ഓ​യി​ല്‍​പാം ഫാ​ക്ട​റി​യി​ലെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ഡി​സം​ബ​റി​ൽ പൂ​ര്‍​ത്തി​യാ​കും: മ​ന്ത്രി പി.​പ്ര​സാ​ദ്
Wednesday, September 22, 2021 11:41 PM IST
അ​ഞ്ച​ല്‍ : കൃ​ത്യ​സ​മ​യ​ത്ത് അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ന​ട​ത്താ​താ​യ​തോ​ടെ പ്ര​വ​ര്‍​ത്ത​നം ത​ന്നെ സ്തം​ഭ​നാ​വ​സ്ഥ​യി​ല്‍ എ​ത്തി​യ ഓ​യി​ല്‍​പാം ഇ​ന്ത്യ ലി​മി​റ്റ​ഡ് ഏ​രൂ​ര്‍ എ​സ്റ്റേ​റ്റി​ലെ ഫാ​ക്ട​റി ന​വീ​ക​ര​ണം ഡി​സം​ബ​റോ​ടെ പൂ​ര്‍​ത്തീ​ക​രി​ക്കു​മെ​ന്ന് കൃ​ഷി​വ​കു​പ്പ് മ​ന്ത്രി പി ​പ്ര​സാ​ദ് പ​റ​ഞ്ഞു. ടൂ​റി​സ​ത്തി​ന് ഏ​റെ സാ​ധ്യ​ത​യു​ള്ള ഓ​യി​ല്‍​പാ​മി​ല്‍ അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ആ​ലോ​ചി​ക്കും.
രാ​ജ്യ​ത്തെ മു​ഴു​വ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കും വി​ത​ര​ണം ചെ​യ്യാ​ൻ ക​ഴി​യു​ന്ന അ​ത്യു​ൽ​പാ​ദ​ന ശേ​ഷി​യു​ള്ള എ​ണ്ണ​പ്പ​ന തൈ ​നേ​ഴ്സ​റി ആ​രം​ഭി​ക്കും. വൈ​വി​ധ്യ​വ​ല്‍​ക​ര​ണ​ത്തി​ലൂ​ടെ ഓ​യി​ല്‍​പാ​മി​നെ കൂ​ടു​ത​ല്‍ മെ​ച്ച​പ്പെ​ടു​ത്താ​ന്‍ ക​ഴി​യു​മെ​ന്നും ഇ​തി​നാ​യി പ​ദ്ധ​തി സ​മ​ര്‍​പ്പി​ക്കാ​ന്‍ എം​ഡി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ട​താ​യും മ​ന്ത്രി പ​റ​ഞ്ഞു.
മി​ക​ച്ച രീ​തി​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഓ​യി​ല്‍​പാം ഫാ​ക്ട​റി പ്ര​വ​ര്‍​ത്ത​നം സ്തം​ഭ​നാ​വ​സ്ഥ​യി​ല്‍ എ​ന്ന മാ​ധ്യ​മ വാ​ര്‍​ത്ത​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം ഫാ​ക്ട​റി സ​ന്ദ​ര്‍​ശി​ച്ച മ​ന്ത്രി കാ​ര്യ​ങ്ങ​ള്‍ നേ​രി​ല്‍​ക്ക​ണ്ട് മ​ന​സി​ലാ​ക്കി​യി​രു​ന്നു. തു​ട​ര്‍​ന്ന് വി​വി​ധ തൊ​ഴി​ലാ​ളി യൂ​ണി​യ​ന്‍ നേ​താ​ക്ക​ളു​മാ​യും മ​ന്ത്രി ച​ര്‍​ച്ച ന​ട​ത്തി. പി.​എ​സ്.​സു​പാ​ൽ എം​എ​ൽ​എ, ഓ​യി​ൽ​പാം ഇ​ന്ത്യ ലി​മി​റ്റ​ഡ് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ ഡോ. ​ബാ​ബു തോ​മ​സ്, ഏ​രൂ​ർ ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​അ​ജ​യ​ൻ, സീ​നി​യ​ർ മാ​നേ​ജ​ർ ജ​യിം​സ്, ട്രേ​ഡ് യൂ​ണി​യ​ൻ നേ​താ​ക്ക​ളാ​യ എ​സ്.​ജ​യ​മോ​ഹ​ൻ, ഭ​ര​തീ​പു​രം ശ​ശി, ലി​ജു ജ​മാ​ൽ, എ​സ്.​സ​ന്തോ​ഷ്, പി.​ബി .വേ​ണു​ഗോ​പാ​ൽ, യൂ​ണി​യ​ൻ ഭാ​ര​വാ​ഹി​ക​ൾ മാ​നേ​ജ്‌​മെ​ന്‍റ് പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു.