മദ്യനിരോധന യുവജന കൺവൻഷൻ ഒന്നിന്
Thursday, July 29, 2021 10:03 PM IST
പു​ന​ലൂ​ർ : കേ​ര​ള മ​ദ്യ​നി​രോ​ധ​സ​മി​തി യു​ടെ യു​വ​ജ​ന പ്ര​സ്ഥാ​ന​മാ​യ മ​ദ്യ​നി​രോ​ധ​ന യു​വ​ജ​ന സ​മി​തി​യു​ടെ കൊ​ല്ലം ജി​ല്ലാ ക​ൺ​വ​ൻ​ഷ​ൻ ഓഗസ്റ്റ് ഒന്നിന് ​രാ​വി​ലെ 11ന് ഗൂഗി​ൾ മീ​റ്റ് വ​ഴി ന​ട​ത്തും.​സ​മ​തി ദ​ക്ഷി​ണ​മേ​ഖ​ലാ കോ- ​ഓ​ർ​ഡി​നേ​റ്റ​ർ ജോ​യി അ​യി​രൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന സ​മ്മേ​ള​നം കേ​ര​ള മ​ദ്യ​നി​രോ​ധ​ന സ​മി​തി സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഇ.​എ.​ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്യും. യു​വ​ജ​ന സ​മി​തി സം​സ്ഥാ​ന പ്ര​സി​ഡ​ൻ്റ അ​ബ്ദു​ൾ സ​മ​ദ് മ​യ്യി​ൽ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും. കേ​ര​ള മ​ദ്യ​നി​രോ​ധ​ന യു​വ​ജ​ന സ​മി​തി കൊ​ല്ലം ജി​ല്ലാ കോ​ഡി​നേ​റ്റ​ർ മേ​ച്ചേ​ഴ​ത്ത് ഗി​രീ​ഷ് കു​മാ​ർ സം​ഘ​ട​നാ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ക്കും. സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് മേ​രി ജെ​യിം​സ്, യോ​ഹ​ന്നാ​ൻ ആ​ന്‍റ​ണി തു​ട​ങ്ങി​യ​വ​ർ പ്രസംഗിക്കും. സ​മി​തി​യു​മാ​യി ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കാ​ൻ താ​ല്പ​ര്യ​മു​ള​ള യു​വ​ജ​ന​ങ്ങ​ൾ 9037208757 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ മേ​ച്ചേ​ഴ​ത്ത് ഗി​രീ​ഷ് കു​മാ​ർ അ​റി​യി​ച്ചു.