ​സി​ൽ നി​ന്നു​മ​റി​യി​ച്ചു.