ഹി​തപ​രി​ശോ​ധ ഭ​ര​ണ അ​നു​കൂ​ല സം​ഘ​ട​ന​ക​ൾ അ​ട്ടി​മ​റി​ക്കാ​ൻ ശ്ര​മി​ക്കു​ന്നു​വെ​ന്ന്
Monday, October 25, 2021 11:16 PM IST
പു​ന​ലൂ​ർ: തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡി​ൽ ന​ട​ക്കു​ന്ന ഹി​ത പ​രി​ശോ​ധ ഭ​ര​ണ അ​നു​കൂ​ല സം​ഘ​ട​ന​ക​ൾ ഇ​ട​പെ​ട്ടു അ​ട്ടി​മ​റി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​താ​യി ദേ​വ​സ്വം എം​പ്ലോ​യീ​സ് ഫ്ര​ണ്ടും, എം​പ്ലോ​യി​സ് സം​യു​ക്ത നേ​തൃ​യോ​ഗ​വും ആ​രോ​പി​ച്ചു.
ഭ​ര​ണാ​നു​കൂ​ല സം​ഘ​ട​ന ഹി​ത​പ​രി​ശോ​ധ​ന​യി​ൽ വി​ജ​യി​ച്ചി​ല്ലെ​ങ്കി​ൽ ശ​മ്പ​ള പ​രി​ഷ്ക്ക​ര​ണം ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​നു​കൂ​ല്യ​ങ്ങ​ൾ വെ​ട്ടി​ക്കു​റ​ക്കും. ഇ​ത്ത​രം പ്ര​ച​ര​ണം ന​ട​ത്തി​യും ഭ​ര​ണ സ്വാ​ധീ​നം ഉ​പ​യോ​ഗി​ച്ചും ജീ​വ​ന​ക്കാ​രെ ഭീ​ക്ഷ​ണി​പ്പെ​ടു​ത്തി​യും ഹി​ത പ​രി​ശോ​ധ​ന​യി​ൽ വോ​ട്ടു​ക​ൾ അ​ട്ടി​മ​റി​ക്കാ​നും ശ്ര​മി​ക്കു​ക​യാ​ണെ​ന്നും നേ​താ​ക്ക​ൾ ആ​രോ​പി​ച്ചു.
ഹി​ത പ​രി​ശോ​ധ​ന​യെ അ​ട്ടി​മ​റി​ക്കു​ന്ന ഇ​ത്ത​രം ക​ള്ള പ്ര​ച​ര​ണ​ങ്ങ​ളി​ൽ ജീ​വ​ന​ക്കാ​ർ അ​ക​പ്പെ​ട​രു​തെ​ന്നും യോ​ഗം അ​ഭ്യ​ർ​ഥി​ച്ചു. എം​പ്ലോ​യി​സ് ഫ്ര​ണ്ട് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജി. ​ബൈ​ജു, എം​പ്ലോ​യി​സ് യൂ​ണി​യ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ബി.​പി.​നി​ർ​മ്മ​ലാ​ന​ന്ദ​ൻ, ഗ്രൂ​പ്പ് പ്ര​സി​ഡ​ന്‍റ് ആ​ർ.​അ​ജ​യ​കു​മാ​ർ, ഡി.​ഉ​ണ്ണി​കൃ​ഷ്ണ​ൻ ന​മ്പൂ​തി​രി, ആ​ർ.​പ്ര​ശാ​ന്ത​ൻ പി​ള്ള, എ​സ്.​സു​രേ​ഷ്, പി.​പ്ര​ദീ​പ് കു​മാ​ർ, വി.​രാ​മ​നാ​ഥ​ൻ തു​ട​ങ്ങി​യ​വ​ർ യോ​ഗ​ത്തി​ൽ പ്ര​സം​ഗി​ച്ചു.