ക​ട​യ്ക്കോ​ട് വി​ശ്വം​ഭ​ര​ൻ സ്മാ​ര​ക പു​ര​സ്കാ​ര​ങ്ങ​ൾ ഹ​ർ​ഷ​കു​മാ​റി​നും രാ​വു​ണ്ണി​ക്കും
Wednesday, October 20, 2021 10:37 PM IST
കൊല്ലം: പ്ര​ഫ. ക​ട​യ്ക്കോ​ട് വി​ശ്വം​ഭ​ര​ന്‍റെ സ്മ​ര​ണാ​ർ​ഥ​മു​ള്ള പു​ര​സ്ക്കാ​ര​ങ്ങ​ൾ​ക്ക് കാ​ഥി​ക​ൻ പ്ര​ഫ.​വി.​ഹ​ർ​ഷ​കു​മാ​റും ക​വി ഡോ.​സി.​രാ​വു​ണ്ണി​യും അ​ർ​ഹ​രാ​യ​താ​യി സം​ഘാ​ട​ക​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
ക​ട​യ്ക്കോ​ട് വി​ശ്വം​ഭ​ര​ൻ ഫൗ​ണ്ടേ​ഷ​നാ​ണ് പു​ര​സ്ക്കാ​ര​ങ്ങ​ൾ ന​ൽ​കു​ന്ന​ത്. 23 ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് എ​ഴു​കോ​ൺ കോ​ള​ന്നൂ​രി​ലെ സ്മൃ​തി മ​ണ്ഡ​പ​ത്തി​ൽ ന​ട​ക്കു​ന്ന അ​നു​സ്മ​ര​ണ ച​ട​ങ്ങി​ൽ മ​ന്ത്രി കെ.​എ​ൻ.​ബാ​ല​ഗോ​പാ​ൽ പു​ര​സ്കാ​ര​ങ്ങ​ൾ സ​മ്മാ​നി​ക്കും.
ക​ഥാ​പ്ര​സം​ഗ രം​ഗ​ത്തെ സ​മ​ഗ്ര സം​ഭാ​വ​ന​യ്ക്കു​ള്ള പു​ര​സ്ക്കാ​ര​മാ​ണ് ഹ​ർ​ഷ​കു​മാ​റി​ന്. സാ​ഹി​ത്യ​കാ​ര​ൻ അ​ശോ​ക​ൻ ച​രു​വി​ൽ ചെ​യ​ർ​മാ​നും ഡോ.​വ​സ​ന്ത​കു​മാ​ർ സാം​ബ​ശി​വ​ൻ, ബി.​സാം​ബ​ശി​വ​ൻ എ​ന്നി​വ​ർ അം​ഗ​ങ്ങ​ളു​മാ​യു​ള്ള വി​ധി നി​ർ​ണ​യ സ​മി​തി​യാ​ണ് ഹ​ർ​ഷ കു​മാ​റി​നെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.
61 വ​ർ​ഷ​മാ​യി ക​ഥാ​പ്ര​സം​ഗ രം​ഗ​ത്തു​ള്ള ഹ​ർ​ഷ​കു​മാ​ർ പ​തി​നാ​യി​ര​ത്തി​ല​ധി​കം വേ​ദി​ക​ളി​ൽ ക​ഥ പ​റ​ഞ്ഞി​ട്ടു​ണ്ട്. പ്രാ​ദേ​ശി​ക​വും വൈ​ദേ​ശി​ക​വു​മാ​യ ക​ഥ​ക​ളെ സാ​ധാ​ര​ണ​ക്കാ​ര​ന്‍റെ ലാ​വ​ണ്യ ബോ​ധ​ത്തോ​ട് ചേ​ർ​ത്ത് നി​റു​ത്തി സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത ചോ​രാ​തെ അ​വ​ത​രി​പ്പി​ച്ചു എ​ന്ന​തി​ലാ​ണ് ഹ​ർ​ഷ​കു​മാ​റി​ന്‍റെ മി​ക​വ്. 74 കാ​ര​നാ​യ ഹ​ർ​ഷ​കു​മാ​ർ ഇ​പ്പോ​ഴും ക​ഥാ​പ്ര​സം​ഗ വേ​ദി​ക​ളി​ൽ സ​ജീ​വ​മാ​ണെ​ന്ന​ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ സ്വീ​കാ​ര്യ​ത​യു​ടെ അ​ട​യാ​ള​മാ​ണെ​ന്ന് വി​ധി നി​ർ​ണ​യ സ​മി​തി വി​ല​യി​രു​ത്തി.
