കെഎം​എംഎ​ല്‍ റി​ക്രി​യേ​ഷ​ന്‍ ക്ല​ബ് ജീ​വ​ന​ക്കാ​ര്‍​ക്കും കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്കും വാ​ക്സി​ന്‍ ന​ല്‍​കി
Wednesday, July 28, 2021 10:24 PM IST
ച​വ​റ : സം​സ്ഥാ​ന പൊ​തു​മേ​ഖ​ലാ വ്യ​വ​സാ​യ സ്ഥാ​പ​ന​മാ​യ കെ​എം​എം​എ​ല്‍ ജീ​വ​ന​ക്കാ​ര്‍​ക്കും കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്കും വാ​ക്സി​നേ​ഷ​ന്‍ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
ടി.​പി യൂ​ണി​റ്റി​ലെ ടൈ​റ്റാ​നി​യം എം​പ്ലോ​യീ​സ് റി​ക്രി​യേ​ഷ​ന്‍ ക്ല​ബും (ടെ​ര്‍​ക്ക്) എം.​എ​സ് യൂ​ണി​റ്റി​ലെ കേ​ര​ളാ മി​ന​റ​ല്‍​സ് ആ​ന്‍റ് മെ​റ്റ​ല്‍​സ് റി​ക്രി​യേ​ഷ​ന്‍ ക്ല​ബും (കെ​എം​എം​ആ​ര്‍​സി) സം​യു​ക്ത​മാ​യാ​ണ് ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ച​ത്. ടെ​ര്‍​ക്കി​ന്‍റെ ഇ​ന്‍​ഡോ​ര്‍ സ്‌​റ്റേ​ഡി​യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച കാ​മ്പി​ല്‍ 290 പേ​ര്‍ ആ​ദ്യ​ഡോ​സും 15 പേ​ര്‍ ര​ണ്ടാം ഡോ​സും സ്വീ​ക​രി​ച്ചു. കൊ​വി​ഷീ​ല്‍​ഡ് വാ​ക്സി​നാ​ണ് ല​ഭ്യ​മാ​ക്കി​യ​ത്.
ജീ​വ​ന​ക്കാ​ര്‍​ക്ക് നേ​ര​ത്തെ​യും ക​മ്പ​നി വാ​ക്‌​സി​നേ​ഷ​ന്‍ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. ഇ​തോ​ടെ ക​മ്പ​നി​യി​ലെ 95 ശ​ത​മാ​നം ജീ​വ​ന​ക്കാ​രും ആ​ദ്യ​ഡോ​സ് വാ​ക്‌​സി​ന്‍ സ്വീ​ക​രി​ച്ചു.
കൊ​വി​ഡ് രോ​ഗം ബാ​ധി​ച്ച് വാ​ക്സി​നെ​ടു​ക്കാ​ന്‍ ആ​രോ​ഗ്യ​വ​കു​പ്പ് നി​ര്‍​ദ്ദേ​ശി​ച്ച സ​മ​യ​പ​രി​ധി​യി​ലു​ള്ള​വ​ര്‍​ക്കാ​ണ് ഇ​നി ആ​ദ്യ​ഡോ​സ് വാ​ക്സി​ന്‍ ന​ല്‍​കാ​നു​ള്ള​ത്. 42 ശ​ത​മാ​നം ജീ​വ​ന​ക്കാ​ര്‍ ര​ണ്ടാം ഡോ​സ് വാ​ക്‌​സി​നും സ്വീ​കരിച്ചി​ട്ടു​ണ്ട്.