മ​ഴ​ക്കെ​ടു​തി, കോ​വി​ഡ് സാ​ഹ​ച​ര്യം: പ്ര​ത്യേ​ക യോ​ഗം ചേ​ര്‍​ന്നു
Tuesday, October 12, 2021 11:01 PM IST
കൊല്ലം: ജി​ല്ല​യി​ലെ മ​ഴ​ക്കെ​ടു​തി, കോ​വി​ഡ് സാ​ഹ​ച​ര്യം എ​ന്നി​വ വി​ല​യി​രു​ത്തു​ന്ന​തി​നാ​യി ജി​ല്ലാ ക​ള​ക്ട​ര്‍ അ​ഫ്‌​സാ​നാ പ​ര്‍​വീ​ണി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ കള​ക്ട​റു​ടെ ചേം​ബ​റി​ല്‍ പ്ര​ത്യേ​ക യോ​ഗം ചേ​ര്‍​ന്നു. മ​ഴ​ക്കെ​ടു​തി​ക​ള്‍ ത​ട​യു​ന്ന​തി​നു​ള്ള മു​ന്നൊ​രു​ക്ക​ങ്ങ​ള്‍ യോ​ഗം അ​വ​ലോ​ക​നം ചെ​യ്തു. കോ​വി​ഡ് സാ​ഹ​ച​ര്യ​വും വ​ല​യി​രു​ത്തി. സ്‌​കൂ​ളു​ക​ളി​ലെ ശു​ചീ​ക​ര​ണം പി​ടിഎ ​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ അ​തി​വേ​ഗ​ത്തിൽ പൂ​ര്‍​ത്തി​യാ​ക്ക​ണ​മെ​ന്ന് മേ​യ​ര്‍ പ്ര​സ​ന്ന ഏ​ണ​സ്റ്റ് ആ​വ​ശ്യ​പ്പെ​ട്ടു.
ജി​ല്ല​യി​ലെ ക​ല്ല​ട ഡാ​മി​ന്‍റെ മൂ​ന്ന് ഷ​ട്ട​റു​ക​ളും 30 സെ​ന്‍റീ​മീ​റ്റ​ര്‍ വീ​തം ഉ​യ​ര്‍​ത്തി. ആ​വ​ശ്യ​മെ​ങ്കി​ല്‍ ഇ​ത് 60 സെ​ന്‍റീ​മീ​റ്റ​റാ​ക്കും. എ​ല്ലാ താ​ലൂ​ക്ക് ത​ഹ​സി​ല്‍​ദാ​ര്‍​മാ​രും 24 മ​ണി​ക്കൂ​ര്‍ ഡ്യൂ​ട്ടി​യി​ലാ​ണ്.
പ​ത്ത​നാ​പു​രം താ​ലൂ​ക്കി​ലെ പ​ട്ടാ​ഴി വ​ട​ക്ക് വി​ല്ലേ​ജി​ല്‍ ഒ​രു ദു​രി​താ​ശ്വാ​സ ക്യാ​മ്പ് തു​റ​ന്നു. മ​ര​ങ്ങ​ള്‍ വീ​ണ​ത് മു​റി​ച്ചു​നീ​ക്കി ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ച്ചു. കോ​വി​ഡ് സ്ഥി​തി വി​വ​ര​വും യോ​ഗം വി​ല​യി​രു​ത്ത​വെ ടിപി​ആ​ര്‍ കു​റ​ഞ്ഞു​വ​രു​ന്ന പ്ര​വ​ണ​ത​യാ​ണ് നി​ല​നി​ല്‍​ക്കു​ന്ന​ത് ഡെ​പ്യൂ​ട്ടി ഡി​എം​ഒ ഡോ. ​ആ​ര്‍ സ​ന്ധ്യ അ​റി​യി​ച്ചു. എ​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ലും കോ​വി​ഡ് ജാ​ഗ്ര​ത വി​വ​ര​ങ്ങ​ള്‍ കൃ​ത്യ​മാ​യി ന​ല്‍​കു​ന്നു​ണ്ട്. സ്‌​കൂ​ളു​ക​ളി​ലും കോ​ളേ​ജു​ക​ളി​ലും പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഡി​സി​സി, സി​എ​ഫ്​എ​ല്‍​ടി​സി​ക​ള്‍ മാ​റ്റു​ന്ന​ത് പു​രോ​ഗ​മി​ക്കു​ന്നു​ണ്ടെ​ന്ന് വി​ദ്യാ​ഭ്യാ​സ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ സു​ബി​ന്‍ പോ​ള്‍ അ​റി​യി​ച്ചു.
എ​ല്ലാ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​മാ​രും വാ​ര്‍​ഡു​ത​ല ആ​ര്‍.​ആ​ര്‍.​ടി​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വി​ല​യി​രു​ത്തു​ന്നു​ണ്ടെ​ന്ന് യോ​ഗ​ത്തെ അ​റി​യി​ച്ചു. ജി​ല്ല​യി​ല്‍ ആ​ദ്യ ഡോ​സ് വാ​ക്‌​സി​നേ​ഷ​ന്‍ 92.4 ശ​ത​മാ​ന​മാ​യി. 44 ശ​ത​മാ​നം പേ​ര്‍​ക്കാ​ണ് ര​ണ്ടാം ഡോ​സ് വാ​ക്‌​സി​ന്‍ ന​ല്‍​കി​യ​ത്.
ഈ ​ആ​ഴ്ച​യി​ല്‍ ക്വാ​റ​ന്‍റൈ​ന്‍ ലം​ഘി​ച്ച​തി​ന് 85 കേ​സു​ക​ള്‍ സി​റ്റി​പോ​ലീ​സ് പ​രി​ധി​യി​ലും 238 എ​ണ്ണം റൂ​റ​ല്‍ പൊ​ലീ​സ് പ​രി​ധി​യി​ലും ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ള്ള​താ​യി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ പ്ര​തി​നി​ധി​ക​ള്‍ അ​റി​യി​ച്ചു. 47 സെ​ക്ട​ര്‍ മ​ജി​സ്‌​ട്രേ​റ്റു​മാ​ര്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ 114 കേ​സു​ക​ളെ​ടു​ത്തു. കോ​വി​ഡ് ബാ​ധി​ച്ച് മ​ര​ണ​പ്പെ​ടു​ന്ന​വ​രു​ടെ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് കാ​ല​താ​മ​സ​മി​ല്ലാ​തെ അ​ന​ന്ത​രാ​വ​കാ​ശി​ക​ള്‍​ക്ക് അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ക​ല​ക്ട​ര്‍ നി​ര്‍​ദ്ദേ​ശി​ച്ചു.
സ​ബ് ക​ള​ക്ട​ര്‍ ചേ​ത​ന്‍ കു​മാ​ര്‍ മീ​ണ, എഡിഎം ​എ​ന്‍. സാ​ജി​താ ബീ​ഗം, വി​വി​ധ വ​കു​പ്പ് മേ​ധാ​വി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.