വി​ധി എ​ത്തി​യ​ത് ക്രൂ​ര​കൃ​ത്യം ന​ട​ന്ന് ഒ​രു വ​ര്‍​ഷ​വും അഞ്ച് മാ​സ​വും നാല് ദി​വ​സ​വും പൂ​ര്‍​ത്തി​യാകു​മ്പോ​ള്‍
Wednesday, October 13, 2021 11:34 PM IST
കൊ​ല്ലം: സം​സ്ഥാ​ന​ത്ത് കേ​ട്ടു​കേ​ള്‍​വി​യി​ല്ലാ​ത്ത വി​ധം ക്രൂ​ര​മാ​യ ഉ​ത്ര കേ​സി​ല്‍ ഒ​രു വ​ര്‍​ഷ​വും 5 മാ​സ​വും 4 ദി​വ​സ​വും പൂ​ര്‍​ത്തി​യാ​വു​മ്പോ​ഴാ​ണ് വി​ധി എ​ത്തി​യ​ത്. അ​ടൂ​രി​ലെ സൂ​ര​ജി​ന്‍റെ വീ​ട്ടി​ല്‍ വ​ച്ച് ആ​ദ്യ​ത്തെ ത​വ​ണ അ​ണ​ലി​യു​ടെ ക​ടി​യേ​റ്റ ഉ​ത്ര ആ​ശു​പ​ത്രി​യി​ലാ​യി വേ​ദ​ന കൊ​ണ്ട് പു​ള​യു​മ്പോ​ള്‍ മ​റ്റൊ​രു കൊ​ല​പാ​ത​ക​ത്തി​ന് ആ​സൂ​ത്ര​ണം ന​ട​ത്തി​യ ക്രൂ​ര​നാ​ണ് സൂ​ര​ജെ​ന്ന് പ​ബ്ലി​ക്ക് പ്രോ​സി​ക്യൂ​ട്ട​ര്‍ മോ​ഹ​ന്‍​രാ​ജ് കോ​ട​തി​യി​ല്‍ പ​റ​ഞ്ഞു.
സ​മൂ​ഹ​ത്തി​ന് കൃ​ത്യ​മാ​യ സ​ന്ദേ​ശം ന​ല്‍​കു​ന്ന വി​ധി​യാ​യി​രി​ക്ക​ണം ഉ​ണ്ടാ​കേ​ണ്ട​തെ​ന്നും വ​ധ​ശി​ക്ഷ ന​ല്‍​കാ​വു​ന്ന അ​പൂ​ര്‍​വ​ങ്ങ​ളി​ല്‍ അ​പൂ​ര്‍​വ​മാ​യ കേ​സാ​ണി​തെ​ന്നും പ്രോ​സി​ക്യൂ​ട്ട​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി. സ്വ​ത്ത് സ്വ​ന്ത​മാ​ക്കാ​ന്‍ വേ​ണ്ടി മു​ര്‍​ഖ​ന്‍ പാ​മ്പി​നെ കൊ​ണ്ട് ക​ടി​പ്പി​ച്ചു കൊ​ല്ലു​ക എ​ന്ന​ത് ഇ​ന്ത്യ​ന്‍ കു​റ്റാ​ന്വേ​ഷ​ണ ച​രി​ത്ര​ത്തി​ലെ ത​ന്നെ അ​പൂ​ര്‍​വ​ത​ക​ള്‍ ഏ​റെ നി​റ​ഞ്ഞ കേ​സാ​ണ്. 87 സാ​ക്ഷി​ക​ള്‍ ന​ല്‍​കി​യ മൊ​ഴി​ക​ളും 288 രേ​ഖ​ക​ളും 40 തൊ​ണ്ടി​മു​ത​ലു​ക​ളും പ​രി​ശോ​ധി​ച്ച ശേ​ഷ​മാ​ണ് ജ​ഡ്ജി എം ​മ​നോ​ജ്, സൂ​ര​ജ് കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​ത്. ജീ​വ​നു​ള്ള ഒ​രു വ​സ്തു കൊ​ല​പാ​ത​ക​ത്തി​നു​ള​ള ആ​യു​ധ​മാ​യി ഉ​പ​യോ​ഗി​ച്ചു എ​ന്ന​താ​ണ് ഉ​ത്ര വ​ധ കേ​സി​ന്‍റെ വ​ലി​യ സ​വി​ശേ​ഷ​ത.