ക​ട​യ്ക്കോ​ട് വി​ശ്വം​ഭ​രന്‍റെ പേ​രി​ലു​ള്ള പ്ര​ഥ​മ ക​വി​താ പു​ര​സ്ക്കാ​ര​ത്തി​നാ​ണ് രാ​വു​ണ്ണി അ​ർ​ഹ​നാ​യ​ത്.​ ക​റു​ത്ത വ​റ്റേ, ക​റു​ത്ത വ​റ്റേ എ​ന്ന ക​വി​താ സ​മാ​ഹാ​ര​ത്തി​നാ​ണ് അ​വാ​ർ​ഡ്. എ​ഴു​ത്തുകാ​രും, പ്ര​സാ​ധ​ക​രും, വാ​യ​ന​ക്കാ​രും അ​യ​ച്ചു ന​ൽ​കി​യ നി​ര​വ​ധി പു​സ്ത​ക​ങ്ങ​ളി​ൽ നി​ന്നാ​ണ് രാ​വു​ണ്ണി​യു​ടെ കൃ​തി തെ​ര​ഞ്ഞെ​ടു​ത്ത​ത്. ​കു​രീ​പ്പു​ഴ ശ്രീ​കു​മാ​ർ ചെ​യ​ർ​മാ​നും ഡോ.​സി.​ഉ​ണ്ണി​കൃ​ഷ്ണ​ൻ, പെ​രു​മ്പു​ഴ ഗോ​പാ​ല​കൃ​ഷ്ണ പി​ള​ള എ​ന്നി​വ​ർ അം​ഗ​ങ്ങ​ളു​മാ​യ സ​മി​തി​യാ​ണ് ക​വി​താ പു​ര​സ്കാ​രം നി​ർ​ണ​യി​ച്ച​ത്.
വി​ദ്യാ​ർ​ഥി​യാ​യി​രി​ക്കു​മ്പോ​ൾ ത​ന്നെ ശ്ര​ദ്ധേ​യ​മാ​യ ക​വി​ത​ക​ൾ എ​ഴു​തി​യി​രു​ന്ന രാ​വു​ണ്ണി സാ​ഹി​ത്യ അ​ക്കാ​ദ​മി​യു​ടെ മു​ൻ സെ​ക്ര​ട്ട​റി​യാ​ണ്.
മ​നു​ഷ്യ​ന്‍റെ സ്വ​പ്ന​ങ്ങ​ളെ​യും സ്വ​പ്ന ഭം​ഗ​ങ്ങ​ളെ​യും ആ​ധു​നി​ക​ത​യു​ടെ മ​ഷി ഉ​പ​യോ​ഗി​ച്ച് രേ​ഖ​പ്പെ​ടു​ത്തി​യ​താ​ണ് രാ​വു​ണ്ണി​യു​ടെ ക​വി​ത. ഭാ​വി​യു​ടെ വ​ർ​ണ ചി​ത്ര​ങ്ങ​ളാ​ണ് രാ​വു​ണ്ണി വ​ര​ച്ചി​ടു​ന്ന​തെ​ന്ന് പു​ര​സ്ക്കാ​ര നി​ർണ​യ സ​മി​തി വി​ല​യി​രു​ത്തി.
പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ഫൗ​ണ്ടേ​ഷ​ൻ ര​ക്ഷാ​ധി​കാ​രി ഡോ.​സി.​ഉ​ണ്ണി​കൃ​ഷ്ണ​ൻ, ഡോ. ​വ​സ​ന്ത​കു​മാ​ർ സാം​ബ​ശി​വ​ൻ,ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​ൻ എ​ഴു​കോ​ൺ സ​ന്തോ​ഷ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​സ​ന്ദീ​പ്, ഭാ​ര​വാ​ഹി​ക​ളാ​യ ആ​ർ.​പ്ര​ഭാ​ക​ര​ൻ പി​ള്ള, സു​രേ​ന്ദ്ര​ൻ ക​ട​യ്ക്കോ​ട് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.