പോ​ക്സോ പ്ര​കാ​രം യു​വാ​വ് അ​റ​സ്റ്റി​ൽ
Sunday, September 19, 2021 11:27 PM IST
കൊ​ല്ലം: പ​തി​ന​ഞ്ചു​കാ​രി​യെ ത​ട്ടി​ക്കൊ​ണ്ട ുപോ​യി ലൈം​ഗി​ക പീ​ഡ​നം ന​ട​ത്തി​യ പ്ര​തി​യെ പോ​ലീ​സ് പി​ടി​കൂ​ടി. മ​യ്യ​നാ​ട് കൂ​ട്ടി​ക്ക​ട ര​ത്നാ വി​ഹാ​റി​ൽ രാ​ഹു​ൽ (29) ആ​ണ് പി​ടി​യി​ലാ​യ​ത്.
ന​ഗ​ര​ത്തി​ലെ സ്വ​കാ​ര്യ സ്്കൂ​ളി​ൽ പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​നി​യെ​യാ​ണ് ഇ​യാ​ൾ വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി വ​ശീ​ക​രി​ച്ച് വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ കൊ​ണ്ട ുപോ​യി പീ​ഡി​പ്പി​ച്ച​ത്. സാ​മൂ​ഹ്യ മാ​ധ്യ​മ​ത്തി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട പെ​ണ്‍​കു​ട്ടി​യോ​ട് സ്നേ​ഹം ന​ടി​ച്ച് ഇ​യാ​ൾ വി​ശ്വാ​സം പി​ടി​ച്ചു പ​റ്റു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് സ്കൂ​ളി​ലേ​ക്കെ​ന്ന് പ​റ​ഞ്ഞ് വീ​ട്ടി​ൽ നി​ന്നും വ​ന്ന പെ​ണ്‍​കു​ട്ടി​യെ സ്്കൂ​ളി​ന് സ​മീ​പം നി​ന്നും സ്വ​കാ​ര്യ വാ​ഹ​ന​ത്തി​ൽ ക​യ​റ്റി കൊ​ണ്ട ് പോ​കു​ക​യാ​യി​രു​ന്നു.
കൊ​ല്ല​ത്തും വ​ർ​ക്ക​ല​യി​ലും മ​റ്റും കൊ​ണ്ട ് പോ​യി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പെ​ണ്‍​കു​ട്ടി​യു​ടെ സ്വ​ഭാ​വ​ത്തി​ലെ അ​സ്വാ​ഭാ​വി​ക​ത ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട മാ​താ​വ് ന​ട​ത്തി​യ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ് സം​ഭ​വം വെ​ളി​വാ​യ​ത്. തു​ട​ർ​ന്ന് മാ​താ​വ് പെ​ണ്‍​കു​ട്ടി​യോ​ടൊ​പ്പം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി പ​രാ​തി​പ്പെ​ടു​ക​യാ​യി​രു​ന്നു.