വി​ചാ​ര​ണ​യു​ടെ തു​ട​ക്കം മു​ത​ല്‍ താ​ന്‍ നി​ര​പ​രാ​ധി​യെ​ന്ന അ​വ​കാ​ശ​വാ​ദ​മാ​ണ് പ്ര​തി സൂ​ര​ജ് കോ​ട​തി​ക്ക് മു​ന്നി​ല്‍ ഉ​യ​ര്‍​ത്തി​യ​ത്. എ​ന്നാ​ല്‍ ശാ​സ്ത്രീ​യ​മാ​യ തെ​ളി​വു​ക​ളു​ടെ സ​മാ​ഹ​ര​ണ​ത്തി​ലൂ​ടെ സൂ​ര​ജി​ന്‍റെ വാ​ദ​ങ്ങ​ള്‍ പൊ​ളി​ക്കാ​ന്‍ പ്രോ​സി​ക്യൂ​ഷ​ന് ക​ഴി​ഞ്ഞു. പ്ര​തി​യാ​യ സൂ​ര​ജി​ന്‍റെ കു​റ്റ​സ​മ്മ​ത മൊ​ഴി​ക്ക​പ്പു​റം ഇ​ക്കാ​ര്യം ശാ​സ്ത്രീ​യ​മാ​യി തെ​ളി​യി​ക്കാ​ന്‍ പോ​ലീ​സ് ന​ട​ത്തി​യ ഡ​മ്മി പ​രീ​ക്ഷ​ണ​മ​ട​ക്ക​മു​ള​ള വേ​റി​ട്ട അ​ന്വേ​ഷ​ണ രീ​തി​ക​ളും ഏ​റെ ച​ര്‍​ച്ച​യാ​യി​രു​ന്നു. സ​ര്‍​ക്കാ​ര്‍ അ​ഭി​ഭാ​ഷ​ക​നാ​യി അ​ഡ്വ​ക്കേ​റ്റ് മോ​ഹ​ന്‍​രാ​ജും പ്ര​തി ഭാ​ഗ​ത്തി​നാ​യി അ​ഡ്വ. അ​ജി​ത്ത് പ്ര​ഭാ​വും ഹാ​ജ​രാ​യി.
രാ​ജ്യ​ത്തെ കു​റ്റാ​ന്വേ​ഷ​ണ ച​രി​ത്ര​ത്തി​ല്‍ ത​ന്നെ ഏ​റെ പ്ര​ധാ​ന്യ​മു​ള്ള കേ​സാ​യാ​ണ് ഉ​ത്ര​ക്കേ​സ് ഇ​പ്പോ​ള്‍ പ​രി​ഗ​ണി​ക്ക​പ്പെ​ടു​ന്ന​ത്. ഐ​പി​എ​സ് ട്രെ​യി​നിം​ഗി​ന്‍റെ ഭാ​ഗ​മാ​യി പ​ഠി​ക്കാ​നു​ള്ള കേ​സു​ക​ളു​ടെ പ​ട്ടി​ക​യി​ല്‍ ഉ​ത്ര​ക്കേ​സു​മു​ണ്ട്. രാ​ജ്യ​ത്ത് ഇ​തി​നു മു​ന്‍​പ് ര​ണ്ട് ത​വ​ണ പാ​ന്പിനെ ഉ​പ​യോ​ഗി​ച്ച് ആ​ളു​ക​ളെ കൊ​ല്ല​പ്പെ​ടു​ത്തി​യ സം​ഭ​വം റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടു​ണ്ട്.
മ​ഹാ​രാ​ഷ്ട്ര​യി​ലെ പൂ​നെ​യി​ലും നാ​ഗ്പൂ​രി​ലു​മാ​യി​രു​ന്നു അ​ത്. എ​ന്നാ​ല്‍ ഈ ​ര​ണ്ട് കേ​സി​ലും തെ​ളി​വു​ക​ളു​ടെ അ​ഭാ​വ​ത്തി​ല്‍ പ്ര​തി​ക​ളെ വി​ചാ​ര​ണ കോ​ട​തി​ക​ള്‍ വെ​റു​തെ വി​ട്ട​ത് മ​ഹാ​രാ​ഷ്ട്രാ പോലീ​സി​ന് തി​രി​ച്ച​ടി​യാ​യി. സ​മാ​ന​വി​ധി ഉ​ത്ര​ക്കേ​സി​ല്‍ ഉ​ണ്ടാ​യി​ല്ല എ​ന്ന​ത് കേ​ര​ള പോ​ലീ​സി​നാ​കെ അ​ഭി​മാ​നം പ​ക​രു​ന്ന കാ​ര്യ​മാ​ണ്.
