ജി​ല്ല​യി​ലെ കൊ​വി​ഡ് മ​ര​ണ​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്തു​ന്നി​ല്ല
Wednesday, July 28, 2021 11:02 PM IST
കൊ​ല്ലം: ജി​ല്ല​യി​ലെ പ്ര​തി​ദി​ന കോ​വി​ഡ് മ​ര​ണ​ക്ക​ണ​ക്കു​ക​ൾ ഔ​ദ്യോ​ഗി​ക​മാ​യി വെ​ളി​പ്പെ​ടു​ത്തു​ന്ന​തി​ൽ ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്ക് വി​മു​ഖ​ത. ജി​ല്ലാ ഭ​ര​ണ​കൂ​ട​വും ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സും വി​വ​ര​ങ്ങ​ൾ മാ​ധ്യ​മ​ങ്ങ​ൾ​ക്ക് പോ​ലും ന​ൽ​കു​ന്നി​ല്ല എ​ന്ന​താ​ണ് വാ​സ്ത​വം. പ​ല​പ്പോ​ഴും വി​ളി​ച്ച് ചോ​ദി​ച്ചാ​ൽ പോ​ലും കൃ​ത്യ​മാ​യ മ​റു​പ​ടി​യും ന​ൽ​കാ​റി​ല്ല.
ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി ചെ​യ​ർ​മാ​ൻ കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​റാ​ണ് പ്ര​തി​ദി​ന കോ​വി​ഡ് ക​ണ​ക്കു​ക​ൾ മാ​ധ്യ​മ​ങ്ങ​ൾ​ക്ക് ന​ൽ​കു​ന്ന​ത്. അ​തി​ൽ മ​ര​ണ ക​ണ​ക്ക് ഉ​ൾ​പ്പെ​ടു​ത്താ​റി​ല്ല. ഇ​തു കാ​ര​ണം ഈ ​വി​വ​രം പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് അ​റി​യാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യു​ണ്ട്. വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ ആ​രോ​ഗ്യ മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ൽ നി​ന്ന് സം​സ്ഥാ​ന​ത്തെ കോ​വി​ഡ് ക​ണ​ക്കു​ക​ൾ പ്ര​സി​ദ്ധീ​ക​ര​ണ​ത്തി​ന് ന​ൽ​കു​ന്നു​ണ്ട്.
ഇ​തി​ൽ രോ​ഗ​ബാ​ധി​ത​രു​ടെ​യും രോ​ഗ​മു​ക്ത​രു​ടെ​യും ജി​ല്ല തി​രി​ച്ചു​ള്ള ക​ണ​ക്കു​ക​ളും ഉ​ണ്ട്. എ​ന്നാ​ൽ മ​ര​ണ ക​ണ​ക്കു​ക​ൾ ജി​ല്ല തി​രി​ച്ച് പ​റ​യു​ന്നു​മി​ല്ല. ജി​ല്ല​ക​ളി​ലെ കോ​വി​ഡ് മ​ര​ണ​ങ്ങ​ൾ കൂ​ടി ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ൽ ഇ​തി​ന് പ​രി​ഹാ​രം കാ​ണാ​ൻ ക​ഴി​യും. അ​ല്ലെ​ങ്കി​ൽ ജി​ല്ലാ ത​ല​ത്തി​ൽ മ​ര​ണ​ക്ക​ണ​ക്കു​ക​ൾ ക​ള​ക്ട​റു​ടെ അ​റി​യി​പ്പി​ൽ ഉ​ണ്ടാ​ക​ണം. ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സി​ൽ നി​ന്നും ഇ​തു സം​ബ​ന്ധി​ച്ച് അ​റി​യി​പ്പു​ക​ൾ വ​രു​ന്നു​മി​ല്ല.
