ക​രു​ത​ലോ​ടെ തു​റ​ക്കാ​നാ​യി വി​ദ്യാ​ല​യ​ങ്ങ​ള്‍ സ​ജ്ജം
Wednesday, October 20, 2021 11:43 PM IST
കൊല്ലം: കോ​വി​ഡ് കാ​ല​ത്തെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷം വി​ദ്യാ​ര്‍​ഥി​ക​ളെ സ്വീ​ക​രി​ക്കാ​ന്‍ ജി​ല്ല​യി​ലെ വി​ദ്യാ​ല​യ​ങ്ങ​ള്‍ ഒ​രു​ങ്ങു​ന്നു. ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​യി. വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സ്‌​കൂ​ള്‍ കെ​ട്ടി​ട​ങ്ങ​ളു​ടെ ഫി​റ്റ്‌​ന​സും ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​മ​ട​ക്കം വി​ല​യി​രു​ത്തി. വ​കു​പ്പി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ വി​വി​ധ സ്‌​കൂ​ളു​ക​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി. ഉ​ച്ച​ഭ​ക്ഷ​ണം ന​ല്‍​കു​ന്ന സ്‌​കൂ​ളു​ക​ളി​ല്‍ ആ​വ​ശ്യ​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ വി​ല​യി​രു​ത്തി.

ഫി​റ്റ്‌​ന​സ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​ല്‍​കാ​ത്ത സ്‌​കൂ​ള്‍ അ​ധി​കൃ​ത​ര്‍ അ​ടി​യ​ന്ത​ര​മാ​യി ഹാ​ജ​രാ​ക്കാ​ന്‍ നി​ര്‍​ദ്ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്ന് വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ര്‍ സു​ബി​ന്‍ പോ​ള്‍ പ​റ​ഞ്ഞു. ഒ​രു ബെ​ഞ്ചി​ല്‍ ര​ണ്ടു കു​ട്ടി​ക​ളെ മാ​ത്ര​മേ അ​നു​വ​ദി​ക്കു. കോ​വി​ഡ് പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ക്ലാ​സ് മു​റി​ക​ളി​ല്‍ ക​യ​റു​ന്ന​തി​നു മു​ന്‍​പ് സാ​നി​റ്റേ​ഷ​ന്‍, തെ​ര്‍​മ​ല്‍ സ്‌​കാ​നി​ംഗ് എ​ന്നി​വ ന​ട​ത്തും. മാ​സ്‌​ക് ഉ​ള്‍​പ്പ​ടെ സൗ​ക​ര്യ​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളും സ്വീ​ക​രി​ച്ചി​ട്ടു​ണ്ട് എ​ന്നും വ്യ​ക്ത​മാ​ക്കി.
അ​ധ്യാ​പ​ക-​അ​ന​ധ്യാ​പ​ക​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ക്ലാ​സ് മു​റി​ക​ള്‍ അ​ണു​വി​മു​ക്ത​മാ​ക്കി. വി​ദ്യാ​ര്‍​ത്ഥി​ക​ള്‍​ക്ക് ആ​വ​ശ്യ​മാ​യ മ​റ്റു സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കി. "ക​രു​ത​ലോ​ടെ വ​രാം സ്‌​കൂ​ളി​ലേ​ക്ക്' എ​ന്ന ത​ല​ക്കെ​ട്ടോ​ടെ​യു​ള്ള കോ​വി​ഡ് ബോ​ധ​വ​ല്‍​ക്ക​ര​ണ വി​വ​ര​ങ്ങ​ളും സ്‌​കൂ​ളു​ക​ളി​ല്‍ പ്ര​ദ​ര്‍​ശി​പ്പി​ച്ചി​ട്ടു​ണ്ട്.

ച​വ​റ: സ്‌​കൂ​ൾ തു​റ​പ്പി​ന്‌ മു​ന്നോ​ടി​യാ​യി അ​റ്റ​കു​റ്റ​പ്പ​ണി​ക​ളും ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും വി​ല​യി​രു​ത്താ​ൻ ഉ​ദ്യോ​ഗ​സ്‌​ഥ​ർ ച​വ​റ സ​ബ്ജി​ല്ല​യി​ലെ സ്കൂ​ളു​ക​ളി​ൽ എ​ത്തി.