കൊ​ല​പാ​ത​കം, ഗൂ​ഢാ​ലോ​ച​ന, ജീ​വ​നു​ള്ള വ​സ്തു​വി​നെ വ​ച്ച് കൊ​ല​പാ​ത​ക​ശ്ര​മം, ഗാ​ര്‍​ഹി​ക പീ​ഡ​നം, കൊ​ല​പാ​ത​ക​ശ്ര​മം എ​ന്നി​ങ്ങ​നെ അ​ഞ്ച് വ​കു​പ്പു​ക​ളാ​ണ് പോ​ലീ​സ് കു​റ്റ​പ​ത്ര​ത്തി​ല്‍ സൂ​ര​ജി​നെ​തി​രെ ചാ​ര്‍​ത്തി​യത്. കേ​സി​ല്‍ ആ​ദ്യം പ്ര​തി ചേ​ര്‍​ക്ക​പ്പെ​ട്ട പാ​ന്പ് പി​ടു​ത്ത​ക്കാ​ര​ന്‍ ക​ല്ലു​വാ​തു​ക്ക​ല്‍ സു​രേ​ഷി​നെ പൊ​ലീ​സ് പി​ന്നീ​ട് മാ​പ്പു​സാ​ക്ഷി​യാ​ക്കി. ദൃ​ക്‌​സാ​ക്ഷി​ക​ളി​ല്ലാ​ത്ത കേ​സി​ല്‍ കോ​ട​തി​ക്ക് മു​ന്നി​ലു​ള്ള ഏ​റ്റ​വും വ​ലി​യ സാ​ക്ഷി​മൊ​ഴി​യാ​ണ് സു​രേ​ഷി​ന്‍റേത്. സൂ​ര​ജി​നെ പാ​ന്പുക​ളെ കൊ​ടു​ത്തി​ട്ടു​ണ്ടെ​ന്നും അ​വ​യെ കൈ​കാ​ര്യം ചെ​യ്യാ​ന്‍ സൂ​ര​ജി​ന് അ​റി​യാ​മെ​ന്നും സു​രേ​ഷ് കോ​ട​തി​യി​ല്‍ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഭാ​ര്യ​യെ കൊ​ല്ലാ​ന്‍ വേ​ണ്ടി​യാ​യി​രു​ന്നു സൂ​ര​ജ് പാ​മ്പി​നെ വാ​ങ്ങി​യ​ത് എ​ന്ന​റി​യി​ല്ലാ​യി​രു​ന്നു​വെ​ന്ന സു​രേ​ഷി​ന്‍റെ മൊ​ഴി അം​ഗീ​ക​രി​ച്ചാ​ണ് കോ​ട​തി ഇ​യാ​ളെ മാ​പ്പു​സാ​ക്ഷി​യാ​ക്കി​യ​ത്.
അ​പൂ​ര്‍​വ​ങ്ങ​ളി​ല്‍ അ​പൂ​ര്‍​വ​മാ​യ കേ​സി​ല്‍ പ്ര​തി​യു​ടെ ന​ട​പ​ടി വി​ചി​ത്ര​വും പൈ​ശാ​ചി​ക​വും ദാ​രു​ണ​വു​മാ​ണെ​ന്ന് പ്രോ​സി​ക്യൂ​ഷ​ന്‍ കോ​ട​തി​യെ അ​റി​യി​ച്ചു. പ്ര​തി​ക്ക് വ​ധ​ശി​ക്ഷ ന​ല്‍​ക​ണ​മെ​ന്ന ആ​വ​ശ്യ​വും പ്രോ​സി​ക്യൂ​ഷ​ന്‍ കോ​ട​തി​ക്കു​മു​ന്നി​ല്‍ വെ​ച്ചു.