പ​ത്ത​നാ​പു​രം റ​ബര്‍പാ​ര്‍​ക്ക് മാ​ര്‍​ച്ചി​ല്‍ ക​മ്മീ​ഷ​ന്‍ ചെ​യ്യും
Friday, September 10, 2021 11:55 PM IST
പ​ത്ത​നാ​പു​രം: റ​ബര്‍പാ​ര്‍​ക്കി​ന്‍റെ നി​ര്‍​മ്മാ​ണ പു​രോ​ഗ​തി റ​ബര്‍​ ബോ​ര്‍​ഡ് ചെ​യ​ര്‍​മാ​ന്‍ ഡോ.​കെ.എ​ന്‍.​രാ​ഘ​വ​ന്‍റെ​യും കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം​പി​യു​ടെ​യും സാ​ന്നി​ധ്യത്തി​ല്‍ പ​ത്ത​നാ​പു​രം കി​ന്‍​ഫ്രാ പാ​ര്‍​ക്കി​ല്‍ ചേ​ര്‍​ന്നു. യോ​ഗ​ത്തി​ല്‍ കി​ന്‍​ഫ്ര പാ​ര്‍​ക്ക് ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ ഡോ.​റ്റി ഉ​ണ്ണി​കൃ​ഷ്ണ​ന്‍, മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ ജെ. ​കൃ​ഷ്ണ​കു​മാ​ര്‍, ക​ണ്‍​സ​ല്‍​ട്ട​ന്‍റ്, നി​ര്‍​മ്മാ​ണ​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള ക​രാ​റു​കാ​ര്‍, ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ പ​ങ്കെ​ടു​ത്തു.
21 ന​കം പ്ലോ​ട്ടു​ക​ള്‍​ക്കാ​യി അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന സ്ഥ​ല​ത്തി​ന്‍റെ ലെ​വ​ലിം​ഗും മ​ണ്ണ് ഫി​ല്ലിം​ഗും പൂ​ര്‍​ത്തി​യാ​ക്കി ഡ്രെ​യി​നേ​ജും റോ​ഡ് നി​ര്‍​മ്മാ​ണ​വും അ​നു​ബ​ന്ധ​മാ​യി പൂ​ര്‍​ത്തി​യാ​ക്കാ​നും ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. റോ​ഡ് നി​ര്‍​മ്മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി എ​ര്‍​ത്ത് പ​ണി​ക​ള്‍ ഉ​ള്‍​പ്പ​ടെ​യു​ള്ള അ​വ​ശേ​ഷി​ക്കു​ന്ന നി​ര്‍​മ്മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഒ​ക്ടോ​ബ​ര്‍ 21 നും ​ന​വം​ബ​ര്‍ 21 നും ​ഇ​ട​യി​ല്‍ പൂ​ര്‍​ത്തി​യാ​ക്ക​ണ​മെ​ന്നും യോ​ഗ​ത്തി​ല്‍ തീ​രു​മാ​ന​മാ​യി.
പാ​ര്‍​ക്കി​ന​ക​ത്തെ ക​ലു​ങ്കു​ക​ളും ഡ്രെ​യി​നേ​ജു​ക​ളും 21 ന​കം പൂ​ര്‍​ത്തീ​ക​രി​ക്കു​വാ​ന്‍ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. റീ​ട്ടെ​യ്നിം​ഗ് വാ​ള്‍, ചു​റ്റു​മ​തി​ല്‍, ഫെ​ന്‍​സിം​ഗ് എ​ന്നി​വ​യു​ടെ നി​ര്‍​മാ​ണം ഒ​ക്ടോ​ബ​ര്‍ അ​വ​സാ​ന​ത്തോ​ടെ പൂ​ര്‍​ത്തീ​ക​രി​ക്കാ​നാ​ണ് തീ​രു​മാ​ന​മെ​ന്നും എംപി അ​റി​യി​ച്ചു.
റ​ബര്‍ പാ​ര്‍​ക്കി​ന​ക​ത്തേ​ക്ക് വെ​ള്ള​മെ​ത്തി​ക്കു​ന്ന​തി​നു​ള്ള പൈ​പ്പ്ലൈ​ന്‍ പ​ണി​ക​ള്‍ ന​വം​ബ​റി​ല്‍ പൂ​ര്‍​ത്തി​യാ​ക്കും. ബി​ല്‍​ഡിം​ഗ് നി​ര്‍​മ്മാ​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം 2022 മാ​ര്‍​ച്ചി​ല്‍ പൂ​ര്‍​ത്തി​യാ​ക്കും. ഇ​ല​ക്ട്രി​ക്ക​ല്‍ ജോ​ലി​ക​ള്‍ ഡി​സം​ബ​റി​ല്‍ പൂ​ര്‍​ത്തി​യാ​ക്കാ​നും ഇ​ന്ന​ത്തെ യോ​ഗ​ത്തി​ല്‍ ധാ​ര​ണ​യാ​യി.
ഡോ.​കെ.​എ​ന്‍.​രാ​ഘ​വ​ന്‍, മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ ജ.​കൃ​ഷ്ണ​കു​മാ​ര്‍, ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ റ്റി.​ഉ​ണ്ണി​കൃ​ഷ്ണ​ന്‍, ക​ണ്‍​സ​ല്‍​ട്ട​ന്‍റ് നൗ​ഷാ​ദ്, കോ​ണ്‍​ട്രാ​ക്ട​ര്‍ ജി​ജി, മാ​നേ​ജ​ര്‍ (ടെ​ക്നി​ക്ക​ല്‍) ബി​ജു എ​ന്നി​വ​രാ​ണ് കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എംപി​യോ​ടൊ​പ്പം യോ​ഗ​ത്തി​ല്‍ പ​ങ്കു​ചേ​ര്‍​ന്ന​ത്.
2021 ഡി​സം​ബ​റോ​ടു​കൂ​ടി റ​ബര്‍പാ​ര്‍​ക്കി​ല്‍ വ്യ​വ​സാ​യ​ങ്ങ​ള്‍ ആ​രം​ഭി​ക്കു​ന്ന​തി​നു​ള്ള പ്ലോ​ട്ടു​ക​ള്‍ അ​നു​വ​ദി​ച്ചു തു​ട​ങ്ങും. 19 വ്യ​വ​സാ​യ യൂ​ണി​റ്റു​ക​ളാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ആ​രം​ഭി​ക്കു​ന്ന​തെ​ന്നും 2022 മാ​ര്‍​ച്ചി​ല്‍ റബര്‍ പാ​ര്‍​ക്കി​ന്‍റെ ഔ​ദ്യോ​ഗി​ക ക​മ്മീ​ഷ​നിം​ഗ് ഉ​ണ്ടാ​കു​മെ​ന്നും എംപി അ​റി​യി​ച്ചു.