വ​നംവ​കു​പ്പി​ലെ ന​ഷ്ട​പ​രി​ഹാ​ര കേ​സു​ക​ള്‍ കാ​ല​താ​മ​സം കൂ​ടാ​തെ തീ​ര്‍​പ്പാ​ക്കും: മ​ന്ത്രി
Thursday, September 23, 2021 11:02 PM IST
കൊല്ലം: വ​നം വ​കു​പ്പി​ല്‍ വി​വി​ധ കേ​സു​ക​ളി​ലാ​യി ന​ഷ്ട​പ​രി​ഹാ​ര​ത്തി​ന് അ​ര്‍​ഹ​ത​യു​ള്ള കേ​സു​ക​ള്‍ കാ​ല​താ​മ​സം കൂ​ടാ​തെ തീ​ര്‍​പ്പാ​ക്കു​മെ​ന്ന് മ​ന്ത്രി എ. ​കെ. ശ​ശീ​ന്ദ്ര​ന്‍. കള​ക്‌​ട്രേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ വ​ന​മേ​ഖ​ല​യോ​ട് ചേ​ര്‍​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലെ ജ​ന​പ്ര​തി​ന​ധി​ക​ളു​ടേ​യും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടേ​യും യോ​ഗ​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഏ​റ്റ​വും പ​ഴ​യ കേ​സു​ക​ള്‍​ക്ക് മു​ന്‍​ഗ​ണ​ന ന​ല്‍​കി​യാ​കും ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കു​ക. കാ​ര്‍​ഷി​ക വി​ള​ക​ള്‍​ക്കു​ള്ള ന​ഷ്ട​പ​രി​ഹാ​ര തു​ക കൂ​ട്ട​ണം എ​ന്ന ആ​വ​ശ്യം അ​നു​ഭാ​വ​പൂ​ര്‍​വം പ​രി​ഗ​ണി​ക്കും. വ​ന​മേ​ഖ​ല​യി​ല്‍ നി​ന്നു​ള്ള​വ​രു​ടെ പു​ന​ര​ധി​വാ​സ​ത്തി​നു​ള്ള തു​ക​യും ക​ലോ​ചി​ത​മാ​യി പ​രി​ഷ്‌​ക​രി​ക്കു​ന്ന​ത് പ​രി​ഗ​ണ​ന​യി​ലാ​ണ്.

അ​പ​ക​ട​ര​മാ​യി നി​ല്‍​ക്കു​ന്ന മ​ര​ങ്ങ​ള്‍ മു​റി​ച്ചു നീ​ക്കു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്കും. വ​ന​മേ​ഖ​ല​യി​ലെ റോ​ഡു​ക​ള്‍ മെ​ച്ച​പ്പെ​ടു​ത്ത​ന്ന​തി​നും മു​ന്‍​കൈ​യെ​ടു​ക്കും. പ​ട്ട​യം ന​ല്‍​കു​ന്ന​തി​ല്‍ സം​യു​ക്ത പ​രി​ശോ​ധ​ന പൂ​ര്‍​ത്തി​യാ​യ മേ​ഖ​ല​ക​ള്‍ ക​ണ​ക്കാ​ക്കി തു​ട​ര്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം എ​ന്ന റ​വ​ന്യു വ​കു​പ്പി​നോ​ട് ആ​വ​ശ്യ​പ്പെ​ടും.

വ​ന​ത്തോ​ട് ചേ​ര്‍​ന്ന ജ​ന​വാ​സ മേ​ഖ​ല​യി​ലെ വ​ന്യ​മൃ​ഗ ഭീ​ഷ​ണി നി​യ​ന്ത്രി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ പ്ര​വ​ര്‍​ത്ത​നം ന​ട​ത്തും. ആ​ന​യു​ടെ ആ​ക്ര​മ​ണം ഒ​ഴി​വാ​ക്കാ​ന്‍ കി​ട​ങ്ങു​ക​ള്‍ കു​ഴി​ക്കു​ന്ന​ത് പോ​ലെ​യു​ള്ള ജോ​ലി​ക​ള്‍​ക്ക് തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളു​ടെ സേ​വ​നം വി​നി​യോ​ഗി​ക്കും. തീ​ര​ദേ​ശ​ത്ത് ക​ട​ല്‍​ക്ഷോ​ഭം ത​ട​യു​ന്ന​തി​ന് വ​ന​വ​ത്ക​ര​ണ പ​ദ്ധ​തി​ക​ള്‍ ന​ട​പ്പി​ലാ​ക്കു​ന്ന​തി​നും ഉ​ദ്ദേ​ശി​ക്കു​ന്നു. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥ​പ​ന​ങ്ങ​ളു​ടെ പി​ന്തു​ണ മേ​ഖ​ല​യി​ലെ പ്ര​ശ്‌​ന പ​രി​ഹാ​ര​ത്തി​ല്‍ സു​പ്ര​ധാ​ന​മാ​ണ്. ജ​ന​ങ്ങ​ളു​ടെ പ്ര​ശ്‌​ന​ങ്ങ​ളി​ല്‍ പ​രി​ഹാ​രം കാ​ണു​ന്ന​തി​നും സൗ​ഹാ​ര്‍​ദ​പ​ര​മാ​യി ഇ​ട​പെ​ടു​ന്ന​തി​ലും വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണം എ​ന്നും മ​ന്ത്രി നി​ര്‍​ദ്ദേ​ശി​ച്ചു.

എം​എ​ല്‍എ​മാ​രാ​യ പി. ​എ​സ്. സു​പാ​ല്‍, സി. ​ആ​ര്‍. മ​ഹേ​ഷ്, ജി​ല്ലാ കള​ക്ട​ര്‍ അ​ഫ്‌​സാ​ന പ​ര്‍​വീ​ണ്‍, കൊ​ല്ലം ചീ​ഫ് ക​ണ്‍​സ​ര്‍​വേ​റ്റ​ര്‍ ഓ​ഫ് ഫോ​റ​സ്റ്റ് സ​ഞ്ജ​യ​ന്‍ കു​മാ​ര്‍, ക​ണ്‍​സ​ര്‍​വേ​റ്റ​ര്‍ ഓ​ഫ് ഫോ​റ​സ്റ്റ് നീ​തു​ല​ക്ഷ്മി, എ​ഡിഎം. ​എ​ന്‍. സാ​ജി​താ ബീ​ഗം, പു​ന​ലൂ​ര്‍ ആ​ര്‍ഡി​ഒ ബി. ​ശ​ശി​കു​മാ​ര്‍, അ​സി​സ്റ്റ​ന്‍റ് ക​ള​ക്ട​ര്‍ ഡോ. ​അ​രു​ണ്‍ എ​സ്. നാ​യ​ര്‍, മ​റ്റു ജ​ന​പ്ര​തി​നി​ധി​ക​ള്‍, വ​നം-​റ​വ​ന്യു വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.