പ​ന്നി​ശേരി​ പു​ര​സ്കാ​രം പ​ത്തി​യൂ​ർ ശ​ങ്ക​ര​ൻ​കു​ട്ടി​ക്ക്
Tuesday, August 3, 2021 12:23 AM IST
ക​രു​നാ​ഗ​പ്പ​ള്ളി: വേ​ദാ​ന്ത പ​ണ്ഡി​ത​നും ആ​ട്ട​ക്ക​ഥാ​കൃ​ത്തും ക​ഥ​ക​ളി പ്ര​കാ​ര​ത്തി​ന്‍റെ ക​ർ​ത്താ​വു​മാ​യ പ​ന്നി​ശേരി നാ​ണുപി​ള്ള​യു​ടെ സ്മ​ര​ണാ​ർ​ഥമു​ള്ള ക​ഥ​ക​ളി പു​ര​സ്കാ​ര​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചു. പ​ന്നി​ശേരി നാ​ണു​പി​ള്ള സ്മാ​ര​ക ക​ഥ​ക​ളി ക്ല​ബിന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ഥ​ക​ളി ലോ​ക​ത്തെ സ​മ​ഗ്ര​സം​ഭാ​വ​ന​യ്ക്ക് ന​ൽ​കി​വ​രു​ന്ന പ​ന്നി​ശേ​രി പു​ര​സ്കാ​രം ക​ഥ​ക​ളി സം​ഗീ​ത​ജ്ഞ​ൻ പ​ത്തി​യൂ​ർ ശ​ങ്ക​ര​ൻ​കു​ട്ടി​ക്ക് ന​ൽ​കു​മെ​ന്ന് ക്ല​ബ് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.
11,111 രൂ​പ​യും പ്ര​ശ​സ്തി പ​ത്ര​വും ഫ​ല​ക​വും അ​ട​ങ്ങു​ന്ന​താ​ണ് അ​വാ​ർ​ഡ്. ഈ ​വ​ർ​ഷം മു​ത​ൽ ക​ഥ​ക​ളി​യു​ടെ മ​റ്റു മേ​ഖ​ല​ക​ളി​ൽ ഉ​ള്ള​വ​ർ​ക്ക് നാ​ല് അ​വാ​ർ​ഡു​ക​ൾ കൂ​ടി സ​മ്മാ​നി​ക്കും. പ​ന്നി​ശേരി ശ്രീ​നി​വാ​സ​കു​റു​പ്പി​ന്‍റെ പേ​രി​ലു​ള്ള ഗീ​ത​സാ​ര​സ്വ​തം പു​ര​സ്കാ​ര​ത്തി​ന് ഡോ.പൂ​ജ​പ്പു​ര കൃ​ഷ്ണ​ൻ​നാ​യ​രും ക​ലാ​നി​ല​യം രാ​മ​കൃ​ഷ്ണ​പി​ള്ള​യു​ടെ പേ​രി​ലു​ള്ള വ​ർ​ണമു​ഖി പു​ര​സ്കാ​ര​ത്തി​ന് ചി​ങ്ങോ​ലി പു​രു​ഷോ​ത്ത​മ​നും പ​ന്നി​ശേ​രി ഗ​ണേ​ശ​കു​മാ​ര​ൻ നാ​യ​രു​ടെ പേ​രി​ലു​ള്ള വാ​ദ​ന​ശ്രീ പു​ര​സ്കാ​ര​ത്തി​ന് ക​ലാ​മ​ണ്ഡ​ലം അ​ച്യു​ത​വാ​ര്യ​രും, ച​വ​റ മു​ൻ എം​എ​ൽ​എ എ​ൻ വി​ജ​യ​ൻ​പി​ള്ള യു​ടെ പേ​രി​ലു​ള്ള രം​ഗ​മു​ദ്രാ പു​ര​സ്കാ​ര​ത്തി​ന് ക​ലാ​മ​ണ്ഡ​ലം മ​യ്യ​നാ​ട് രാ​ജീ​വും അ​ർ​ഹ​രാ​യി.
ഇ​വ​ർ​ക്കെ​ല്ലാം 5001 രൂ​പ​യും പ്ര​ശ​സ്തി പ​ത്ര​വും ഫ​ല​ക​വും ല​ഭി​ക്കും. സെ​പ്റ്റം​ബ​ർ പ​ന്ത്ര​ണ്ടി​ന്ന് മ​രു​തൂ​ർ​കു​ള​ങ്ങ​ര​യി​ലെ പ​ന്നി​ശേരി നാ​ണു​പി​ള്ള​യു​ടെ സ്മൃ​തി​മ​ണ്ഡ​പ​ത്തി​ൽ ചേ​രു​ന്ന സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ പു​ര​സ്കാ​ര വി​ത​ര​ണം ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.​
ക്ല​ബ് പ്ര​സി​ഡ​ന്‍റ് ചി​റ​ക്ക​ൽ ശ്രീ​ഹ​രി, ഉ​ണ്ണി​കൃ​ഷ്ണ​ൻ, ജൂ​റി അം​ഗ​ങ്ങ​ളാ​യ വി ​പി ലീ​ലാ​കൃ​ഷ്ണ​ൻ, മ​നോ​ജ് മ​ഠ​ത്തി​ൽ, രാ​ജ​ൻ മ​ണ​പ്പ​ള്ളി എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ വി​ശ​ദീ​ക​രി​ച്ചു.