ഫാ​ത്തി​മ മാ​താ കോ​ളേ​ജി​ൽ ത്രി​ദി​ന ദേ​ശീ​യ​വെ​ബി​നാ​ർ
Tuesday, September 21, 2021 12:27 AM IST
കൊ​ല്ലം: ഫാ​ത്തി​മ മാ​താ നാ​ഷ​ണ​ൽ കോ​ളേ​ജ് മ​ല​യാ​ള​വി​ഭാ​ഗം കേ​ര​ള ഫോ​ക് ലോ​ർ​അ​ക്കാ​ദ​മി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ 22,23,24 തീ​യ​തി​ക​ളി​ൽ ദേ​ശീ​യ ​വെബി​നാ​ർ ന​ട​ത്തു​ന്നു. ഐ​ക്യു​എ​സി യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ കൊ​ല്ലം -സാം​സ്‌​കാ​രി​ക മു​ദ്ര​ക​ളു​ടെ ഭൂ​പ​ടം എ​ന്ന വി​ഷ​യ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന ത്രി​ദി​ന​ദേ​ശീ​യ​വെ​ബി​നാ​ർ സം​സ്ഥാ​ന ഫോ​ക് ലോ​ർ അ​ക്കാ​ഡ​മി ചെ​യ​ർ​മാ​ൻ സി. ​ജെ. കു​ട്ട​പ്പ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.
കോ​ളേ​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ജോ​ജോ പ​ന​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. കോ​ളേ​ജ് പ്രോ ​മാ​നേ​ജ​ർ റ​വ. ഡോ. ​അ​ഭി​ലാ​ഷ് ഗ്രി​ഗ​റി പ്ര​സം​ഗി​ക്കും. ഡോ. ​ന​ടു​വ​ട്ടം ഗോ​പാ​ല​കൃ​ഷ്ണ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.
വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​എം. ആ​ർ. ഷെ​ല്ലി,വ​കു​പ്പ് മേ​ധാ​വി ഡോ. ​പെ​ട്രീ​ഷ്യ ജോ​ൺ, ഫോ​ക് ലോ​ർ അ​ക്കാ​ഡ​മി സം​സ്ഥാ​ന കോ​ർ​ഡി​നേ​റ്റ​ർ പ​ത്മ​നാ​ഭ​ൻ കാ​വു​മ്പാ​യി, സെ​മി​നാ​ർ കോ​ർ​ഡി​നേ​റ്റ​ർ ഡോ. ​എ​സ്. വി. ​സു​ധീ​ഷ് സാം ​എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.
ഡോ.​സു​രാ​ജ്(​ച​രി​ത്ര​വി​ഭാ​ഗം മേ​ധാ​വി, യൂ​ണി​വേ​ഴ്സി​റ്റി കോ​ളേ​ജ് ), ഡോ. ​സ​ത്യ​രാ​ജ്(​ച​രി​ത്ര​വി​ഭാ​ഗം മേ​ധാ​വി, മ​ദ​ർ തെ​രേ​സ കോ​ളേ​ജ് ), ഗീ​ത കെ. ​വി​ത്സ​ൻ (ഫോ​ക​ലോ​റി​സ്റ്, സീ​നി​യ​ർ ക​മ്യൂ​ണി​ക്കേ​റ്റീ​വ് ഓ​ഫീ​സ​ർ, ), ഹ​രി ക​ട്ടേ​ൽ എ​ന്നി​വ​ർ പ്ര​ബ​ന്ധ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കും.