അ​വ​ലോ​ക​ന യോ​ഗം നടത്തി
Monday, October 18, 2021 10:43 PM IST
കൊല്ലം: ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ളു​ടെ ജി​ല്ല​യി​ലെ ക്ഷേ​മ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വി​ല​യി​രു​ത്തു​ന്ന​തി​നാ​യി ദേ​ശീ​യ സ​ഫാ​യി ക​ര്‍​മ​ചാ​രി സ​മി​തി​യു​ടെ ജി​ല്ലാ​ത​ല അ​വ​ലോ​ക​ന യോ​ഗം ക​ള​ക്ട​റേ​റ്റി​ലെ ആ​ത്മ കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ചേ​ര്‍​ന്നു. സ​ഫാ​യി ക​ര്‍​മ​ചാ​രി ദേ​ശീ​യ​സ​മി​തി അം​ഗം പി. ​പി. വാ​വ അ​ധ്യ​ക്ഷ​നാ​യി.
തൊ​ഴി​ലാ​ളി​ക​ളു​ടെ ഉ​ന്ന​മ​ന​ത്തി​നാ​യി സ​ഫാ​യി ക​ര്‍​മ​ചാ​രി​യു​ടെ​നോ​ഡ​ല്‍ ഏ​ജ​ന്‍​സി ഉ​ണ്ടാ​ക​ണം. മേ​ഖ​ല​യി​ല്‍ പ​ണി​യെ​ടു​ക്കു​ന്ന​വ​ര്‍ സ​മൂ​ഹ​ത്തി​ന്‍റെ മു​ഖ്യ​ധാ​ര​യി​ലേ​ക്ക് വ​ര​ണ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.
വി​വി​ധ സാ​മ്പ​ത്തി​ക സ​ഹാ​യ പ​ദ്ധ​തി​ക​ള്‍ സം​ബ​ന്ധി​ച്ച് ച​ര്‍​ച്ച ചെ​യ്തു. ഹെ​ല്‍​ത്ത് ക​വ​റേ​ജ്, മെ​ഡി​ക്ക​ല്‍, യൂ​ണി​ഫോം ഗ്ലൗ​സ്, മാ​സ്‌​ക് എ​ന്നി​വ ന​ല്‍​ക​ണ​മെ​ന്ന് നി​ര്‍​ദ്ദേ​ശ​മു​ണ്ടാ​യി.
സം​സ്ഥാ​ന കോ​ര്‍​ഡി​നേ​റ്റ​ര്‍ ഗോ​പി കൊ​ച്ചു​രാ​മ​ന്‍, പ​ട്ടി​ക​ജാ​തി ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ എ​സ്. എ​സ്. ബീ​ന, പ​ഞ്ചാ​യ​ത്ത് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ഷാ​ജി ബോ​ണ്‍​സ​ലേ, അ​സി​സ്റ്റ​ന്‍റ് ലേ​ബ​ര്‍ ഓ​ഫീ​സ​ര്‍ ശ്രീ​കു​മാ​ര്‍, സൗ​മ്യ ഗോ​പാ​ല​കൃ​ഷ്ണ​ന്‍, ജി​ല്ലാ പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ ഷാ​ന​വാ​സ്, മു​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.