ശാപമോക്ഷമില്ലാതെ വെട്ടിപ്പുഴ തോട്
Wednesday, October 20, 2021 10:37 PM IST
പു​ന​ലൂ​ർ: ന​ഗ​ര​ത്തി​ന്‍റെ ഹൃ​ദ​യ​ഭാ​ഗ​ത്തു കൂ​ടി ഒ​ഴു​കു​ന്ന വെ​ട്ടി​പ്പു​ഴ തോ​ടി​ന് ശാ​പ​മോ​ക്ഷ​മി​ല്ല. ന​ഗ​ര​ത്തി​ലെ മാ​ലി​ന്യ​ങ്ങ​ളെ മു​ഴു​വ​ൻ വ​ഹി​യ്ക്കു​ന്ന​ത് ഈ ​തോ​ടാ​ണ്. ക​ഴി​ഞ്ഞ ദി​വ​സ​ത്തെ ശ​ക്ത​മാ​യ മ​ഴ​യി​ൽ അ​ടി​ഞ്ഞു കൂ​ടി​യ ന​ഗ​ര​ത്തി​ലെ മാ​ലി​ന്യ​മാ​ണി​ത്.
ഹോ​ട്ട​ലു​ക​ൾ, ഓ​ഡി​റ്റോ​റി​യ​ങ്ങ​ൾ, കോ​ഴി​ക്ക​ട​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നെ​ല്ലാ​മു​ള്ള മാ​ലി​ന്യ​ങ്ങ​ൾ ഇ​വി​ടെ​യാ​ണ് സ്വ​കാ​ര്യ വ്യ​ക്തി​ക​ൾ നി​ക്ഷേ​പി​യ്ക്കാ​റു​ള്ള​ത്. ​പു​ന​ലൂ​ർ ന​ഗ​ര​സ​ഭ ഇ​ട​പെ​ട്ട് പ​ല​ത​വ​ണ ശു​ചീ​ക​ര​ണം ന​ട​ത്തി​യെ​ങ്കി​ലും യാ​തൊ​രു ഫ​ല​വു​മു​ണ്ടാ​യി​ല്ല. മാ​ലി​ന്യ​വാ​ഹി​നി​യാ​യി തോ​ട് മാ​റു​മ്പോ​ൾ ഇ​വി​ടെ മാ​ലി​ന്യ​ങ്ങ​ൾ നി​ക്ഷേ​പി​യ്ക്കു​ന്ന​വ​ർ​ക്കെ​തി​രെ ന​ട​പ​ടി വേ​ണ​മെ​ന്നാ​ണ് ആ​വ​ശ്യം ഉ​യ​രു​ന്ന​ത്.

അ​ൻ​സാ​ർ അ​സി​സി​നെ ആ​ദ​രി​ച്ചു

കൊ​ട്ടി​യം: പൊ​തു​പ്ര​വ​ർ​ത്ത​ന രം​ഗ​ത്തും ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന രം​ഗ​ത്തും ത​ന​താ​യ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച ഡിസിസി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ൻ​സ​ർ അ​സീ​സി​നെ സി​റ്റി​സ​ൺ പ്രൊ​ട്ട​ക്ഷ​ൻ ഫോ​റം ന​ബി​ദി​ന സ​മ്മേ​ള​ന​ത്തി​ൽ ഉ​പ​ഹാ​ര​വും പൊ​ന്നാ​ട​യും ന​ൽ​കി​ആ​ദ​രി​ച്ചു.​ എ​ൻ.​കെ.​പ്രേ​മ​ച​ന്ദ്ര​ൻ എംപി, ക​ട​യ്ക്ക​ൽ അ​ബ്ദു​ൽ അ​സീ​സ് മൗ​ല​വി എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഉ​പ​ഹാ​രം ന​ൽ​കി​യ​ത്. സി​റ്റി​സ​ൺ പ്രൊ​ട്ട​ക്ഷ​ൻ ഫോ​റം സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ മൈ​ല​ക്കാ​ട് ഷാ, ​ജി.​എ​സ്.​ജ​യ​ലാ​ൽ എംഎ​ൽഎ., മു​ഹ്സി​ൻ കോ​യാ ത​ങ്ങ​ൾ, മു​ഹ​മ്മ​ദ് ഇ​ദ്രീ​സ് ഷാ​ഫി പെ​രി​ങ്ങാ​ട്, ഇ.​ആ​ർ.​സി​ദ്ദീ​ഖ് മ ​ന്നാ​നി, അ​യ്യൂ​ബ് ഖാ​ൻ മ​ഹ്ള​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.