വ​ലി​യ പാ​ടം ജ​പ​മാ​ല രാ​ജ്ഞി​യു​ടെ കൊ​മ്പ്രി​യ​ത്തി​രു​നാ​ൾ 29 മുതൽ
Tuesday, October 26, 2021 11:20 PM IST
പ​ടി​ഞ്ഞാ​റേ​ക​ല്ല​ട: വ​ലി​യ പാ​ടം​മ​രി​യാ പു​രം മ​രി​യാം​ബി​കെ ദേ​വാ​ല​യ​ത്തി​ലെ പ​രി​ശു​ദ്ധ ജ​പ​മാ​ല രാ​ജ്ഞി​യു​ടെ കൊ​മ്പ്രി​യ തി​രു​നാ​ളി​ന് 29 ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് ഇ​ട​വ​ക വി​കാ​രി ഫാ. ​നി തേ​ഷ് ഗോ​മ​സ് കു​ടി​യേ​റ്റും. തു​ട​ർ​ന്ന് തി​രു​നാ​ൾ സ​മാ​രം​ഭ​ബ​ലി അ​ർ​പ്പി​ക്കും.
30ന് ​വൈ​കു​ന്നേ​രം നാ​ലു​മു​ത​ൽ ജ​പ​മാ​ല ലി​റ്റി​നി 5 30ന് ​പ​ട്ട​ക​ട​വ് ഇ​ട​വ​ക വി​കാ​രി ഫാ ​ജോ​യ്സ​ൺ ജോ​സ​ഫി​ന്‍റെ മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ൽ ദി​വ്യ​ബ​ലി വേ​സ്പ​ര ദി​വ്യ​കാ​രു​ണ്യ ആ​ശി​ർ​വാ​ദം.
തു​ട​ർ​ന്ന് ജോ​സ​ഫ് ക​പ്പൂ​ച്ചി​ൻ ന​യി​ക്കു​ന്ന വ​ച​ന​പ്ര​ഘോ​ഷ​ണം. 31 ന് ​രാ​വി​ലെ 11 ന് ​ഫാ. ബൈ​ജു എം ​വി​ൻ​സ​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ ദി​വ്യ​ബ​ലി.
ഇ​ട​വ​ക വി​കാ​രി ഫാ.​നി​തേ​ഷ് ഗോ​മ​സ്, ആ​ന്‍റ​ണി ബെ​ൻ തു​ട​ങ്ങി​യ​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി​രി​ക്കും. തു​ട​ർ​ന്ന് തി​രു​നാ​ൾ കൊ​ടി​യി​റ​ക്കം.