പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്തു​ക സർക്കാർ ന​യം: മ​ന്ത്രി പി. ​രാ​ജീ​വ്
Friday, September 10, 2021 11:55 PM IST
കുണ്ടറ: പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്തു​ക​യാ​ണ് സ​ർ​ക്കാ​രി​ന്‍റെ ന​യ​മെ​ന്ന് ​മ​ന്ത്രി പി. ​രാ​ജീ​വ് പ​റ​ഞ്ഞു.

കു​ണ്ട​റ സെ​റാ​മി​ക്സ് ലി​മി​റ്റ​ഡി​ലെ വ​ർധി​ത ഉ​ത്പാ​ദ​ന ശേ​ഷി​ക്കാ​യു​ള്ള പു​തി​യ പ്ലാ​ന്‍റു​ക​ളു​ടെ ശി​ലാ​സ്ഥാ​പ​നം നി​ർ​വ​ഹി​ച്ചു പ്രസംഗി​ക്കു​ക​യാ​യി​രു​ന്നു​ മ​ന്ത്രി. പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​ത് ഒ​രു മാ​സ്റ്റ​ർ​പ്ലാ​നി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും. ക​ര​ട് മാ​സ്റ്റ​ർ പ്ലാ​ൻ അ​ത​ത് മേ​ഖ​ല​യി​ലെ വി​ദ​ഗ്ധ​ർ പ​രി​ശോ​ധി​ച്ചു മെ​ച്ച​പ്പെ​ടു​ത്തും. റി​യാ​ബാ​ണ് ഈ ​മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ന്ന​ത്.

എം​ഡിമാ​രെ സെ​ല​ക്ഷ​ൻ ബോ​ർ​ഡ് തീ​രു​മാ​നി​ക്കും. ഇ​രു​പ​തോ​ളം പോ​സ്റ്റു​ക​ളു​ടെ യോ​ഗ്യ​ത നി​ശ്ച​യി​ച്ചു. മെ​റി​റ്റ് അ​ടി​സ്ഥാ​ന​ത്തി​ൽ സു​താ​ര്യ​മാ​യ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ ആ​യി​രി​ക്കും ന​ട​ത്തു​ക. പി.​എ​സ്‌.​സി വ​ഴി അ​ല്ലാ​ത്ത നി​യ​മ​ന​ങ്ങ​ളെ​ല്ലാം റി​ക്രൂ​ട്ട്മെ​ന്‍റ് ബോ​ർ​ഡാ​യി​രി​ക്കും ന​ട​ത്തു​ന്ന​ത്. സ്ഥാ​പ​ന​ങ്ങ​ൾ പ​ര​മാ​വ​ധി ആ​ധു​നി​ക വ​ൽ​ക്ക​രി​ച്ചു മെ​ച്ച​പ്പെ​ട്ട വേ​ത​നം ന​ൽ​കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ഇ​തി​നാ​യി ഉ​ത്പാ​ദ​ന​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു.

വ​ർധി​പ്പി​ച്ച ക​യോ​ലി​ൻ ഉ​ൽ​പ്പാ​ദ​ന​ശേ​ഷി കൈ​വ​രി​ക്കാ​നു​ള്ള പ്ലാ​ന്‍റ്, സാ​ൻ​ഡ് വാ​ഷിം​ഗ് പ്ലാ​ന്‍റ്, ആ​ധു​നി​ക മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ സം​വി​ധാ​ന​ങ്ങ​ൾ തു​ട​ങ്ങി​യ പ​ദ്ധ​തി​ക​ളാ​ണ് കു​ണ്ട​റ സി​റാ​മി​സ് ലി​മി​റ്റ​ഡി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന​ത്. ഏ​ഴ് കോ​ടി രൂ​പ​യാ​ണ് പ​ദ്ധ​തി​ക്കാ​യി വി​നി​യോ​ഗി​ക്കു​ന്ന​ത്. ‌
നി​ല​വി​ൽ പ്ര​തി​മാ​സം 1120 ട​ൺ ഉ​ത്പാ​ദ​ന​മാ​ണു ന​ട​ക്കു​ന്ന​ത്. ഇ​ത് 1800ട​ൺ ആ​ക്കു​ക​യാ​ണ് ല​ക്ഷ്യം. 16, 000 മു​ത​ൽ 18,000 രൂ​പ വ​രെ​യു​ള്ള ഫൈ​ൻ ഗ്രേ​ഡ് ക​യോ​ലി‌ന്‍റെ ഹൈ​ഡ്രേ​റ്റ​ഡ് അ​ലൂ​മി​നി​യം സി​ലി​ക്കേ​റ്റ് നി​ർ​മാ​ണ​വും ക​മ്പ​നി ല​ക്ഷ്യ​മി​ടു​ന്നു​ണ്ട്. സ​ർ​ക്കാ​രി​ന്‍റെ നൂ​റു​ദി​ന ക​ർ​മ പ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​യി​ട്ടാ​ണ് പ്ലാ​ന്‍റുക​ളു​ടെ ശി​ലാ​സ്ഥാ​പ​നം ന​ട​ത്തി​യ​ത്.

