പു​ന​ലൂ​ർ രൂ​പ​ത​ത​ല സി​ന​ഡി​ന് ഭ​ക്തി​നി​ർ​ഭ​ര​മാ​യ തു​ട​ക്കം
Monday, October 18, 2021 10:43 PM IST
പു​ന​ലൂ​ർ: ആ​ഗോ​ള ക​ത്തോ​ലി​ക്കാ തി​രു​സ​ഭ​യി​ൽ ആ​രം​ഭി​ച്ച സാ​ധാ​ര​ണ സി​ന​ഡി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തു​ന്ന പു​ന​ലൂ​ർ രൂ​പ​താ​ത​ല സി​ന​ഡി​ന്‍റെ ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​നം പു​ന​ലൂ​ർ രൂ​പ​ത മെ​ത്രാ​ൻ റ​വ.​ഡോ.​സെ​ൽ​വി​സ്റ്റ​ർ പൊ​ന്നു​മു​ത്ത​ൻ നി​ർ​വ​ഹി​ച്ചു.
ബി​ഷ​പിന്‍റെ മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ൽ ദി​വ്യ​ബ​ലി അ​ർ​പ്പ​ണ​വും, കൊ​ല്ലം രൂ​പ​ത മു​ൻ​മെ​ത്രാ​ൻ ഡോ. ​സ്റ്റാ​ൻ​ലി റോ​മ​ൻ മു​ഖ്യ​സ​ന്ദേ​ശ​വും ന​ല്കി.​ റ​വ.​ഡോ.​ക്രി​സ്റ്റി ജോ​സ​ഫ് സി​ന​ഡ് ലോ​ഗോ​യു​ടെ വി​വ​ര​ണം ന​ല്കി. സി​ന​ഡി​ന്‍റെ വി​വി​ധ പ്ര​വ​ർ​ത്ത​ന​ഘ​ട്ട​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ണം റ​വ.​സി​സ്റ്റ​ർ സു​ജ​യ, (സി​ന​ഡ് സെ​ക്ര​ട്ട​റി)​അ​വ​ത​രി​പ്പി​ച്ചു. സി​ന​ഡ് ക​ൺ​വീ​ന​ർ ഫാ.​റോ​യി സിം​സ​ൺ, മി​നി​സ്ട്രി കോ​ഡി​നേ​റ്റ​ർ ഫാ.​ബെ​ന​ഡി​ക്ട് തേ​ക്ക് വി​ള, സെ​ന്‍റ് മേ​രീ​സ് ക​ത്തീ​ഡ്ര​ൽ വി​കാ​രി റ​വ.​ഫാ.​സാം ഷൈ​ൻ, മീ​ഡി​യ ക​മ്മീ​ഷ​ൻ ​ഡ​യ​റ​ക്ട​ർ റ​വ.​ഫാ.​സ​ണ്ണി തോ​മ​സ് എ​ന്നി​വ​ർ തി​രു​ക​ർ​മ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ല്കി.
​രൂ​പ​ത​യി​ലെ മ​റ്റ് വൈ​ദി​ക ശ്രേ​ഷ്ഠ​ർ, സ​ന്യ​സ്ത​ർ, ബേ​ബി ജി.​ഭാ​ഗ്യ​ദോ​യം, രൂ​പ​ത (അ​ജ​പാ​ല​ന​സ​മി​തി​വൈ​സ് പ്ര​സി​ഡ​ന്‍റ്്), കെആ​ർഎ​ൽസിസി രൂ​പ​ത പ്ര​തി​നി​ധി​ക​ൾ, അ​ജ​പാ​ല​ന​സ​മി​തി അം​ഗ​ങ്ങ​ൾ, യു​വ​ജ​ന​ങ്ങ​ൾ, അ​ല്മാ​യ പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ കൊ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് തി​രു​ക​ർ​മ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്തു. ​തു​ട​ർ​ന്നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളും പ​ഠ​ന​ശി​ബി​ര​ങ്ങ​ളും ഇ​ട​വ​ക, ഫൊ​റോ​ന, രൂ​പ​ത​ത​ല​ത്തി​ൽ തു​ട​രു​മെ​ന്ന് രൂ​പ​ത​യു​ടെ പി ​ആ​ർ ഒ ​റ​വ.​ഡോ.​ക്രി​സ്റ്റി ജോ​സ​ഫ് അ​റി​യി​ച്ചു.