ശി​ശു​സൗ​ഹൃ​ദ അ​ന്ത​രീ​ക്ഷ​ത്തി​ൽ ക്ലാ​സ് മു​റി​ക​ൾ മ​നോ​ഹ​ര​മാ​ക്കു​ക, എ​ല്ലാ​യി​ട​ത്തും അ​ണു​ന​ശീ​ക​ര​ണം ന​ട​ത്തു​ക കോ​വി​ഡ് പെ​രു​മാ​റ്റ രീ​തി​ക​ൾ ഓ​ർ​മി​ക്കാ​ൻ പോ​സ്‌​റ്റ​ർ, സ്‌​റ്റി​ക്ക​ർ, സൂ​ച​ന ബോ​ർ​ഡു​ക​ൾ എ​ന്നി​വ സ്ഥാ​പി​ക്കു​ക സാ​നി​റ്റൈ​സ​ർ, സോ​പ്പ്, മാ​സ്ക്ക് എ​ന്നി​വ​യും സ്കൂ​ളി​ൽ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും സ്കൂ​ളി​ൽ എ​ത്തി​യ ഉ​ദ്യോ​ഗ​സ്‌​ഥ​ർ സ്കൂ​ൾ അ​ധി​കൃ​ത​ർ​ക്ക് നി​ർ​ദ്ദേ​ശ​വും ന​ൽ​കി. ഫി​റ്റ്ന​സ്, ഭൗ​തി​ക സാ​ഹ​ച​ര്യ​ങ്ങ​ളും ഉ​ദ്യോ​ഗ​സ്‌​ഥ​ർ വി​ല​യി​രു​ത്തി.​ഡി ഡി, ​ഡി ഇ ​ഒ, എ ​ഇ ഒ, ​ബി ആ​ർ സി, ​ഡ​യ​റ്റ്‌ എ​ന്നി​വി​ട​ങ്ങ​ളി​ളെ ഓ​ഫീ​സ​ർ​മാ​ർ, ഉ​ദ്യോ​ഗ​സ്‌​ഥ​ർ സം​യു​ക്ത​മാ​യി​ട്ടാ​ണ് വി​വി​ധ സ്കൂ​ളി​ൽ എ​ത്തി വി​ല​യി​രു​ത്ത​ൽ ന​ട​ത്തി​യ​ത്. ​ഉ​ദ്യോ​ഗ​സ്‌​ഥ​രു​ടെ വി​ല​യി​രു​ത്ത​ൽ ഇ​ന്നും ന​ട​ക്കും.

ക​രു​നാ​ഗ​പ്പ​ള്ളി: ന​വം​ബ​ർ ഒ​ന്നു മു​ത​ൽ സ്കൂ​ളു​ക​ൾ തു​റ​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ ഡി​വി​ഷ​നു​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വി​ദ്യാ​ല​യ​ങ്ങ​ൾ ശു​ചീ​ക​രി​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ത്തി​ന് തു​ട​ക്ക​മാ​യി. ന​ഗ​ര​സ​ഭാ അ​തി​ർ​ത്തി​യി​ലു​ള്ള പ​തി​നാ​ലു പൊ​തു വി​ദ്യാ​ല​യ​ങ്ങ​ളു​ടെ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ആ​രം​ഭി​ച്ച​ത്.

ന​ഗ​ര​സ​ഭാ ശു​ചീ​ക​ര​ണ വി​ഭാ​ഗം തൊ​ഴി​ലാ​ളി​ക​ൾ, തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് സ്കൂ​ളു​ക​ൾ ശു​ചീ​ക​രി​ക്കു​ന്ന പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ന്ന​ത്. ശു​ചീ​ക​ര​ണോ​ദ്ഘാ​ട​നം ക​രു​നാ​ഗ​പ്പ​ള്ളി ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ കോ​ട്ട​യി​ൽ രാ​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി ചെ​യ​ർ​പേ​ഴ്സ​ൺ എ​ൽ ശ്രീ​ല​ത അ​ധ്യ​ക്ഷ​യാ​യി. കൗ​ൺ​സി​ല​ർ റെ​ജി ഫോ​ട്ടോ​പാ​ർ​ക്ക്, എ​സ് എം ​സി ചെ​യ​ർ​മാ​ൻ ര​ഞ്ജി​ത്ത്, സോ​പാ​നം ശ്രീ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.