ജ​ന​വാ​സ മേ​ഖ​ല​യി​ല്‍ ക​ള്ള് ഷാ​പ്പ്: പ്ര​തി​ഷേ​ധം ഉ​യ​ര്‍​ത്തി നാ​ട്ടു​കാ​ര്‍
Sunday, November 21, 2021 11:18 PM IST
അ​ഞ്ച​ല്‍ : ഇ​രു​നൂ​റോ​ളം കു​ടും​ബ​ങ്ങ​ള്‍ അ​ധി​വ​സി​ക്കു​ന്ന ഏ​രൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ തെ​ക്കേ നെ​ട്ട​യം പ്ര​ദേ​ശ​ത്താ​ണ് ക​ള്ളു​ഷാ​പ്പ് ആ​രം​ഭി​ക്കാ​ന്‍ എ​ക്സൈ​സ് അ​ധി​കൃ​ത​ര്‍ അ​നു​മ​തി​ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം എ​ക്സൈ​സ് അ​ധി​കൃ​ത​ര്‍ സ്ഥ​ലം സ​ന്ദ​ര്‍​ശി​ക്കാ​നാ​യി എ​ത്തി​യ​പ്പോ​ഴാ​ണ് മു​മ്പ് ആ​ല​ഞ്ചേ​രി​യി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന ക​ള്ളു​ഷാ​പ്പ് ഇ​വി​ടെ ആ​രം​ഭി​ക്കു​ന്ന​താ​യി പ്ര​ദേ​ശ​വാ​സി​ക​ള്‍ അ​റി​യു​ന്ന​ത്. ഇ​തോ​ടെ നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ അ​ടി​യ​ന്തി​ര യോ​ഗം ചേ​ര്‍​ന്ന് ആ​ക്ഷ​ന്‍ കൗ​ണ്‍​സി​ല്‍ രൂ​പീ​ക​രി​ച്ചു​കൊ​ണ്ട് ജ​ന​കീ​യ പ്ര​തി​ഷേ​ധ​ത്തി​ന് തു​ട​ക്കം കു​റി​ച്ചി​രി​ക്കു​ക​യാ​ണി​പ്പോ​ള്‍.
ആ​ദ്യ​പ​ടി​യെ​ന്നോ​ണം മു​ഖ്യ​മ​ന്ത്രി, എ​ക്സൈ​സ് വ​കു​പ്പ് മ​ന്ത്രി, എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ര്‍ എ​ന്നി​വ​ര്‍​ക്ക് പ​രാ​തി ന​ല്‍​കും. തു​ട​ര്‍​ന്നും ന​ട​പ​ടി അ​വ​സാ​നി​പ്പി​ക്കാ​ന്‍ അ​ധി​കൃ​ത​ര്‍ ത​യാ​റാ​യി​ല്ല​യെ​ങ്കി​ല്‍ ശ​ക്ത​മാ​യ സ​മ​രം ആ​രം​ഭി​ക്കാ​നാ​ണ് നാ​ട്ടു​കാ​രു​ടെ തീ​രു​മാ​നം.
പ​ട്ടി​ക ജാ​തി കോ​ള​നി, ആ​രാ​ധ​നാ​ല​യ​ങ്ങ​ള്‍, സ്കൂ​ളു​ക​ള്‍ തു​ട​ങ്ങി​യ​വ​യു​ള്ള പ്ര​ദേ​ശ​ത്ത്‌ ക​ള്ളു​ഷാ​പ്പ് ആ​രം​ഭി​ക്കു​ന്ന​തി​നെ​തി​രേ ആ​ക്ഷ​ന്‍ കൗ​ണ്‍​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സ്ത്രീ​ക​ളും കു​ട്ടി​ക​ളും അ​ട​ങ്ങു​ന്ന നൂ​റോ​ളം ആ​ളു​ക​ള്‍ സം​ഘ​ടി​ച്ച് പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി. എ​ന്ത് വി​ല കൊ​ടു​ത്തും നീ​ക്കം ത​ട​യു​മെ​ന്ന് വാ​ര്‍​ഡ്‌ മെ​മ്പ​ര്‍ മ​ഞ്ചു​ലേ​ഖ പ​റ​ഞ്ഞു. എ​സ്.​ബി വി​നോ​ദ്, മ​നോ​ജ്‌, സു​നി​ല്‍​കു​മാ​ര്‍, അ​ജി​കു​മാ​ര്‍ തു​ട​ങ്ങി​യ​വ​രാ​ണ് പ്ര​തി​ഷേ​ധ​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കി​യ​ത്.