മ​ദ്യം വാ​ങ്ങാ​ൻ പ​ണം ന​ൽ​കിയില്ല; വ​യോ​ധി​ക​നെ മ​ർ​ദി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ
Saturday, November 27, 2021 10:47 PM IST
കൊ​ട്ടാ​ര​ക്ക​ര: ബി​വ​റേ​ജ​സ് മ​ദ്യ​ശാ​ല​യി​ൽ മ​ദ്യം വാ​ങ്ങാ​ൻ പ​ണം ന​ൽ​കാ​ത്ത​തി​ന്‍റെ പേ​രി​ൽ അ​റു​പ​ത്തി​ര​ണ്ടു​കാ​ര​നെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച യു​വാ​വി​നെ പു​ത്തൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
പാ​ങ്ങോ​ട് ക​രി​മ്പി​ൻ പു​ഴ കൃ​ഷ്ണഭ​വ​നി​ൽ കൃ​ഷ്ണ​കു​മാ​ർ (33) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. നെ​ടു​വ​ത്തൂ​ർ തേ​വ​ല​പ്പു​റം പ്രീ​താ​ഭ​വ​നി​ൽ രാ​മ​കൃ​ഷ്ണ​പി​ള്ള (62)യ്ക്കാ​ണ് മ​ർ​ദന​മേ​റ്റ​ത്.​
ചൊ​വാ​ഴ്ച വൈ​കുന്നേരം പു​ത്തൂ​ർ ബി​വ​റേ​ജ​സ് ഔ​ട്ട് ലെ​റ്റി​ലാ​യി​രു​ന്നു സം​ഭ​വം. മ​ദ്യം വാ​ങ്ങാ​ൻ പ​ണം ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ ന​ൽ​കാ​തി​രു​ന്ന രാ​മ​കൃ​ഷ്ണ​പി​ള്ള​യെ പ്ര​തി കൈയിലെ ഇ​രു​മ്പു വ​ള​യൂ​രി ത​ല​യ്ക്കും മു​ഖ​ത്തും ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ത​ല​ക്കും മു​ഖ​ത്തി​തി​നും ക​ണ്ണി​നും പ​രി​ക്കേ​റ്റ വ​യോ​ധി​ക​ൻ ചി​കി​ൽ​സ​യി​ലാ​ണ്.
​സം​ഭ​വ​ത്തി​നു ശേ​ഷം ഒ​ളി​വി​ൽ പോ​യ പ്ര​തി​യെ എ​സ്​ഐ​മാ​രാ​യ മ​ധു​സൂ​ത​ന​ൻ പി​ള്ള, ടി.​ജെ.​ജ​യേ​ഷ് എഎ​സ്ഐ​മാ​രാ​യ സ​ന്തോ​ഷ് കു​മാ​ർ, വി​ജ​യ​രാ​ജ​ൻ എ​ന്നി​നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.
കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻഡു ചെ​യ്തു.