നാ​യ​കു​റു​കെ ചാ​ടി ബൈ​ക്ക് മ​റി​ഞ്ഞ് പ​രി​ക്കേ​റ്റ​യാ​ൾ മ​രി​ച്ചു
Friday, October 15, 2021 11:28 PM IST
കൊ​ട്ടി​യം: നാ​യ കു​റു​കെ ചാ​ടി​യ​തി​നെ തു​ട​ർ​ന്ന് നി​യ​ന്ത്ര​ണം വി​ട്ട ബൈ​ക്ക് മ​റി​ഞ്ഞ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ബൈ​ക്ക് യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു. കു​ള​പ്പാ​ടം സു​ൽ​ഫി മ​ൻ​സി​ലി​ൽ അ​ബ്ദു​ൽ സ​ലാ​മി​ന്‍റെ​യും ജ​ലീ​ല ബീ​വി​യു​ടെ​യും മ​ക​ൻ സു​ൾ​ഫി​ക്ക​ർ (44) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ അ​ഞ്ചി​ന് രാ​ത്രി ക​ണ്ണ​ന​ല്ലൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​ന് മു​ന്നി​ലാ​യി​രു​ന്നു അ​പ​ക​ടം. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട ഇ​യാ​ളെ സ്റ്റേ​ഷ​നി​ൽ ഡ്യൂ​ട്ടി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് പോ​ലീ​സ് വാ​ഹ​ന​ത്തി​ൽ കൊ​ട്ടി​യ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്.

എ​ന്നാ​ൽ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ആ​യി​രു​ന്ന സു​ൽ​ഫി​ക്ക​റി​നെ തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യെ​ങ്കി​ലും ചി​കി​ൽ​സ​യി​ലി​രി​ക്കെ മ​ര​ണ​മ​ട​യു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹം കു​ള​പ്പാ​ടം ബ​ദ​ർ മ​സ്ജി​ദി​ൽ ക​ബ​റ​ട​ക്കി. മ​ക​ൾ : നൗ​ഫി​യ സു​ൾ​ഫി​ക്ക​ർ , സ​ഹോ​ദ​രി​മാ​ർ : സു​ബി​ന അ​ബ്ദു​ൽ സ​ലാം , സു​ജി​ന അ​ബ്ദു​ൽ സ​ലാം .