ബി​വ​റേ​ജ് ഔ​ട്ട്‌​ലെ​റ്റി​ല്‍ നി​ന്ന് മ​ദ്യ കു​പ്പി മോ​ഷ്ടി​ച്ച യു​വാ​വി​നെ ക​ണ്ടെ​ത്തി
Sunday, October 24, 2021 11:25 PM IST
കൊ​ല്ലം: ആ​ശ്രാ​മ​ത്തെ ബി​വ​റേ​ജ് ഔ​ട്ട്‌​ലെ​റ്റി​ല്‍ നി​ന്ന് മ​ദ്യ കു​പ്പി മോ​ഷ്ടി​ച്ച യു​വാ​വി​നെ ക​ണ്ടെ​ത്തി. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഈ​സ്റ്റ് പൊ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ വാ​ള​ത്തു​ങ്ക​ല്‍ സ്വ​ദേ​ശി​യാ​ണ് മോ​ഷ​ണം ന​ട​ത്തി​യ​തെ​ന്ന് തി​രി​ച്ച​റി​ഞ്ഞു. യു​വാ​വി​നെ ഉ​ട​ന്‍ പി​ടി​കൂ​ടു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.
ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി 8.45ഓ​ടെ​യാ​ണ് ഔ​ട്ട്‌​ലെ​റ്റി​ലെ​ത്തി​യ യു​വാ​വ് കു​പ്പി മോ​ഷ്ടി​ച്ച​ത്. 910 രൂ​പ​യു​ടെ ഓ​ള്‍​ഡ് മ​ങ്ക് റ​മ്മി​ന്‍റെ ഒ​രു ഫു​ള്‍ ബോ​ട്ടി​ലാ​ണ് യു​വാ​വ് മോ​ഷ്ടി​ച്ച​ത്. മാ​സ്‌​കും നീ​ല ടീ​ഷ​ര്‍​ട്ടും പാ​ന്‍റും ധ​രി​ച്ചെ​ത്തി​യ യു​വാ​വ് വ​ന്ന​യു​ട​ന്‍ കു​പ്പി എ​ടു​ത്ത് ര​ഹ​സ്യ​മാ​യി അ​ര​യി​ലേ​ക്ക് ക​യ​റ്റു​ന്നത് ദൃ​ശ്യ​ങ്ങ​ളി​ല്‍ വ്യ​ക്ത​മാ​ണ്. തു​ട​ര്‍​ന്ന് മ​ദ്യം വാ​ങ്ങാ​നെ​ത്തി​യ മ​റ്റൊ​രാ​ളു​മാ​യി സൗ​ഹൃ​ദം ന​ടി​ച്ച് അ​യാ​ളോ​ടൊ​പ്പം കൗ​ണ്ട​റി​ലേ​ക്ക് ന​ട​ന്നു. ഇ​യാ​ളോ​ട് താ​ന്‍ പു​റ​ത്തു​നി​ല്‍​ക്കാ​മെ​ന്നു​പ​റ​ഞ്ഞ് യു​വാ​വ് സ്ഥ​ലം വി​ടു​ക​യാ​യി​രു​ന്നു. ഇ​യാ​ള്‍​ക്കൊ​പ്പം വ​ന്ന​താ​ണെ​ന്ന് ജീ​വ​ന​ക്കാ​രെ തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​നാ​യി​രു​ന്നു ഇ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ക​ല​യ​നാ​ട്-​ചാ​ലി​യ​ക്ക​ര റോ​ഡി​ൽ
ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ച്ചു

പു​ന​ലൂ​ർ: ക​ല​യ​നാ​ട്-​ചാ​ലി​യ​ക്ക​ര റോ​ഡി​ൽ ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ൽ ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് ഈ ​ഭാ​ഗ​ത്ത് മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യി. അ​മ്പി​ക്കോ​ണം തേ​ൻ​പാ​റ ഭാ​ഗ​ത്താ​ണ് മ​ണ്ണി​ടി​ഞ്ഞ​ത്. ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് മ​ണ്ണും പാ​റ​യും നീ​ക്കം ചെ​യ്ത ശേ​ഷ​മാ​ണ് ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ച്ച​ത്.