കോ​വി​ഡ് പ്ര​തി​രോ​ധം: വ്യാ​പാ​രി​ക​ള്‍​ക്ക് നെ​ഗ​റ്റീ​വ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് നി​ര്‍​ബ​ന്ധ​മാ​ക്കി
Wednesday, July 28, 2021 10:24 PM IST
കൊല്ലം :പ​ത്ത​നാ​പു​രംഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ശ​ക്ത​മാ​ക്കു​ന്ന​തി​ന്‍റ ഭാ​ഗ​മാ​യി എ​ല്ലാ വ്യാ​പാ​രി​ക​ള്‍​ക്കും കോ​വി​ഡ് നെ​ഗ​റ്റീ​വ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് നി​ര്‍​ബ​ന്ധ​മാ​ക്കി. ക​ച്ച​വ​ട​സ്ഥാ​പ​ന​ങ്ങ​ള്‍ തു​റ​ന്നു പ്ര​വ​ര്‍​ത്തി​ക്ക​ണ​മെ​ങ്കി​ല്‍ ഉ​ട​മ​ക​ളും മ​റ്റ് ജീ​വ​ന​ക്കാ​രും 15 ദി​വ​സ​ത്തി​നു​ള്ളി​ല്‍ എ​ടു​ത്ത ആ​ര്‍.​ടി.​പി.​സി.​ആ​ര്‍ നെ​ഗ​റ്റീ​വ് പ​രി​ശോ​ധ​ന ഫ​ല​മോ ര​ണ്ട് ഡോ​സ് വാ​ക്‌​സി​ന്‍ സ്വീ​ക​രി​ച്ച​തി​ന്‍റെ സ​ര്‍​ട്ടി​ഫി​ക്ക​റ്റോ കൈയിൽക​രു​ത​ണം. ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഉ​ണ്ടാ​കാ​നി​ട​യു​ള്ള തി​ര​ക്ക് മു​ന്നി​ല്‍ ക​ണ്ടാ​ണ് വ്യാ​പാ​രി​ക​ളെ നി​ര്‍​ബ​ന്ധ​മാ​യും ടെ​സ്റ്റി​ന് വി​ധേ​യ​രാ​ക്കു​ന്ന​തെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്എ​സ്. തു​ള​സി പ​റ​ഞ്ഞു.
പ​ഞ്ചാ​യ​ത്തി​ല്‍ വാ​ര്‍​ഡു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് മെ​ഗാ കോ​വി​ഡ് ടെ​സ്റ്റി​നും തു​ട​ക്ക​മാ​യി. ഇ​ട​ത്ത​റ, പാ​തി​രി​ക്ക​ല്‍, ന​ടും​മു​രു​പ്പ് എ​ന്നി​വി​ട​ങ്ങ​ളി​ലെ മൂ​ന്നു കേ​ന്ദ്ര​ങ്ങ​ളി​ല്‍ ആ​ന്‍റി​ജ​ന്‍ പ​രി​ശോ​ധ​ന ന​ട​ത്തി. രോ​ഗി​ക​ള്‍ കൂ​ടു​ത​ല്‍ ഉ​ള്ള മ​ങ്കോ​ട് അം​ബേ​ദ്ക​ര്‍ കോ​ള​നി​യി​ലെ വാ​ര്‍​ഡു​ക​ളെ ആ​റ് ക്ല​സ്റ്റ​റു​ക​ളാ​യി തി​രി​ച്ചു നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി. കോ​ള​നി​യി​ലെ മു​ഴു​വ​ന്‍ ആ​ളു​ക​ളെ​യും പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കും.
ക്വാ​റ​ന്‍റ​യി​ന്‍ നി​ബ​ന്ധ​ന​ക​ള്‍ പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്താ​ന്‍ വാ​ര്‍​ഡു​ത​ല സ​മി​തി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ശ​ക്ത​മാ​യ നി​രീ​ക്ഷ​ണ സം​വി​ധാ​ന​വും ഏ​ര്‍​പ്പെ​ടു​ത്തി.
14 രോ​ഗി​ക​ളു​ള്ള കോ​ള​നി​യി​ലെ രോ​ഗ​വ്യാ​പ​ന നി​ര​ക്ക് 8.62 ശ​ത​മാ​നം ആ​ണ്. ജ​ന​ത ഹോ​സ്പി​റ്റ​ലി​ലെ ഡി.​സി.​സി​യി​ല്‍ ഒ​ന്‍​പ​തും സി.​എ​ഫ്.​എ​ല്‍.​ടി.​സി​യി​ല്‍ 19 ഉം ​രോ​ഗി​ക​ളു​ണ്ട്.
ദി​വ​സ​വും 300 പേ​രി​ലെ​ങ്കി​ലും പ​രി​ശോ​ധ​ന ന​ട​ത്താ​ന്‍ പ​ഞ്ചാ​യ​ത്ത് തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.
ബി ​കാ​റ്റ​ഗ​റി​യി​ല്‍ ഉ​ള്‍​പ്പെ​ട്ട വി​ള​ക്കു​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ വ്യാ​പാ​രി​ക​ള്‍​ക്കി​ട​യി​ല്‍ പ​രി​ശോ​ധ​ന വ്യാ​പി​പ്പി​ച്ചു. വ്യാ​പാ​രി​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ കു​ന്നി​ക്കോ​ട് പ്ര​ദേ​ശ​ത്ത് മൊ​ബൈ​ല്‍ ആ​ന്‍റിജ​ന്‍ പ​രി​ശോ​ധ​ന ന​ട​ത്തി. 139 പേ​രി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ 19 പോ​സി​റ്റീ​വ് കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തു.
കാ​ര്യ​റ വാ​ര്‍​ഡി​ല്‍ 239 പേ​രി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ 12 പോ​സി​റ്റീ​വ് കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തു. ന​ഴ്‌​സു​മാ​ര്‍ അ​ട​ങ്ങി​യ സം​ഘ​ത്തെ പ​രി​ശീ​ല​നം ന​ല്‍​കി ആന്‍റിജ​ന്‍ പ​രി​ശോ​ധ​ന​യ്ക്കാ​യി സ​ജ്ജ​മാ​ക്കി​യ​താ​യി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്അ​ദ​ബി​യ നാ​സ​ര്‍ പ​റ​ഞ്ഞു. കൂ​ടു​ത​ല്‍ പോ​സ്റ്റീ​വ് രോ​ഗി​ക​ളു​ള്ള വ​രി​ക്കോ​ലി​ല്‍, ചെ​ക്കു​പാ​റ കോ​ള​നി​ക​ളി​ല്‍ നി​രീ​ക്ഷ​ണ സം​വി​ധാ​നം ശ​ക്തി​പ്പെ​ടു​ത്തി.