കു​ടും​ബ ഓ​ഹ​രി ന​ൽ​കാ​ത്ത​തി​ലു​ള്ള വി​രോ​ധം; അ​മ്മാ​വ​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച പ്ര​തി അ​റ​സ്റ്റി​ൽ
Sunday, September 19, 2021 11:09 PM IST
കൊ​ല്ലം: കു​ടും​ബ ഓ​ഹ​രി ന​ൽ​കാ​ത്ത​തി​ലു​ള്ള വി​രോ​ധം മൂ​ലം അ​മ്മാ​വ​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച് ഒ​ളി​വി​ൽ ക​ഴി​ഞ്ഞ പ്ര​തി അ​റ​സ്റ്റി​ൽ.
ഇ​ര​വി​പു​രം വ​ട​ക്കേ​വി​ള മ​ല​യാ​ളം ന​ഗ​ർ-7 തൊ​ടി​യി​ൽ പ​ടി​ഞ്ഞാ​റ്റ​തി​ൽ ഇ​ല്യാ​സ് (52) നെ​യാ​ണ് ക​ത്രി​ക കൊ​ണ്ട ് വ​ല​ത് തു​ട​യി​ൽ കു​ത്തി ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​പ്പി​ച്ച​ത്.
ഇ​ര​വി​പു​രം പ​ന്ത്ര​ണ്ട ുമു​റി വ​യ​ലി​ൽ പു​ത്ത​ൻ​വീ​ട്ടി​ൽ നി​യാ​സ് (38) നെ​യാ​ണ് ഇ​ര​വി​പു​രം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.
ഇ​ല്യാ​സി​ന്‍റെ സ​ഹോ​ദ​രി​യു​ടെ മ​ക​നാ​യ നി​യാ​സി​ന് കു​ടും​ബ വ​സ്തു​വി​ന്‍റെ ഓ​ഹ​രി ന​ൽ​കാ​ത്ത​തി​ലു​ള്ള വി​രോ​ധ​ത്താ​ൽ 15ന് ​ഉ​ച്ച ക​ഴി​ഞ്ഞ് ഇ​ല്യാ​സും കു​ടും​ബ​വും താ​മ​സി​ക്കു​ന്ന വ​ട​ക്കേ​വി​ള മ​ല​യാ​ളം ന​ഗ​ർ-7, തൊ​ടി​യി​ൽ പ​ടി​ഞ്ഞാ​റ്റ​തി​ൽ പു​ര​യി​ട​ത്തി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി​യ പ്ര​തി തു​ട​യി​ൽ ആ​ഴ​ത്തി​ൽ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു.
ത​ട​സം പി​ടി​ക്കാ​നെ​ത്തി​യ ഇ​ല്യാ​സി​ന്‍റെ മ​ക​ൻ ഷാ​ഫി​യു​ടെ ഇ​ട​ത് ഷോ​ൾ​റി​ന്‍റെ താ​ഴെ കു​ത്തി ഗു​രു​ത​മാ​യി പ​രി​ക്കേ​ൽ​പ്പി​ച്ചു. കൊ​ല്ലം സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ടി.​നാ​രാ​യ​ണ​ന് ല​ഭി​ച്ച വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കൊ​ല്ലം ബീ​ച്ച് റോ​ഡി​ൽ നി​ന്നും ഇ​ര​വി​പു​രം ഇ​ൻ​സ്പെ​ക്ട​ർ വി.​വി അ​നി​ൽ​കു​മാ​ർ, സ​ബ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ അ​രു​ണ്‍ ഷാ, ​അ​നു​രൂ​പാ, സു​നി​ൽ, സി​പി​ഒ മാ​രാ​യ ദീ​പു, മ​നാ​ഫ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍റ് ചെ​യ്തു.

ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗം 23ന്
കൊല്ലം: ​ജി​ല്ല​യി​ലെ വ​ന​മേ​ഖ​ല​യോ​ട് ചേ​ര്‍​ന്നു​ള്ള നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലെ എം.​എ​ല്‍.​എ.​മാ​ര്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ്, ജി​ല്ലാ കള​ക്ട​ര്‍, വ​നം - റ​വ​ന്യൂ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​രു​ടെ യോ​ഗം 23 ന് ​ഉ​ച്ചകഴിഞ്ഞ് 2.30 ന് ​ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍. വ​ന​മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ല​വി​ലു​ള്ള മ​നു​ഷ്യ- വ​ന്യ​ജീ​വി സം​ഘ​ര്‍​ഷം, പ​ട്ട​യം സം​ബ​ന്ധി​ച്ച പ്ര​ശ്‌​ന​ങ്ങ​ള്‍ മ​റ്റു​വി​ഷ​യ​ങ്ങ​ള്‍ എ​ന്നി​വ ച​ര്‍​ച്ച ചെ​യ്യു​ന്ന​തി​നാ​ണ് വ​കു​പ്പ് മ​ന്ത്രി​യു​ടെ നി​ര്‍​ദ്ദേ​ശ​പ്ര​കാ​ര​മു​ള്ള യോ​ഗം.