കൊ​ല്ല​ത്ത് ക​ഞ്ചാ​വ് ചെ​ടി​ക​ൾ എ​ക്സൈ​സ് പി​ടി​കൂ​ടി
Friday, November 26, 2021 11:32 PM IST
കൊ​ല്ലം: ര​ണ്ടാം കു​റ്റി​യി​ൽ പ്ര​തീ​ക്ഷാ ന​ഗ​റി​ൽ താ​മ​സ​മി​ല്ലാ​ത്ത വീ​ടി​ന്‍റെ പി​ൻ​ഭാ​ഗ​ത്ത് അ​ടു​ക്ക​ള വാ​തി​ലി​ന്‍റെ സ​മീ​പ​ത്താ​ണ് ര​ണ്ട് ക​ഞ്ചാ​വ് ചെ​ടി​ക​ൾ ക​ണ്ടെ​ത്തി​യ​ത്.
ഒ​ന്നി​ന് 8 അ​ടി​യും മ​റ്റൊ​ന്നി​ന് 5 അ​ടി​യോ​ള​വും ഉ​യ​രം വ​രും. 6 മാ​സ​ത്തെ വ​ള​ർ​ച്ച​യും.
ക​ഞ്ചാ​വ് ക​ണ്ടെ​ത്തി​യ വീ​ടി​ന് മു​ന്നി​ലെ വീ​തി​കു​റ​ഞ്ഞ റോ​ഡി​ൽ ഗ​താ​ഗ​ത കു​രു​ക്കു​ണ്ടാ​യി. ഈ ​സ​മ​യം വ​ള​ർ​ന്നു നി​ൽ​ക്കു​ന്ന ക​ഞ്ചാ​വ് ചെ​ടി​യു​ടെ ഇ​ത​ൾ ഒ​രു യാ​ത്ര​ക്കാ​ര​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടു നാ​ട്ടു​കാ​ർ അ​റി​ഞ്ഞു. അ​തോ​ടെ പോ​ലീ​സി​നേ​യും എ​ക്സൈ​സി​നേ​യും വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു വെ​ന്ന് ജി​വി​ഷ​ൻ കൗ​ൺ​സി​ല​ർ സ​ന്തോ​ഷ് പ​റ​ഞ്ഞു.
കൊ​ല്ലം ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ ബി.​സു​രേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ഞ്ചാ​വ് പി​ടി​ച്ചെ​ടു​ത്തു. ക​ഞ്ചാ​വ് ന​ട്ടു വ​ള​ർ​ത്തി​യ​വ​രെ കു​റി​ച്ച് എ​ക്സൈ​സി​ന് സൂ​ച​ന ല​ഭി​ച്ചു.