ചൗ​ഗ്ലെ എ​ട്ട് കൊ​ല്ല​ത്തെ​ത്തി
Saturday, September 18, 2021 11:59 PM IST
കൊ​ല്ലം: തു​റ​മു​ഖ വി​ക​സ​ന​ത്തി​ന് പു​തി​യ അ​ധ്യാ​യം കു​റി​ച്ച് ആ​ദ്യ ച​ര​ക്ക് ക​പ്പ​ൽ കൊ​ല്ലം തീ​ര​ത്തെ​ത്തി. സം​സ്ഥാ​ന​ത്തെ തു​റ​മു​ഖ​ങ്ങ​ൾ ബ​ന്ധി​പ്പി​ച്ചു​ള്ള കേ​ര​ള മാ​രി​ടൈം ബോ​ർ​ഡി​ന്‍റെ ച​ര​ക്ക് ക​പ്പ​ൽ സ​ർ​വീ​സി​ന്‍റെ ഭാ​ഗ​മാ​യാ​ണ് കൊ​ച്ചി​യി​ൽ നി​ന്ന് ച​ര​ക്കു​മാ​യി ക​പ്പ​ൽ എ​ത്തി​യ​ത്. ബേ​പ്പൂ​ർ, കൊ​ച്ചി തു​റ​മു​ഖ​ങ്ങ​ളെ ബ​ന്ധി​പ്പി​ച്ച് കേ​ര​ള മാ​രി​ടൈം ബോ​ർ​ഡ് ന​ട​ത്തു​ന്ന കോ​സ്റ്റ​ൽ ഷി​പ്പി​ങ്ങ് സ​ർ​വീ​സ് ആ​ണ് കൊ​ല്ല​ത്തേ​ക്ക് കൂ​ടി നീ​ട്ടി​യ​ത്.
സർവീസിന്‍റെ ഉ​ദ്ഘാ​ട​നം ഓ​ണ്‍​ലൈ​നാ​യി മ​ന്ത്രി അ​ഹ​മ്മ​ദ് ദേ​വ​ർ​കോ​വി​ൽ നി​ർ​വ​ഹി​ച്ചു. ജെ.​എം. ബാ​ക്സി ആ​ൻ​ഡ് ക​ന്പ​നി​യു​ടെ ഗ്രൂ​പ്പ് ക​ന്പ​നി റൗ​ണ്ട് ദി ​കോ​സ്റ്റി​ന്‍റെ ചൗ​ഗ്ലെ 8 എ​ന്ന ക​പ്പ​ലാ​ണ് എ​ത്തി​യ​ത്. ഫു​ഡ് കോ​ർ​പ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​യു​ടെ ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ൾ വ​ഹി​ച്ചു​ള്ള 47 ക​ണ്ടെ​യ്ന​റു​ക​ളാ​ണ് ക​പ്പ​ലി​ലൂ​ടെ എ​ത്തി​ച്ച​ത്. കൊ​ല്ലം തു​റ​മു​ഖ​ത്ത് എം. ​മു​കേ​ഷ് എം​എ​ൽ​എ ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു. മു​ൻ മ​ന്ത്രി ജെ. ​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ വി​ശി​ഷ്ടാ​തി​ഥി​യാ​യി​രു​ന്നു.