വിധി ഉറ്റുനോക്കി കേരളം
Monday, October 11, 2021 11:10 PM IST
ഇ​തി​ന് മു​മ്പ് രാ​ജ്യ​ത്ത്
ര​ണ്ട് സ​മാ​ന കേ​സു​ക​ൾ

എ​സ്. ആ​ർ. സു​ധീ​ർ​കു​മാ​ർ

കൊ​ല്ലം: രാ​ജ്യ​ത്ത് ഇ​തി​ന് മു​ന്പ് ര​ണ്ട് ത​വ​ണ​യാ​ണ് പാ​ന്പി​നെ കൊ​ണ്ട് ക​ടി​പ്പി​ച്ച്‌ ആ​ളു​ക​ളെ കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വം റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടു​ള്ള​ത്. മ​ഹാ​രാ​ഷ്ട്ര​യി​ലെ പൂ​നെ​യി​ലും നാ​ഗ്പൂ​രി​ലു​മാ​യി​രു​ന്നു അ​ത്. പൂ​ണെ​യി​ല്‍ ഭാ​ര്യ​യും കാ​മു​ക​നും ചേ​ര്‍​ന്ന് ഭ​ര്‍​ത്താ​വി​നെ കൊ​ല്ല​പ്പെ​ടു​ത്താ​ന്‍ പാ​ന്പി​നെ ഉ​പ​യോ​ഗി​ച്ചെ​ന്നാ​യി​രു​ന്നു കേ​സ്. അ​തേ സ​മ​യം നാ​ഗ്പൂ​രി​ല്‍ മാ​താ​പി​താ​ക്ക​ളു​ടെ സ്വ​ത്ത് ത​ട്ടി​യെ​ടു​ക്കാ​ന്‍ മ​ക​ന്‍ ത​ന്നെ​യാ​ണ് പാ​ന്പി​നെ കൊ​ണ്ട് കൊ​ത്തി​ച്ചു കൊ​ല​പാ​ത​കം ന​ട​ത്തി​യ​ത്. എ​ന്നാ​ല്‍ ഈ ​ര​ണ്ട് കേ​സി​ലും തെ​ളി​വു​ക​ളു​ടെ അ​ഭാ​വ​ത്തി​ല്‍ പ്ര​തി​ക​ളെ വി​ചാ​ര​ണ കോ​ട​തി​ക​ള്‍ വെ​റു​തെ വി​ട്ട​ത് മ​ഹാ​രാ​ഷ്ട്രാ പോ​ലീ​സി​ന് തി​രി​ച്ച​ടി​യാ​യി. സ​മാ​ന​വി​ധി ഉ​ത്ര​ക്കേ​സി​ല്‍ ഉ​ണ്ടാ​യി​ല്ല എ​ന്ന​ത് കേ​ര​ള പോ​ലീ​സി​ന് അ​ഭി​മാ​നം പ​ക​രു​ന്ന കാ​ര്യ​മാ​ണ്.

കൊ​ല​പാ​ത​കം, ഗൂ​ഢാ​ലോ​ച​ന, ജീ​വ​നു​ള്ള വ​സ്തു​വി​നെ വ​ച്ച്‌ കൊ​ല​പാ​ത​ക​ശ്ര​മം, ഗാ​ര്‍​ഹി​ക പീ​ഡ​നം, കൊ​ല​പാ​ത​ക​ശ്ര​മം എ​ന്നി​ങ്ങ​നെ അ​ഞ്ച് വ​കു​പ്പു​ക​ളാ​ണ് പോ​ലീ​സ് കു​റ്റ​പ​ത്ര​ത്തി​ല്‍ സൂ​ര​ജി​നെ​തി​രെ ചാ​ര്‍​ത്തി​യ​ത്.

അ​പൂ​ര്‍​വ​ങ്ങ​ളി​ല്‍ അ​പൂ​ര്‍​വ​മാ​യ കേ​സാ​ണ് കൊ​ല്ലം അ​ഞ്ച​ലി​ലെ ഉ​ത്ര​യു​ടെ കൊ​ല​പാ​ത​കം .
ഭ​ര്‍​ത്താ​വ് സൂ​ര​ജ് സ്വ​ത്തി​ന് വേ​ണ്ടി സ്വ​ന്തം ഭാ​ര്യ​യെ മു​ര്‍​ഖ​ന്‍ പാ​ന്പി​നെ കൊ​ണ്ട് ക​ടി​പ്പി​ച്ചു കൊ​ല്ലു​ക​യെ​ന്ന ഇ​ന്ത്യ​ന്‍ കു​റ്റാ​ന്വേ​ഷ​ണ ച​രി​ത്ര​ത്തി​ലെ ത​ന്നെ അ​പൂ​ര്‍​വ​ത​ക​ള്‍ ഏ​റെ നി​റ​ഞ്ഞ കേ​സ്. ക്രൂ​ര​ക്യ​ത്യം ചെ​യ്ത പ്ര​തി കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് കോ​ട​തി​യ്ക്ക് ബോ​ധ്യ​പ്പെ​ട്ടു.

കു​റ്റാ​ന്വേ​ഷ​ണ​ച​രി​ത്ര​ത്തി​ല്‍ ത​ന്നെ സ​വി​ശേ​ഷ പ്ര​ധാ​ന്യ​മു​ള്ള കേ​സാ​യാ​ണ് കൊ​ല്ല​ത്തെ ഉ​ത്ര​യു​ടെ കേ​സ് രാ​ജ്യ​ത്ത് ത​ന്നെ പ​രി​ഗ​ണി​ക്ക​പ്പെ​ടു​ന്ന​ത്. ഐ​പി​എ​സ് ട്രെ​യി​നിം​ഗ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പ​ഠി​ക്കാ​നു​ള്ള കേ​സു​ക​ളു​ടെ പ​ട്ടി​ക​യി​ലും ഉ​ത്ര​ക്കേ​സ് ഉ​ള്‍​പ്പെ​ട്ടി​ട്ടു​ണ്ട്.