കു​മ്പ​ളം സെ​ന്‍റ് മൈ​ക്കി​ൾ​സ് പ​ള്ളി​യി​ൽ തി​രു​നാ​ളി​ന് ഇ​ന്ന് കൊ​ടി​യേ​റും
Saturday, September 25, 2021 12:36 AM IST
കു​ണ്ട​റ: കു​മ്പ​ളം സെന്‍റ് മൈ​ക്കി​ൾ​സ് പ​ള്ളി​യി​ൽ പാ​ദുകാ​വ​ൽ തി​രു​നാ​ളി​ന് ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് കൊ​ടി​യേ​റും.​ കൊ​ടി​യേറ്റി ​നും തു​ട​ർ​ന്നു ന​ട​ക്കു​ന്ന തി​രു​ക​ർ​മ​ങ്ങ​ൾക്കും ​മു​ൻ ബി​ഷ​പ് ഡോ. ​സ്റ്റാ​ൻ​ലി റോ​മ​നും ഇ​ട​വ​ക വി​കാ​രി ജോ​സ് സെ​ബാ​സ്റ്റ്യ​നും മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. മൂ​ന്നി​ന് തി​രു​നാ​ൾ സ​മാ​പി​ക്കും. ദേ​വാ​ല​യ​ത്തി​നു പു​റ​മേ എ​ല്ലാ കു​ടും​ബ​ങ്ങ​ളി​ലും ജ​പ​മാ​ല, സ​ന്ധ്യാ പ്രാ​ർ​ഥ​ന എ​ന്നി​വ ന​ട​ക്കും.
നാ​ളെ മു​ത​ൽ ഒന്നുവരെ രാ​വി​ലെ ആ​റി​ന് ജ​പ​മാ​ല, 6.30ന് ​ദി​വ്യ​ബ​ലി, രാത്രി ഏ​ഴി​ന് സ​ന്ധ്യാ​പ്രാ​ർ​ഥ​ന എ​ന്നി​വ ന​ട​ക്കും. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പൂ​ർ​ണ​മാ​യും പാലിച്ചായി​രി​ക്കും ച​ട​ങ്ങു​ക​ൾ.
ര​ണ്ടി​ന് വൈ​കു​ന്നേ​രം നാ​ലി​ന് വേ​സ്പ​രയും ​ആ​ശീ​ർ​വാ​ദ​വും ന​ട​ക്കും. അ​ഞ്ചി​ന് പ്ര​ദ​ക്ഷി​ണം. മൂ​ന്നി​ന് രാ​വി​ലെ ഒ​മ്പ​തി​ന് ബി​ഷ​പ്പ് ഡോ ​പോ​ൾ ആ​ന്‍റ​ണി മു​ല്ല​ശേ​രിയു​ടെ മു​ഖ്യകാ​ർ​മി​ക​ത്വ​ത്തി​ൽ ദി​വ്യ​ബ​ലി ന​ട​ക്കും. കൃ​ത​ജ്ഞ​താ​ബ​ലിയോ​ടെ വൈ​കു​ന്നേ​രം അ​ഞ്ചി​ന് തി​രു​നാ​ൾ കൊ​ടി​യി​റ​ങ്ങും.

ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ആ​വ​ശ്യ​പ്പെ​ട്ട
സം​ഭ​വം; കേ​സെ​ടു​ക്ക​ണ​മെ​ന്ന് കോ​ണ്‍​ഗ്ര​സ്

ച​വ​റ : ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ആ​വ​ശ്യ​പ്പെ​ട്ട സം​ഭ​വ​ത്തി​ല്‍ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത് അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്ന് കോ​ണ്‍​ഗ്ര​സ് ച​വ​റ ഈ​സ്റ്റ് മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.
പ്ര​വാ​സി വ്യ​വ​സാ​യി​യി​ല്‍ നി​ന്നും ഭ​ര​ണ സ്വാ​ധീ​നം ഉ​പ​യോ​ഗി​ച്ച് പ​ണം ആ​വ​ശ്യ​പ്പെ​ട്ട സി​പി​എം ഭാ​ര​വാ​ഹി​ക്കെ​തി​രെ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം അ​ല്ലാ​ത്ത പ​ക്ഷം കോ​ണ്‍​ഗ്ര​സ് സ​മ​ര​ത്തി​നി​റ​ങ്ങു​മെ​ന്ന് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വി. ​മ​നോ​ഹ​ര​ന്‍ പ​റ​ഞ്ഞു. യോ​ഗ​ത്തി​ല്‍ സു​രേ​ഷ് കു​മാ​ര്‍, ഇ.​റ​ഷീ​ദ്, കു​റ്റി​യി​ല്‍ നി​സാം, കി​ഷോ​ര്‍ അ​മ്പി​ലാ​ക്ക​ര, ശ​ര​ത് പ​ട്ട​ത്താ​നം എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.