മ​ധ്യ​വ​യ്സ​ക​നെ വെ​ട്ടി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​യാ​ൾ പോലീസ്് പിടിയിൽ
Friday, November 26, 2021 11:32 PM IST
കൊല്ലം: മ​ധ്യ​വ​യ​സ്ക​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​യാ​ളെ പോ​ലീ​സ് പി​ടി​കൂ​ടി. പാ​രി​പ്പ​ള​ളി തെ​ങ്ങു​വി​ള വീ​ട്ടി​ൽ അ​ജി​ത്ത് (അ​ജി -46) ആ​ണ് പോ​ലീ​സ് പി​ടി​യി​ലാ​യ​ത്.
ക​ഴി​ഞ്ഞ രാ​ത്രി എ​ഴി​പ്പു​റം മൂ​ഴി​ക്ക​ര കോ​ള​നി​യി​ലെ താ​മ​സ​ക്കാ​ര​നാ​യ ബേ​ബി​യു​ടെ വീ​ടി​ന് മു​ന്നി​ലെ റോ​ഡി​ൽ ഇ​യാ​ൾ മ​ല​ക്ക​റി വേ​സ്റ്റ് ഉ​പേ​ക്ഷി​ച്ചു. ഇ​തി​ന് ബേ​ബി ഇ​യാ​ളെ ചോ​ദ്യം ചെ​യ്യു​ക​യും മ​ല​ക്ക​റി വേ​സ്റ്റ് എ​ടു​ത്ത് കൊ​ണ്ട ് പോ​കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു.
സ്ഥ​ല​ത്ത് നി​ന്നും മ​ട​ങ്ങി പോ​യ ഇ​യാ​ൾ പി​ച്ചാ​ത്തി എ​ടു​ത്ത് ശ​രീ​ര​ത്ത് ഒ​ളി​പ്പി​ച്ച് തി​രി​കെ വ​രു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ബേ​ബി​യെ മ​ല​ക്ക​റി വേ​സ്റ്റ് ചാ​ക്ക് എ​ടു​ത്ത് മാ​റ്റാ​ൻ സ​ഹാ​യ​ത്തി​നാ​യി അ​ടു​ത്തേ​ക്ക് വി​ളി​ച്ചു. അ​ടു​ത്തെ​ത്തി​യ ബേ​ബി​യെ ഇ​യാ​ൾ വെ​ട്ടി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു.
മു​തു​കി​നും തോ​ളി​നും ക​ഴു​ത്തി​നും ചെ​വി​ക്ക് താ​ഴെ​യും വെ​ട്ടേ​റ്റ ബേ​ബി​യെ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ പാ​രി​പ്പ​ള​ളി മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
പാ​രി​പ്പ​ള​ളി ഗു​ൽ​നാ​ർ സ​ർ​വീ​സ് സ്റ്റേ​ഷ​ന​ടു​ത്ത് നി​ന്നും പ്ര​തി​യെ പോ​ലീ​സ് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. പാ​രി​പ്പ​ള​ളി ഇ​ൻ​സ്പെ​ക്ട​ർ എ. ​അ​ൽ​ജ​ബാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ജ​യിം​സ്, എഎ​സ്​ഐ ബി​ജൂ, സി​പി​ഒ മാ​രാ​യ നൗ​ഷാ​ദ്, മ​നോ​ജ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളെ റി​മാ​ന്‍ഡ് ചെ​യ്തു.