പി. ​സി. വി​ഷ്ണു​നാ​ഥ് എം​എ​ൽ​എ അ​ധ്യ​ക്ഷ​നാ​യി. എ​ൻ. കെ. ​പ്രേ​മ​ച​ന്ദ്ര​ൻ എം​പി, മു​ൻ മ​ന്ത്രി ജെ. ​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ,കേ​ര​ള സി​റാ​മി​ക്സ് ലി​മി​റ്റ​ഡ് ചെ​യ​ർ​മാ​ൻ വാ​യോ​ളി മു​ഹ​മ്മ​ദ് മാ​സ്റ്റ​ർ, കേ​ര​ള​സി​റാ​മി​ക്‌​സ് ലി​മി​റ്റ​ഡ് എം​ഡി പി. ​സ​തീ​ഷ് കു​മാ​ർ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം സി. ​ബാ​ൾ​ഡു​വി​ൻ, വ്യ​വ​സാ​യ വ​കു​പ്പ് പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി ഡോ.​കെ. ഇ​ള​ങ്കോ​വ​ൻ, പ്രി​ൻ​സി പ്പ​ൽ സെ​ക്ര​ട്ട​റി വ്യ​വ​സാ​യ വ​കു​പ്പ് എ.പി. എം. ​മു​ഹ​മ്മ​ദ് ഹ​നീ​ഷ്, ചെ​യ​ർ​മാ​ൻ, റി​യാ​ബ് ഡോ. ​ആ​ർ അ​ശോ​ക്, ചി​റ്റു​മ​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ​യ​ദേ​വി മോ​ഹ​ൻ, പേ​ര​യം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​നീ​ഷ് പ​ട​പ്പ​ക്ക​ര, ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്തം​ഗം ശ്യാം, ​പേ​ര​യം ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം സി​ൽ​വി സെ​ബാ​സ്റ്റ്യ​ൻ, കേ​ര​ള സി​റാ​മി​ക്‌​സ് ലി​മി​റ്റ​ഡ് ഡ​യ​റ​ക്ട​ർമാ​രാ​യ മാ​ധ​വ​ൻ മാ​സ്റ്റ​ർ, കെ. ​പി. ജോ​ർ​ജ് മു​ണ്ട​യ്ക്ക​ൽ, കെ. ​മോ​ഹ​ൻ​ദാ​സ്,കേ​ര​ള സി​റാ​മി​ക്‌​സ് എം​പ്ലോ​യീ​സ് ഫെ​ഡറേ​ഷ​ൻ സെ​ക്ര​ട്ട​റി എ​സ്. എ​ൽ. സ​ജി​കു​മാ​ർ,കേ​ര​ള ​സി​റാ​മി​സ് എം​പ്ലോ​യീ​സ് യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് ജെ. ​ഉ​ദ​യ​ഭാ​നു, പ്ര​സി​ഡ​ന്‍റ് കേ​ര​ള സി​റാ​മി​ക്‌​സ് എം​പ്ലോ​യീ​സ് കോ​ൺ​ഗ്ര​സ്‌ എ. ​ഷാ​ന​വാ​സ് ഖാ​ൻ തു​ട​ങ്ങി​യ​വ​ർ പ്രസംഗിച്ചു.