ദ്ര​വീ​കൃ​ത ഓ​ക്‌​സി​ജ​ന്‍ ഉ​ല്‍​പാ​ദ​നം വ​ര്‍​ധി​പ്പി​ച്ച് കെ​എം​എം​എ​ല്‍
Tuesday, July 27, 2021 11:10 PM IST
ച​വ​റ : കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ല്‍ ആ​രോ​ഗ്യ​മേ​ഖ​ല​യ്ക്ക് ശ​ക്ത​മാ​യ പി​ന്തു​ണ ന​ല്‍​കു​ക​യാ​ണ് വ്യ​വ​സാ​യ പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​യ കേ​ര​ള മി​ന​റ​ല്‍​സ് ആ​ന്‍റ് മെ​റ്റ​ല്‍​സ് ലി​മി​റ്റ​ഡ്

(കെഎംഎം​എ​ല്‍). ക​മ്പ​നി​യി​ലെ ദ്ര​വീ​കൃ​ത ഓ​ക്‌​സി​ജ​ൻ ഉ​ല്‍​പാ​ദ​നം പ്ര​തി​ദി​നം 7 ട​ണ്‍ എ​ന്ന​ത് 9 ട​ണ്‍ ആ​യി ഇ​പ്പോ​ൾ ഉ​യ​ര്‍​ത്തി​യി​രി​ക്കു​ക​യാ​ണ്. 2020 ഒ​ക്ടോ​ബ​ര്‍ മു​ത​ല്‍ ഇ​തു​വ​രെ 1550 ട​ണ്‍ ഓ​ക്സി​ജ​ന്‍ ആ​രോ​ഗ്യ മേ​ഖ​ല​യ്ക്ക് ന​ല്‍​കി ക​ഴി​ഞ്ഞു​വെ​ന്ന് ക​മ്പ​നി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

കോ​വി​ഡ് ചി​കി​ത്സ​യി​ല്‍ ഓ​ക്‌​സി​ജ​ന്‍റെ ആ​വ​ശ്യ​ക​ത കൂ​ടി​വ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഉ​ല്‍​പാ​ദ​നം വ​ര്‍​ധിപ്പി​ച്ച​ത്. കോവി​ഡ് പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​ക്സി​ജ​ന്‍ സൗ​ക​ര്യ​മു​ള്ള കി​ട​ക്ക​ക​ളോ​ടെ സെ​ക്ക​ന്‍റ് ലൈ​ന്‍ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​ര്‍ ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന് കെ​എം​എം​എ​ല്‍ നേ​ര​ത്തെ ഒ​രു​ക്കി ന​ല്‍​കി​യി​രു​ന്നു. 853 കി​ട​ക്ക​ക​ളാ​ണ് ച​വ​റ ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ര്‍​സെ​ക്ക​ന്‍ററി സ്‌​കൂ​ളി​ലും ഗ്രൗ​ണ്ടി​ലു​മാ​യി സ​ജ്ജീ​ക​രി​ച്ച​ത്. രോ​ഗി​ക​ള്‍ കു​റ​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ലും ഇ​ത് ഇ​പ്പോ​ഴും നി​ല​നി​ര്‍​ത്തി​പ്പോ​രു​ന്നു​ണ്ട്.

ക​മ്പ​നി​യി​ലെ ഓ​ക്‌​സി​ജ​ന്‍ പ്ലാ​ന്‍റി​ല്‍ നി​ന്ന് പൈ​പ്പ്‌​ലൈ​ന്‍ വ​ഴി നേ​രി​ട്ടാ​ണ് കോ​വി​ഡ് ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള ഓ​ക്‌​സി​ജ​ന്‍ ല​ഭ്യ​മാ​ക്കു​ന്ന​ത്. 700 മീ​റ്റ​ര്‍ ദൂ​ര​മാ​ണ് ഓ​ക്‌​സി​ജ​ന്‍ പ്ലാ​ന്‍റും സ്‌​കൂ​ളും ത​മ്മി​ലു​ള്ള​ത്.

ഒ​രു സം​സ്ഥാ​ന പൊ​തു​മേ​ഖ​ലാ വ്യ​വ​സാ​യ സ്ഥാ​പ​നം ഇ​ത്ത​ര​ത്തി​ല്‍ ഓ​ക്സി​ജ​ന്‍ നേ​രി​ട്ട് ന​ല്‍​കി കോ​വി​ഡ് രോ​ഗി​ക​ള്‍​ക്കാ​യി ആ​ശു​പ​ത്രി സ​ജ്ജ​മാ​ക്കു​ന്ന​ത് രാ​ജ്യ​ത്ത് ആ​ദ്യ​മാ​ണ്.

50 കോ​ടി രൂ​പ ചെ​ല​വി​ല്‍ നി​ര്‍​മി​ച്ച 70 ട​ണ്‍ ശേ​ഷി​യു​ള്ള ഓ​ക്‌​സി​ജ​ന്‍ പ്ലാ​ന്‍റ് 2020 ഒ​ക്ടോ​ബ​ര്‍ 10 നാ​ണ് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്.

പ്ര​തി​ദി​നം 63 ട​ണ്‍ വാ​ത​ക ഓ​ക്സി​ജ​ന്‍ ക​മ്പ​നി​യു​ടെ ആ​വ​ശ്യ​ങ്ങ​ള്‍​ക്ക് വേ​ണം.
ഇ​തി​നു പു​റ​മെ​യാ​ണ് ആ​രോ​ഗ്യ​മേ​ഖ​ല​യ്ക്കാ​യി ദ്ര​വീ​കൃ​ത ഓ​ക്‌​സി​ജ​ന്‍ ഉ​ല്‍​പ്പാ​ദി​പ്പി​ക്കു​ന്ന​തും വി​ത​ര​ണം ചെ​യ്യു​ന്ന​തും.