വി​ധി​യി​ല്‍ സം​തൃ​പ്തി; പോ​ലീ​സി​ന്‍റേ​യും പ്രോ​സി​ക്യൂ​ഷ​ന്‍റേ​യും കൂ​ട്ടാ​യ വി​ജ​യം: എ​സ്.​പി ഹ​രി​ശ​ങ്ക​ര്‍
Wednesday, October 13, 2021 11:34 PM IST
കൊ​ല്ലം: ഉ​ത്ര വ​ധ​ക്കേ​സി​ല്‍ കോ​ട​തി വി​ധി തൃ​പ്തി​ക​ര​മെ​ന്ന് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ മേ​ധാ​വി​യാ​യി​രു​ന്ന എ​സ്പി ഹ​രി​ശ​ങ്ക​ര്‍. എ​ല്ലാ വി​ധി​യി​ലും പോ​സി​റ്റീ​വ് വ​ശ​മു​ണ്ട്. ശി​ക്ഷാ​വി​ധി​യു​ടെ അ​ള​വ് നി​ശ്ച​യി​ക്കു​ന്ന​ത് കോ​ട​തി​യു​ടെ വി​വേ​ച​നാ​ധി​കാ​ര​മാ​ണ്.
പോ​ലീ​സി​നെ​യും പ്രോ​സി​ക്യൂ​ഷ​നെ​യും സം​ബ​ന്ധി​ച്ച് വി​ധി തൃ​പ്തി​ക​ര​മാ​ണ്. പ്ര​തി​ക്കെ​തി​രെ നാ​ല് കു​റ്റ​ങ്ങ​ളാ​ണ് പോ​ലീ​സ് ക​ണ്ടെ​ത്തി​യ​ത്. ആ ​നാ​ലു കു​റ്റ​ങ്ങ​ളും തെ​ളി​യി​ക്കു​ന്ന​തി​നു​ള്ള തെ​ളി​വു​ക​ളും മു​ന്നോ​ട്ടു​വ​ച്ചി​രു​ന്നു. അ​ത് പ്രോ​സി​ക്യു​ഷ​ന്‍ ഭം​ഗി​യാ​യി അ​വ​ത​രി​പ്പി​ച്ചു. മൂ​ന്ന് കു​റ്റ​ങ്ങ​ളി​ലും പ​ര​മാ​വ​ധി ശി​ക്ഷ ല​ഭി​ച്ചു. കൊ​ല​പാ​ത​ക​ത്തി​ല്‍ വ​ധ​ശി​ക്ഷ​യി​ല്ലെ​ങ്കി​ലും തു​ല്യ​മാ​യ ശി​ക്ഷ​യാ​ണ് ല​ഭി​ച്ചി​രി​ക്കു​ന്ന​ത്.
വി​ധി​പ്പ​ക​ര്‍​പ്പി​ന്‍റെ പൂ​ര്‍​ണ​രൂ​പം കി​ട്ടി​യ ശേ​ഷ​മേ പ്ര​തി​ക​രി​ക്കാ​ന്‍ ക​ഴി​യൂ. ഇ​ത് പോ​ലീ​സി​ന്‍റെ മാ​ത്രം വി​ജ​യ​മ​ല്ല. പ്രോ​സി​ക്യു​ഷ​ന്‍റേ​യും ഒ​രു​പാ​ട് വ​കു​പ്പു​ക​ളു​ടെ കൂ​ട്ടാ​യ പ​രി​ശ്ര​മ​മാ​ണ് ഈ ​കേ​സി​ന്‍റെ വി​ജ​യ​മെ​ന്നും എ​സ്പി പ​റ​ഞ്ഞു.