വ​ട​ക്കേ​വി​ള ഫാ​സ് വാ​ർ​ഷി​ക​വും മെ​റി​റ്റ് ഈ​വ​നിം​ഗും
Tuesday, October 12, 2021 11:46 PM IST
കൊ​ട്ടി​യം: വ​ട​ക്കേ​വി​ള ഫൈ​ൻ ആ​ർ​ട്സ് സൊ​സൈ​റ്റി​യു​ടെ മു​പ്പ​ത്തി​യാ​റാ​മ​ത് വാ​ർ​ഷി​ക പൊ​തു​യോ​ഗം​വും മെ​റി​റ്റ് ഈ​വെ​നിം​ങും എം. ​നൗ​ഷാ​ദ് എം ​എ​ൽ എ ​ഉദ്ഘാ​ട​നം ചെ​യ്തു.
ഫാ​സ് കു​ടും​ബാം​ഗ​ങ്ങ​ളു​ടെ മ​ക്ക​ളി​ൽ എ​സ്എ​സ്എ​ൽസി, ​സിബി​എ​സ് ഇ, ​ഐസിഎ​സ്ഇ, ​പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ കു​ട്ടി​ക​ൾ​ക്കും, എംജി യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ നി​ന്നും ച​രി​ത്ര​ത്തി​ൽ ഡോ​ക്ട​റേ​റ്റ് നേ​ടി​യ ഫാ​സ് അം​ഗം എ. ​കൃ​ഷ്ണ​കു​മാ​ർ, ഇ​ന്ത്യ​ൻ ന​ഴ്സിം​ഗ് കൗ​ൺ​സി​ലി​ന്‍റെ ദേ​ശീ​യ ക​ൺ​സോ​ർ​ഷ്യ​ത്തി​ൽ നി​ന്നും നേ​ഴ്സിം​ഗി​ൽ ഡോ​ക്ട​റേ​റ്റ് നേ​ടി​യ ബി​ന്ദു പി. ​എ​സ്, കേ​ര​ള ഹെ​ൽ​ത്ത്‌ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ നി​ന്നും ഡോ​ക്ട​ർ ഓ​ഫ് മെ​ഡി​സി​നി​ൽ​ഒ​ന്നാം റാ​ങ്ക് നേ​ടി​യ ഡോ​.സ്വാ​തി എ​സ് ലാ​ൽ എ​ന്നി​വ​രെ എംഎ​ൽഎ ഉ​പ​ഹാ​രം ന​ൽ​കി ആ​ദ​രി​ക്കു​ക​യും ചെ​യ്തു.
ബി.ര​മേ​ശ് ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി ഡി. ​ബാ​ബു, ട്രെ​ഷ​റ​ർ കെ. ​ശി​വ​രാ​ജ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് കെ ​ര​ഘു​നാ​ഥ​ൻ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​രാ​യ എ. ​നാ​സി​മു​ദീ​ൻ, എ​ൽ. രാ​ജേ​ന്ദ്ര​ൻ എ​ന്നി​വ​ർ പ്രസംഗി​ച്ചു. പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി ബി. ​ര​മേ​ശ്ബാ​ബു (പ്ര​സി​ഡ​ന്‍റ്)കെ.​ര​ഘു​നാ​ഥ​ൻ, എ​സ്.സു​ധീ​ർ (വൈ​സ് പ്ര​സി​ഡ​ന്‍റുമാ​ർ )ഡി. ​ബാ​ബു (സെ​ക്ര​ട്ട​റി ), എ ​നാ​സി​മു​ദീ​ൻ, പി. ​മ​നോ​ജ്‌ (ജോ​യി​ന്‍റ് സെ​ക്രെ​ട്ട​റി​മാ​ർ )കെ. ​ശി​വ​രാ​ജ​ൻ (ട്ര​ഷ​റ​ർ )എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.