തു​റ​മു​ഖ​ങ്ങ​ൾ ഇ​ന്നു മു​ത​ൽ സ​ജീ​വ​മാ​കും
Sunday, August 1, 2021 11:26 PM IST
ച​വ​റ : ട്രോ​ളിം​ഗ് നി​രോ​ധ​ന​ശേ​ഷം യ​ന്ത്ര വ​ൽ​കൃ​ത ബോ​ട്ടു​ക​ൾ ഇ​ന്നു​മു​ത​ൽ ഹാ​ർ​ബ​റു​ക​ളി​ൽ എ​ത്തി തു​ട​ങ്ങും.​ ഇ​തോ​ടെ തു​റ​മു​ഖ​ങ്ങ​ൾ ഇ​ന്നു മു​ത​ൽ സ​ജീ​വ​മാ​കും. ഇ​ന്ന​ലെ തീ​ര​ത്ത് എ​ത്തി​യ ബോ​ട്ടു​ക​ൾ ഇ​ന്ന് പു​ല​ർ​ച്ച​യോ​ടെ ഹാ​ർ​ബ​റി​ൽ അ​ടു​പ്പി​ക്കും. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ അ​നു​സ​രി​ച്ചാ​യി​രി​ക്കും ഹാ​ർ​ബ​റു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം.​ ഇ​തു​മാ​യി ബ​ന്ധ​പെ​ട്ട് ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി തു​റ​മു​ഖ​ങ്ങ​ളി​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നും മ​റ്റും നി​ർ​ദേശ​ങ്ങ​ൾ ന​ൽ​കി​യി​ട്ടു​ണ്ട്.
വി​പ​ണ​നം ന​ട​ക്കു​ന്ന ലേ​ല സ്ഥ​ല​ങ്ങ​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​വും വി​പ​ണ​ന​വും ശ​ക്ത​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ളും നി​രീ​ക്ഷ​ണ​ങ്ങ​ളി​ലു​മാ​യി​രു​ക്കും ന​ട​ക്കു​ക . മു​ൻ​കൂ​ട്ടി വി​ല നി​ച്ഛ​യി​ച്ചു​ള്ള തൂ​ക്കി വി​ൽ​പന​യാ​ണ് തീ​രു​മാ​നി​ച്ചി​ട്ടു​ള്ള​ത്.​ നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്‍റെ കാ​ര്യ​ത്തി​ലും കൃ​ത്യ​മാ​യ നി​യ​ന്ത്ര​ണ​മു​ണ്ടാ​യി​രി​ക്കു​മെ​ന്ന് പോ​ലീ​സും തു​റ​മു​ഖ​വ​കു​പ്പും അ​റി​യി​ച്ചി​ട്ടു​ണ്ട്.​ഹാ​ർ​ബ​റു​ക​ളി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​ന് പ്ര​വേ​ശ​ന ക​വാ​ട​ത്തി​ൽ ആ​വ​ശ്യ​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഹാ​ർ​ബ​റി​നു​ള്ളി​ൽ പോ​ലീ​സ് ക​ൺ​ട്രോ​ൾ നി​ർ​ദേശാ​നു​സ​ര​ണം ന​ട​പ്പി​ലാ​ക്കും .
പു​ല​ർ​ച്ചെ നാ​ലു മു​ത​ൽ വൈ​കുന്നേരം നാ​ലു​വ​രെ​യാ​കും വി​പ​ണ​ന​മു​ണ്ടാ​കു​ക . ഹാ​ർ​ബ​റി​നു​ള്ളി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും അ​വ​ശ്യ സാ​ധ​ന വി​ഭാ​ഗ​ത്തി​ൽ പെ​ടു​ന്ന​വ​ർ​ക്കും മാ​ത്ര​മേ പ്ര​വ​ർ​ത്ത​നാ​നു​വാ​ദ​മു​ള്ളൂ.​അ​തേ​സ​മ​യം മ​ൽ​സ്യ ബ​ന്ധ​ന മേ​ഖ​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക് വാ​ക്സി​ൻ ന​ൽ​കു​ന്ന​തി​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പി​ന് ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി അ​ധി​കൃ​ത​ർ ഉ​ത്ത​ര​വ് ന​ൽ​കി​യി​ട്ടു​മു​ണ്ട് . 52 ദി​വ​സ​ത്തെ ട്രോ​ളിം​ഗ് നി​രോ​ധ​ന​ത്തി​ന് ശേ​ഷം ഇ​ന്നു മു​ത​ൽ മ​ൽ​സ്യ​മേ​ഖ​ല​യി​ലെ തൊ​ഴി​ലാ​ളി​ക​ളും ബോ​ട്ട് മു​ത​ലാ​ളി​മാ​രും ഏ​റെ പ്ര​തീ​ക്ഷ​യി​ലാ​ണ്.