കാറിടിച്ച് പ​രി​ക്കേ​റ്റ കു​തി​ര ച​ത്തു
Saturday, October 23, 2021 10:47 PM IST
ച​വ​റ: വി​ര​ണ്ടോ​ടി കാ​റി​ലി​ടി​ച്ച് നി​ല​ത്ത് വീ​ണ് ഗു​രു​ത​ര പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന കു​തി​ര ച​ത്തു. മ​രു​ന്നൂ​ർ​കു​ള​ങ്ങ​ര ചെ​റു​കോ​ൽ​പ​റ​മ്പി​ൽ മു​ഹ്സി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സൈ​റ എന്ന നാ​ലു വ​യ​സു​ള്ള പെ​ൺ​കു​തി​ര​യാ​ണ് ശ​നി​ഴാ​യ്ച്ച പു​ല​ർ​ച്ചെ 3 ഓ​ടെ ച​ത്ത​ത്.

വെ​ള്ളി​ഴാ​യ്ച്ച രാ​വി​ലെ 8.30 ന് ​ദേ​ശീ​യ പാ​ത​യി​ൽ ക​ന്നേ​റ്റി പ​ള്ളി​മു​ക്കി​ൽ വെ​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

കു​റ്റി​വ​ട്ട​ത്തെ പ​രി​പാ​ടി ക​ഴി​ഞ്ഞ് കു​തി​ര​യു​മാ​യി മ​ട​ങ്ങി പോ​ക​വേ പി​ടി​വി​ട്ട് വി​ര​ണ്ടോ​ടി​യ കു​തി​ര ആ​ല​പ്പു​ഴ ക​രു​വാ​റ്റ തി​രു​നെ​ല്ലി പീ​ടി​ക​യി​ൽ വി​ജ​യ​കു​മാ​റും, മ​ക​ൻ ശം​ഭു​വും സ​ഞ്ച​രി​ച്ച കാ​റി​ലേ​ക്ക് ചാ​ടി ക​യ​റു​ന്ന​തി​നി​ട​യി​ലി​ടി​ച്ച് തെ​റി​ച്ച് റോ​ഡി​ലേ​ക്ക് വീ​ണാ​ണ് ഗു​രു​ത​ര പ​രി​ക്കേ​റ്റ​ത്.

ഇ​തി​നെ തു​ട​ർ​ന്ന് കൊ​ല്ലം വെ​റ്ററി​ന​റി ഹോ​സ്പി​റ്റ​ലി​ലേ​ക്ക് കു​തി​ര​യെ എ​ത്തി​ക്കു​ക​യും പ്രാ​ഥ​മി​ക ചി​കി​ത്സ​യ്ക്ക് ശേ​ഷം ഉ​ട​മ​യു​ടെ വീ​ട്ടി​ൽ വി​ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം ആണ് ചത്തത്. ഇ​ടി​യെ തു​ട​ർ​ന്ന് കു​തി​ര​യ്ക്ക് മാ​ര​ക​മാ​യ പ​രി​ക്കാ​ണേ​റ്റ​ത്.

ര​ണ്ട് വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് ത​മി​ഴ്നാ​ട്ടി​ൽ നി​ന്നെ​ത്തി​ച്ച കു​തി​ര​യാ​ണ് സൈ​റ. കു​റു​മ്പ് കാ​ട്ടി വ​ള​രെ വേ​ഗ​ത്തി​ൽ സൗ​ഹൃ​ദ​ത്തി​ലാ​യ ത​ന്‍റെ കു​തി​ര​യു​ടെ പെ​ട്ടെന്നു​ള്ള വി​യോ​ഗ​ത്തി​ൽ വി​തു​മ്പു​ക​യാ​ണ് ഉ​ട​മ​ മു​ഹ്സി​ൻ.