ച​വ​റ​യി​ല്‍ ആ​ഫ്രി​ക്ക​ന്‍ ഒ​ച്ചു​ക​ള്‍ ശ​ല്യ​മാ​യി മാ​റു​ന്നു `
Tuesday, October 12, 2021 11:46 PM IST
ച​വ​റ: ശ​ക്ത​മാ​യി​പ്പെ​യ്യു​ന്ന മ​ഴ​യെ തു​ട​ര്‍​ന്ന് ച​വ​റ​യി​ല്‍ ആ​ഫ്രി​ക്ക​ന്‍ ഒ​ച്ചു​ക​ളു​ടെ ശ​ല്യം രൂ​ക്ഷ​മാ​കു​ന്നു.​ പ​ല വീ​ടു​ക​ളു​ടെ​യും മ​തി​ലു​ക​ളി​ലും വീ​ടി​ന്‍റെ ഭി​ത്തി​ക​ളി​ലും കൃ​ഷി​യി​ട​ങ്ങ​ളി​ലും ഇ​വ പ​റ്റി​പ്പി​ടി​ച്ചി​രി​ക്കു​ന്ന​വ​സ്ഥാ​യ​യ​തി​നാ​ല്‍ എ​ന്തു ചെ​യ്യ​ണ​മെ​ന്ന​റി​യാ​തെ നാ​ട്ടു​കാ​രും അ​ങ്ക​ലാ​പ്പി​ലാ​ണ്.​ കൃ​ഷ്ണ​ന്‍ ന​ട​യ്ക്കു സ​മീ​പ​ത്തെ വീ​ടു​ക​ളി​ലാ​ണ് ആ​ഫ്രി​ക്ക​ന്‍ ഒ​ച്ചു​ക​ളെ ക​ണ്ടെ​ത്തി​യ​ത്.​ മ​റ്റു ചി​ല വാ​ര്‍​ഡു​ക​ളി​ലും ഇ​വ​യെ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.​
ഉ​പ്പ് വി​ത​റി ഒ​ച്ചു​ക​ളെ തു​ര​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് നാ​ട്ടു​കാ​ര്‍.​ഇ​വ​യു​ടെ രൂ​ക്ഷ​മാ​യ ശ​ല്യം കാ​ര​ണം കു​ട്ടി​ക​ളും വീ​ടി​നു പു​റ​ത്തി​റ​ങ്ങാ​ത്ത​വ​സ്ഥ​യി​ലാ​ണ്.​ കൃ​ഷി​യി​ട​ങ്ങ​ളി​ലെ വി​ള​ക​ള്‍ ന​ശി​പ്പി​ക്കു​ന്ന​തി​നൊ​പ്പം ഈ ​ഒ​ച്ചു​ക​ള്‍ ആ​ന്‍​ജി​യോ സ്ട്രാ​ഞ്ചെ​ലി​സ് എ​ന്ന വി​ര​യു​ടെ വാ​ഹ​ക​രാ​യ​തി​നാ​ല്‍ ഇ​സ്‌​നോ​ഫി​ല്ലി​ക് മെ​നി​ഞ്ചെ​റ്റീ​സ് എ​ന്ന രോ​ഗം പ​ര​ത്തു​ക​യും ചെ​യ്യും എ​ന്ന പേ​ടി​യി​ലാ​ണ് പ്ര​ദേ​ശ​വാ​സി​ക​ള്‍. ​വീ​ടു​ക​ളു​ടെ മ​തി​ലു​ക​ളി​ലാ​ണ് കൂ​ടു​ത​ലാ​യി ഇ​വ​യെ ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത്
ഒ​ച്ചിന്‍റെ ശ​ല്യം ഒ​ഴി​വാ​ക്കാ​നാ​യി ഉ​പ്പ് വി​ത​റി തു​ര​ത്തു​ക​യാ​ണ് നാ​ട്ടു​കാ​ര്‍. ​പ​ച്ചി​ല​ക​ള്‍ കൂ​ട്ടി വെ​ച്ച് ചീ​ഞ്ഞു ക​ഴി​യു​മ്പോ​ള്‍ ഒ​ച്ചു​ക​ള്‍ ഈ ​ചീ​ഞ്ഞ പ​ച്ചി​ല​ക​ളി​ലെ​ക്കേ​ത്തു​മെ​ന്നും അ​പ്പോ​ള്‍ കൂ​ട്ട​മാ​യി ന​ശി​പ്പി​ക്കാം എ​ന്നാ​ണ് കൃ​ഷി വ​കു​പ്പു​ദ്യോ​ഗ​സ്ഥ​ര്‍ നി​ല്‍​കു​ന്ന നി​ര്‍​ദേ​ശം.​അ​തോ​ടൊ​പ്പം ഒ​ച്ചു​ക​ളെ തൊ​ട​രു​തെ​ന്നും ഇ​വ​യു​ടെ ശ​രീ​ര​ത്ത​ിലൂ​ടെ വ​രു​ന്ന കൊ​ഴു​ത്ത സ്ര​വം ശ​രീ​ര​ത്തി​ല്‍ പ​റ്റാ​തി​രി​ക്കാ​ന്‍ ശ്ര​ദ്ധി​ക്ക​ണം.​ പ​ച്ച​ക്ക​റി​ക​ള്‍ ന​ന്നാ​യി ക​ഴു​കി ഉ​പ​യോ​ഗി​ക്ക​ണമെ​ന്നും ബ​ന്ധ​പ്പെ​ട്ട​വ​ര്‍ നി​ര്‍​ദേ​ശിച്ചു.