വി​ക​സ​നം പ്ര​തി​സ​ന്ധി​യി​ലാ​ക്കി കോ​വി​ഡ് പ്ര​തി​രോ​ധം; പുനലൂർ ന​ഗ​ര​സ​ഭ ചെ​ല​വ​ഴി​ച്ച​ത് 1.56 കോ​ടി
Sunday, September 26, 2021 12:24 AM IST
പു​ന​ലൂ​ർ: നി​ര​വ​ധി ജ​ന​ക്ഷേ​മ പ​ദ്ധ​തി​ക​ൾ മു​ട​ങ്ങി​ക്കി​ട​ക്കു​മ്പോ​ഴും പു​ന​ലൂ​ർ ന​ഗ​ര​സ​ഭയ്​ക്ക് കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​നാ​യി ചി​ല​വ​ഴി​ക്കേ​ണ്ടി വ​രു​ന്ന തു​ക കോ​ടി ക​ട​ക്കു​ന്നു. പ്ര​തി​രോ​ധ​ത്തി​ന് ല​ക്ഷ​ങ്ങ​ൾ ചെ​ല​വാ​ക്കു​മ്പോ​ഴും രോ​ഗ​വ്യാ​പ​നം കു​റ​യാ​ത്ത​തും ഇ​തു​വ​ഴി ബാ​ധ്യ​ത​ക​ൾ കൂ​ടു​ന്ന​തും സാ​മ്പ​ത്തി​ക​മാ​യി ന​ഗ​ര​സ​ഭ​യു​ടെ ന​ടു​വൊ​ടി​ക്കു​ക​യാ​ണ്. ര​ണ്ടു​മാ​സ​മാ​യി ജീ​വ​ന​ക്കാ​ർ​ക്ക് കൃ​ത്യ​മാ​യി ശ​മ്പ​ളം കൊ​ടു​ക്കാ​ൻ പോ​ലും പാ​ടു​പെ​ടു​ക​യാ​ണ് ഈ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​നം.
ന​ട​പ്പു സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ ഇ​തേ​വ​രെ കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​നാ​യി ന​ഗ​ര​സ​ഭ ചി​ല​വ​ഴി​ച്ച​ത് 1.56 കോ​ടി രൂ​പ​യാ​ണ്. എ​ന്നി​ട്ടും ജി​ല്ല​യി​ൽ ഏ​റ്റ​വു​ധി​കം രോ​ഗി​ക​ളു​ള്ള ന​ഗ​ര​സ​ഭ​ക​ളി​ലൊ​ന്നാ​യി പു​ന​ലൂ​ർ തു​ട​രു​ന്നു. നി​ല​വി​ൽ 500-നു ​മു​ക​ളി​ലാ​ണ് ന​ഗ​ര​സ​ഭ​യി​ൽ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം.
ഈ ​സാ​മ്പ​ത്തി​ക വ​ർ​ഷം വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്നും 2.15 കോ​ടി​യാ​ണ് കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​നാ​യി ന​ഗ​ര​സ​ഭ നീ​ക്കി​വ​ച്ചി​ട്ടു​ള്ള​ത്. ഇ​തി​ൽ ഇ​തേ​വ​രെ 72.2 ശ​ത​മാ​നം തു​ക​യും ചി​ല​വ​ഴി​ച്ചു ക​ഴി​ഞ്ഞു.
അ​ഞ്ചു പ​ദ്ധ​തി​ക​ളാ​യാ​ണ് ന​ഗ​ര​സ​ഭ കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന് തു​ക ചി​ല​വ​ഴി​ച്ച​ത്. ഇ​തി​ൽ സ്ഥാ​പ​ന ക്വാ​റ​ന്‍റൈ​ൻ കേ​ന്ദ്ര​ങ്ങ​ളു​ടെ പ​രി​പാ​ല​ന​ത്തി​ന് 60 ല​ക്ഷ​മാ​ണ് ചി​ല​വ​ഴി​ച്ച​ത്. ഇ​നി 30 ല​ക്ഷം കൂ​ടി ന​ൽ​കാ​നു​ണ്ട്. 50 ല​ക്ഷം മു​ട​ക്കി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ഓ​ക്സി​ജ​ൻ പ്ലാന്‍റ് സ്ഥാ​പി​ച്ചു ന​ൽ​കി.
35 ല​ക്ഷം രൂ​പ​യാ​ണ് മ​രു​ന്നി​നാ​യി ചി​ല​വ​ഴി​ച്ച​ത്. ശു​ചീ​ക​ര​ണം, അ​ണു​ന​ശീ​ക​ര​ണം, ബോ​ധ​വ​ൽ​ക്ക​ര​ണം എ​ന്നി​വ​ക്കാ​യി എ​ട്ടു ല​ക്ഷം ചി​ല​വ​ഴി​ച്ചു. ആം​ബു​ല​ൻ​സ് ഉ​ൾ​പ്പ​ടെ വാ​ഹ​ന സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തു​ന്ന​തി​ന് നീ​ക്കി​വ​ച്ച 21 ല​ക്ഷ​ത്തി​ൽ അഞ്ച് ല​ക്ഷം ചി​ല​വ​ഴി​ച്ചു.
നി​ല​വി​ൽ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ 75 രോ​ഗി​ക​ളും പ്രാ​ഥ​മി​ക ചി​കി​ത്സാ കേ​ന്ദ്ര​ത്തി​ൽ 45 രോ​ഗി​ക​ളും ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്നു​ണ്ട്. താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ക​ഴി​യു​ന്ന ഇ​ത​ര ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള രോ​ഗി​ക​ളു​ടെ ചെ​ല​വ് വ​ഹി​ക്കേ​ണ്ട​തും ന​ഗ​ര​സ​ഭ ത​ന്നെ.
ന​ഗ​ര​വി​ക​സ​നം ഉ​ൾ​പ്പ​ടെ നി​ര​വ​ധി പ​ദ്ധ​തി​ക​ൾ യാ​ഥാ​ർ​ഥ്യ​മാ​കാ​നു​ള്ള​പ്പോ​ഴാ​ണ് ന​ഗ​ര​സ​ഭ​യി​ൽ കോ​വി​ഡ് പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​ന്ന​ത്. ന​ഗ​ര​സ​ഭ​യ്ക്ക് അ​നു​വ​ദി​ക്ക​പ്പെ​ട്ട അ​ർ​ബ​ൻ പി​എ​ച്ച്​സി​ക്ക് കെ​ട്ടി​ടം നി​ർ​മി​ക്കാ​ൻ ക​ഴി​യു​ന്നി​ല്ല.
ഓ​ഫീ​സ് ന​വീ​ക​ര​ണം, ഏ​ഴു​നി​ല വ്യാ​പാ​ര സ​മു​ച്ച​യ പു​ന​രു​ദ്ധാ​ര​ണം, ടൗ​ൺ ഹാ​ൾ നി​ർ​മാ​ണം തു​ട​ങ്ങി അ​ന​വ​ധി പ​ദ്ധ​തി​ക​ൾ മു​ട​ങ്ങി​യ​വ​യി​ൽ​പ്പെ​ടു​ന്നു.