അ​തേ​സ​മ​യം ജി​ല്ല​യി​ൽ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ ഉ​ണ്ടാ​കു​ന്ന വ​ർ​ധ​ന ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രെ ആ​ശ​ങ്ക​പ്പെ​ടു​ത്തു​ക​യാ​ണ്. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്കും കാ​ര്യ​മാ​യി കു​റ​യു​ന്നി​ല്ല. പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലെ പാ​ളി​ക​ളി​ലേ​യ്ക്കാ​ണ് ഇ​ത് വി​ര​ൽ ചൂ​ണ്ടു​ന്ന​ത്. ക​ട​ക​ൾ അ​ട​ച്ചി​ട്ട​ത് കൊ​ണ്ടോ വാ​ഹ​ന പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി​യോ രോ​ഗ​വ്യാ​പ​നം നി​യ​ന്ത്രി​ക്കാ​ൻ ക​ഴി​യി​ല്ല എ​ന്നാ​ണ് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ അ​ട​ക്ക​മു​ള്ള​വ​ർ പ​റ​യു​ന്ന​ത്. സ​മ്പൂ​ർ​ണ അ​ട​ച്ചി​ട​ൽ ഇ​നി ഉ​ട​ൻ സാ​ധ്യ​വു​മ​ല്ല.വാ​ർ​ഡ് ത​ലം മു​ത​ൽ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജി​ത​പ്പെ​ടു​ത്തി യാ​ലേ അ​തി​വേ​ഗ വ്യാ​പ​നം നി​യ​ന്ത്രി​ക്കാ​ൻ സാ​ധി​ക്കു​ക​യു​ള്ളൂ. ആ​ദ്യ ഘ​ട്ട​ത്തി​ൽ ഇ​ത് ഫ​ല​പ്ര​ദ​മാ​യി ന​ട​പ്പി​ലാ​ക്കി​യ​താ​ണ്. അ​ന്ന് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കാ​യി​രു​ന്നു നി​യ​ന്ത്ര​ണ​ത്തി​ന്റെ ചു​മ​ത​ല. ഇ​പ്പോ​ൾ ഈ ​ചു​മ​ത​ല​ക​ളു​ടെ ചു​ക്കാ​ൻ പി​ടി​ക്കു​ന്ന​ത് പോ​ലീ​സാ​ണ്. പോ​ലീ​സ് ന​ട​പ​ടി പ​ല​പ്പോ​ഴും എ​തി​ർ​പ്പി​നും കാ​ര​ണ​മാ​കു​ന്നു.
ബാ​ങ്കു​ക​ൾ​ക്ക് മു​ന്നി​ൽ തി​ര​ക്ക് വ​ർ​ധി​ച്ചാ​ൽ പോ​ലീ​സ് ഇ​ട​പെ​ടും. എ​ന്നാ​ൽ മ​ദ്യ​ശാ​ല​ക​ൾ​ക്ക് മു​ന്നി​ലെ അ​നി​യ​ന്ത്രി​ത ആ​ൾ​ക്കൂ​ട്ടം ഒ​ഴി​വാ​ക്കാ​ൻ അ​വ​ർ ഒ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കു​ന്നു​മി​ല്ല. കൊ​ല്ലം ന​ഗ​ര​ത്തി​ൽ അ​ട​ക്കം തു​റ​ക്കാ​ൻ അ​നു​മ​തി​യു​ള്ള സ്ഥാ​പ​ന​ങ്ങ​ൾ പോ​ലും പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​മ​തി ന​ൽ​കു​ന്നി​ല്ല. ക​ഴി​ഞ്ഞ ദി​വ​സം തു​റ​ന്ന​വ പോ​ലീ​സ് എ​ത്തി ബ​ലം പ്ര​യോ​ഗി​ച്ച് അ​ട​പ്പി​ച്ചു. ലോ​ട്ട​റി വി​ൽ​പ്പ​ന കേ​ന്ദ്ര​ങ്ങ​ൾ വ​രെ തു​റ​ക്കാ​ൻ അ​നു​വ​ദി​ച്ചി​ല്ല. സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​റു​ടെ സ​ഞ്ചാ​ര​പ​ഥ​ത്തി​ന് ഇ​രു വ​ശ​വും ക​ട​ക​ൾ തു​റ​ക്കാ​ൻ പാ​ടി​ല്ല എ​ന്ന നി​ല​പാ​ടി​ലാ​ണ് പോ​ലീ​സെ​ന്ന് വ്യാ​പാ​രി​കൾ ആ​രോ​പി​ച്ചു.